യുവന്റസില്‍ റൊണോയുടെ ആദ്യ കിരീടം; ആ ഗോള്‍ കാണാം
സൂപ്പര്‍താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ മികവില്‍ ഇറ്റാലിയന്‍ സൂപ്പര്‍കപ്പ് കിരീടം യുവന്റസിന്.
സൂപ്പര്‍താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ മികവില്‍ ഇറ്റാലിയന്‍ സൂപ്പര്‍കപ്പ് കിരീടം യുവന്റസിന്. എസി മിലാനെ എതിരില്ലാത്ത ഒരു ഗോളിനാണ് യുവന്റസ് പരാജയപ്പെടുത്തിയത്. 61ാം മിനുറ്റിലായിരുന്നു റൊണാള്‍ഡോയുടെ ഗോള്‍. ഗോള്‍മുഖത്ത് നിന്ന് തകര്‍പ്പനൊരു ഹെഡറിലൂടെയാണ് റൊണാള്‍ഡോ എസി മിലാന്റെ വലയില്‍ പന്ത് എത്തിക്കുന്നത്. ഇതോടെ യുവന്റസ് ജേഴ്‌സിയില്‍ റൊണാള്‍ഡോയുടെ ആദ്യ കിരീടവുമായി.
കഴിഞ്ഞ വര്‍ഷമാണ് റയല്‍മാഡ്രിഡില്‍ നിന്ന് റൊണാള്‍ഡോ യുവന്റസിലേക്ക് ചേക്കേറിയത്. കിരീടം നേടിയതില്‍ സന്തോഷമുണ്ടെന്ന് റൊണാള്‍ഡോ പറഞ്ഞു. 2019ല്‍ ഒരു മികച്ച തുടക്കം ലഭിക്കാന്‍ ഈ കിരീടം ആവശ്യമായിരുന്നുവെന്നും ഇനി അടുത്ത കപ്പാണ് ലക്ഷ്യമെന്നും അതിനായി മികച്ച പ്രകടനം പുറത്തെടുക്കുമെന്നും റൊണാള്‍ഡോ വ്യക്തമാക്കി. മത്സരം വെല്ലുവിളി നിറഞ്ഞതായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അതേസമയം വിജയത്തോടെ യുവന്റസ് ഏറ്റവുമധികം തവണ (എട്ട്) സൂപ്പര്‍ കപ്പ് നേടുന്ന ടീമായി. ജിദ്ദയിലെ കിംഗ് അബ്ദുള്ള സ്‌പോര്‍ട്‌സ് സിറ്റിയിലായിരുന്നു മത്സരം.
Cristiano Ronaldo scores his 19th Goal in cup Final, amazing amazing Header. Juventus lead 1-0.pic.twitter.com/HGWHOjaxSJ
— Hamza (@Ronaldoversesx) January 16, 2019
Adjust Story Font
16