Quantcast

നൈമര്‍ ബാഴ്സയിലേക്കോ? തുറന്ന് പറഞ്ഞ് ബാഴ്സ മാനേജര്‍

അദ്ദേഹം മികച്ച കളിക്കാരനാണ്. ലോകകപ്പിലും മികച്ച പ്രകടനമായിരുന്നു കാഴ്ച്ചവെച്ചത് 

MediaOne Logo

Web Desk

  • Published:

    16 Jan 2019 8:03 AM GMT

നൈമര്‍ ബാഴ്സയിലേക്കോ? തുറന്ന് പറഞ്ഞ് ബാഴ്സ മാനേജര്‍
X

ലോകോത്തര താരം നൈമർ ബാഴ്സയിലേക്ക് തന്നെ തിരിച്ചു വരുന്നു എന്ന അഭ്യൂഹങ്ങൾ ഫുട്ബോൾ ലോകത്ത് ഏറെ മാസമായി നിലനിൽക്കുന്നുണ്ട്.

എന്നാൽ ബാഴ്സലോണയുടെ മാനേജർ അത്തരം വാർത്തകള്‍ക്ക് യാതൊരു പ്രാധാന്യവും നൽകുന്നില്ലെന്ന് തുറന്ന് പറയുന്നു.

ബ്രസീലിയന്‍ ക്യാപ്റ്റന്‍റെ പിതാവ് ന്യൂ കാമ്പിലേക്ക് തിരിച്ചുവരുന്നതുമായി ബന്ധപ്പെട്ട് ബാഴ്സയുമായി സംസാരിച്ചു എന്ന വാർത്തയെ ബാഴ്സലോണ മാനേജർ വാൽവാർഡേ നിഷേധിച്ചു.

ജനങ്ങൾ മറ്റു ക്ലബുകളിലെ താരങ്ങളെപ്പറ്റി വലിയ വലിയ കാര്യങ്ങൾ പറഞ്ഞുകൊണ്ടിരിക്കുന്നു എന്നാണ് അതിനോട് അദ്ദേഹം പ്രതികരിച്ചത്.

നൈമര്‍ മികച്ച കളിക്കാരനാണ്. ലോകകപ്പിലും മികച്ച പ്രകടനമായിരുന്നു കാഴ്ച്ചവെച്ചത്. എന്നാല്‍ അദ്ദേഹം മറ്റൊരു ക്ലബിലാണിപ്പോൾ. അതുകൊണ്ട് തന്നെ കൂടുതലായൊന്നും അതിനെപ്പറ്റി സംസാരിക്കാനില്ലെന്നും അദ്ദേഹം പറഞ്ഞു. ഇത് നൈമറിന്റെ വിഷയം മാത്രമല്ലെന്നും ഒരാളും എന്നെ വിളിച്ചിട്ടില്ലെന്നും അദ്ദേഹം തുറന്ന് പറഞ്ഞു.

അദ്ദേഹം പി.എസ്.ജിയുടെ താരമാണ്. തങ്ങള്‍ പി.എസ്.ജിയെ ആദരിക്കുന്നുണ്ടെന്നും, ഇത്തരം വാർത്തകൾ പുറത്തുവരുന്നത് മാധ്യമസ്ഥാപനങ്ങളിൽ നിന്നുമാണെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.

TAGS :

Next Story