Quantcast

റഹീം സ്റ്റെര്‍ലിംങുമായുള്ള കരാര്‍ പുതുക്കി മാഞ്ചസ്റ്റര്‍ സിറ്റി

കഴിഞ്ഞ സീസണുകളില്‍ അതിശയിപ്പിക്കും വിധം പുരോഗമിച്ച കളിക്കാരനായാണ് സ്‌റ്റെര്‍ലിംങിനെ മാഞ്ചസ്റ്റര്‍ സിറ്റി ഡയറക്ടര്‍ വിശേഷിപ്പിച്ചത്.

MediaOne Logo

Web Desk

  • Published:

    10 Nov 2018 12:38 PM GMT

റഹീം സ്റ്റെര്‍ലിംങുമായുള്ള കരാര്‍ പുതുക്കി മാഞ്ചസ്റ്റര്‍ സിറ്റി
X

റഹീം സ്റ്റെര്‍ലിംങുമായുള്ള കരാര്‍ മൂന്ന് വര്‍ഷത്തേക്കു കൂടി മാഞ്ചസ്റ്റര്‍ സിറ്റി ദീര്‍ഘിപ്പിച്ചു. ആഴ്ച്ചയില്‍ മൂന്ന് ലക്ഷം പൗണ്ടാണ്(ഏകദേശം 2.82 കോടി രൂപ) പുതുക്കിയ കരാര്‍ പ്രകാരം സ്റ്റെര്‍ലിംങിന്റെ പ്രതിഫലം. ഇതോടെ 2023 സീസണ്‍ വരെ സ്‌റ്റെര്‍ലിംങ് സിറ്റിക്കൊപ്പമുണ്ടാകും.

അടുത്ത സീസണില്‍ കരാര്‍ കാലാവധി അവസാനിക്കാനിരിക്കെയാണ് 23കാരനായ സ്റ്റെര്‍ലിംങുമായുള്ള കരാര്‍ ക്ലബ് അധികൃതര്‍ പുതുക്കിയത്. പുതിയ കരാറോടെ ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ഏറ്റവും കൂടുതല്‍ പ്രതിഫലം പറ്റുന്ന കളിക്കാരിലൊരാളായി സ്റ്റെര്‍ലിംങ് മാറി. 'പുതിയ കരാറില്‍ സന്തോഷമുണ്ട്. മാഞ്ചസ്റ്റര്‍ സിറ്റിയിലെത്തിയ ശേഷമുള്ള മാറ്റങ്ങള്‍ അവിശ്വസനീയമാണ്. ഇവിടെയെത്തിയ ആദ്യ മിനുറ്റുമുതല്‍ ശരിയായ തീരുമാനമെന്ന തോന്നല്‍ എനിക്കുണ്ടായിരുന്നു' 2015ലാണ് ലിവര്‍പൂള്‍ താരമായിരുന്ന സ്‌റ്റെര്‍ലിംങിനെ 49ദശലക്ഷം പൗണ്ടിന് മാഞ്ചസ്റ്റര്‍ സിറ്റി വാങ്ങുന്നത്.

മാഞ്ചസ്റ്റര്‍ സിറ്റി പ്രീമിയര്‍ ലീഗ് കിരീടവും കരബാവോ കപ്പും നേടിയ കഴിഞ്ഞ സീസണില്‍ സ്റ്റെര്‍ലിംങ് ടീമിനായി 23 ഗോളുകള്‍ നേടിയിരുന്നു. 46 തവണ ഇംഗ്ലണ്ടിനു വേണ്ടി കളിച്ച സ്‌റ്റെര്‍ലിംങ് കഴിഞ്ഞ മാസം സ്‌പെയിനെതിരെ ഇരട്ടഗോളുകള്‍ നേടിയിരുന്നു. 27 മത്സരങ്ങളിലെ ഗോള്‍ വരള്‍ച്ചക്കുശേഷമായിരുന്നു സ്‌റ്റെര്‍ലിംങിന്റെ ഇംഗ്ലണ്ടിനുവേണ്ടിയുള്ള ഗോള്‍ നേട്ടം.

അതേസമയം ക്ലബ് തലത്തില്‍ ഉജ്ജ്വല പ്രകടനമാണ് സ്റ്റെര്‍ലിംങിന്റേത്. കഴിഞ്ഞ സീസണുകളില്‍ അതിശയിപ്പിക്കും വിധം പുരോഗമിച്ച കളിക്കാരനായാണ് സ്‌റ്റെര്‍ലിംങിനെ മാഞ്ചസ്റ്റര്‍ സിറ്റി ഡയറക്ടര്‍ വിശേഷിപ്പിച്ചത്. നിലവില്‍ പ്രീമിയര്‍ ലീഗിലെ മികച്ച മുന്നേറ്റക്കാരിലൊരാളായി സ്റ്റെര്‍ലിംങ് മാറിയിട്ടുണ്ട്. വേഗത, ശാരീരികക്ഷമത, ഗോള്‍ നേടാനുള്ള മിടുക്ക് തുടങ്ങി ആധുനിക ഫുട്‌ബോളിലെ മുന്നേറ്റക്കാര്‍ക്ക് വേണ്ട ഗുണങ്ങളെല്ലാം സ്‌റ്റെര്‍ലിംങിനുണ്ടെന്നാണ് ഡയറക്ടര്‍ സികി ബെഗിരിസ്‌റ്റെന്‍ പറഞ്ഞത്.

TAGS :

Next Story