കഅ്ബക്കരികെ മിമ്പറിലേക്ക് ഓടിക്കയറാൻ ശ്രമിച്ചയാൾ അറസ്റ്റിൽ; സിസിടിവി ദൃശ്യങ്ങൾ പുറത്ത്
ഇന്ന് വെള്ളിയാഴ്ച പ്രാർഥനക്കിടയിലാണ് മക്കയിലെ ഹറമിൽ സംഭവമുണ്ടായത്
മക്കയിലെ വിശുദ്ധ ഹറം പള്ളിയിൽ ഇന്ന് ജുമുഅ ഖുതുബ നടന്ന് കൊണ്ടിരിക്കെയാണ് സംഭവം നടന്നത്. ഖുതുബ പ്രഭാഷണം ആരംഭിച്ച് നാല് മിനുട്ട് പിന്നിട്ടപ്പോഴായിരുന്നു കഅബാ പ്രദക്ഷിണം ചെയ്തുകൊണ്ടിരുന്ന ആളുകൾക്കിടയിൽ നിന്ന് ഇഹ്‌റാം വേഷധാരിയായ ഇയാൾ മിമ്പറിനടുത്തേക്ക് ഓടിയെത്തിയത്. മിമ്പറിന്റെ വാതിലിന് തൊട്ടുമുന്നിലെത്തിയ ഇദ്ദേഹത്തെ സുരക്ഷാ ഉദ്യോഗസ്ഥർ പിടികൂടി. ഇയാൾക്കെതിരിൽ നിയമപ്രകരാമുള്ള നടപടികൾ സ്വീകരിച്ചതായി അധികൃതർ അറിയിച്ചു. ശൈഖ് ഡോ. ബന്ദർ ബലൈലായിരുന്നു മക്കയിലെ ഹറം പള്ളിയിൽ ഇന്ന് ഖുതുബ നിർവ്വഹിച്ചത്. കഴിഞ്ഞ വർഷം ഒക്ടോബറിൽ ഹറം പള്ളിയുടെ കാവാടത്തിലൂടെ കാർ ഓടിച്ച് കയറ്റാൻ ശ്രമിച്ചതിന് ഒരാളെ അറസ്റ്റ് ചെയ്തിരുന്നു. കൂടാതെ ഇക്കഴിഞ്ഞ ഏപ്രിൽ മാസത്തിൽ ഹറമിനകത്ത് തീവ്രവാദ അനുകൂല മുദ്രാവാക്യം വിളിച്ച ആയുധധാരിയായ ഒരാളേയും ഹറം സുരക്ഷാ വിഭാഗം പിടികൂടിയിരുന്നു. ഇതിന് പിറകെയാണ് ഇന്ന് ഇമാമിന്റെ പ്രസംഗ പീഠത്തിലേക്ക് ഓടികയറാൻ ശ്രമമുണ്ടായത്. സംഭവത്തിൻ്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തു വന്നിട്ടുണ്ട്. വീഡിയോ കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Adjust Story Font
16