Quantcast

മെസിയേക്കാള്‍ മികച്ചത് ക്രിസ്റ്റ്യാനോ റൊണാള്‍ഡോയെന്ന് പെലെ

അതേസമയം എക്കാലത്തേയും മികച്ച താരം താന്‍ തന്നെയാണെന്നും റൊണാള്‍ഡോയോ മെസിയോ തന്റെ അടുത്തെത്തില്ലെന്നും പെലെ കൂട്ടിച്ചേര്‍ത്തു...

MediaOne Logo

Web Desk

  • Published:

    26 March 2020 7:28 AM GMT

മെസിയേക്കാള്‍ മികച്ചത് ക്രിസ്റ്റ്യാനോ റൊണാള്‍ഡോയെന്ന് പെലെ
X

നിലവില്‍ ഫുട്‌ബോള്‍ കളിക്കുന്നവരില്‍ ഏറ്റവും മികച്ച താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയാണെന്ന് ബ്രസീല്‍ ഫുട്‌ബോള്‍ ഇതിഹാസ താരം പെലെ. അര്‍ജന്റീനയുടേയും ബാഴ്‌സലോണയുടേയും സൂപ്പര്‍താരമായ മെസിയേക്കാളും മികച്ചവനാണ് റൊണാള്‍ഡോയെന്ന് പെലെ വ്യക്തമാക്കി. അതേസമയം സാന്റോസിനും ന്യൂയോര്‍ക്ക് കോസ്‌മോസിനും ബ്രസീലിനും വേണ്ടി കളിച്ചിരുന്ന കാലത്തെ തന്റെ പ്രകടനത്തിന്റെ അടുത്തെത്താന്‍ ഇവര്‍ക്കാര്‍ക്കും സാധിക്കില്ലെന്നും 79കാരനായ പെലെ കൂട്ടിച്ചേര്‍ത്തു.

'ഇപ്പോള്‍, ക്രിസ്റ്റ്യാനോ റൊണാള്‍ഡോയാണ് മികച്ചവന്‍. കഴിഞ്ഞ ഒരു ദശാബ്ദമായി തുടര്‍ച്ചയായി മികച്ച പ്രകടനം നടത്തുന്നുണ്ട് റൊണാള്‍ഡോ. അതേസമയം മെസിയെ മറക്കാനുമാകില്ല. പക്ഷേ മെസി ഒരു സ്‌ട്രൈക്കറല്ല' എന്നാണ് പെലെ ഫിലാഡോ യുട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞത്.

മെസിയും മറഡോണയും

ക്ലബുകള്‍ക്കും രാജ്യത്തിനുമായി ആയിരം മത്സരങ്ങള്‍ കളിച്ചിട്ടുള്ള ക്രിസ്റ്റ്യാനോ റൊണാള്‍ഡോ 725 ഗോളുകള്‍ അടിച്ചിട്ടുണ്ട്. റൊണാള്‍ഡോയേക്കാള്‍ മൂന്ന് വയസിന് ഇളയ മെസി 856 കളികളില്‍ നിന്നു 697 ഗോളുകളാണ് നേടിയിട്ടുള്ളത്.

ഏറ്റവും മികച്ച ഫുട്‌ബോള്‍ താരങ്ങളുടെ പട്ടികയില്‍ സികോ, റൊണാള്‍ഡീന്യോ, റൊണാള്‍ഡോ, ബെക്കന്‍ബോവര്‍, യുഹാന്‍ ക്രൈഫ് എന്നിവരെയെല്ലാമാണ് പെലെ ഉള്‍പ്പെടുത്തിയിരിക്കുന്നത്. എക്കാലത്തേയും മികച്ച ഫുട്‌ബോള്‍ താരം ആരെന്ന ചോദ്യത്തില്‍ സ്ഥിരമായി പെലെക്ക് എതിരാളിയായിട്ടുള്ള അര്‍ജന്റൈന്‍ താരം ദ്യോഗോ മറഡോണ ഈ പട്ടികയിലില്ലെന്നതും ശ്രദ്ധേയമാണ്.

'ഫുട്‌ബോളില്‍ ഒരേയൊരു രാജാവേയുള്ളൂ, പെലെ മറ്റുള്ളവരേക്കാളൊക്കെ ഉയരെയാണ്. അങ്ങേയറ്റം ആത്മാര്‍ഥതയോടെയും സത്യസന്ധതയോടെയുമാണ് ഞാന്‍ ഇതുപറയുന്നത്' എന്നാണ് പെലെ പറഞ്ഞത്.

ബ്രസീലിനായി മൂന്ന് ലോകകപ്പുകള്‍ നേടിയിട്ടുള്ള താരമാണ് പെലെ. ഗോളുകളുടെ ലിംക ബുക്ക്ഓഫ് റെക്കോഡും(1281 ഗോള്‍) പെലെയുടെ പേരിലാണ്. 22 വര്‍ഷമാണ് പെലെ അന്താരാഷ്ട്ര ഫുട്‌ബോളില്‍ തിളങ്ങിയത്.

TAGS :

Next Story