കുവൈത്തില്‍ ആത്മഹത്യാ നിരക്ക് കൂടുന്നതായി റിപ്പോര്‍ട്ട്
കുവൈത്തില്‍ ആത്മഹത്യാ നിരക്ക് കൂടുന്നതായി റിപ്പോര്‍ട്ട്
നാല് മാസത്തിനിടെ 32 പേരാണ് പലകാരണങ്ങളാല്‍ സ്വയം ജീവനൊടുക്കിയത്.
കുവൈത്തില്‍ ആത്മഹത്യാ നിരക്ക് കൂടുന്നതായി റിപ്പോര്‍ട്ട്. നാല് മാസത്തിനിടെ 32 പേരാണ് പലകാരണങ്ങളാല്‍ സ്വയം ജീവനൊടുക്കിയത്. കുടുംബ പ്രശ്നങ്ങളും സാമ്പത്തിക പ്രയാസങ്ങളും ആണ് ഭൂരിഭാഗം കേസുകളിലും ആത്മഹത്യക്ക് കാരണമാകുന്നതായി കണ്ടെത്തിയിരിക്കുന്നത്.
ജനസംഖ്യാനുപാതികമായി നോക്കുമ്പോള്‍ ആത്മഹത്യ കൂടുതല്‍ നടക്കുന്ന രാജ്യങ്ങളുടെ പട്ടികയിലാണ് കുവൈത്ത്. രാജ്യത്ത് പ്രതിവര്‍ഷം ശരാശരി 70 ആത്മഹത്യകള്‍ വീതം നടക്കുന്നതായാണ് ഔദ്യോഗിക കണക്കുകള്‍ സൂചിപ്പിക്കുന്നത്. സ്വദേശികളും വിദേശികളും ഉള്‍പ്പെടെയുള്ള രാജ്യ നിവാസികൾക്കിടയിൽ ആഴ്ചയില്‍ ശരാശരി രണ്ട് ആത്മഹത്യകള്‍ വീതം നടക്കുന്നു എന്നാണു ഉന്നത സുരക്ഷാ വൃത്തങ്ങളെ ഉദ്ധരിച്ചുള്ള റിപ്പോര്‍ട്ടിൽ പറയുന്നത്. ഈ വര്‍ഷം ഏപ്രില്‍ അവസാനം വരെ 32 പേരാണ് കുവൈത്തിൽ ജീവനൊടുക്കിയത്. ഇവരിൽ ഏറെയും 19 നും 35നും ഇടയില്‍ പ്രായമുള്ള യുവാക്കളാണ്. ഈ പ്രായത്തിലുള്ള 22 പേരാണ് ഈ വർഷം മാത്രം ജീവനൊടുക്കിയത്. 35നും 50നും ഇടയില്‍ പ്രായമുള്ള 10 പേരും ഈ കാലയളവില്‍ ആത്മഹത്യ തെരഞ്ഞെടുത്തു.
രാജ്യത്ത് നടക്കുന്ന ആത്മഹത്യകളില്‍ കൂടുതലും തൂങ്ങിമരണങ്ങളാണ്. കെട്ടിടത്തിന് മുകളില്‍നിന്ന് എടുത്തു ചാടുക, അമിതമായി വേദന സംഹാരി ഗുളികകള്‍ കഴിക്കുക, വിഷം കഴിക്കുക തുടങ്ങിയവയാണ് ജീവനൊടുക്കാന്‍ തിരെഞ്ഞെടുക്കുന്ന മറ്റു മാര്‍ഗങ്ങള്‍. കുടുംബപരമായ പ്രശ്നങ്ങളും സാമ്പത്തികപ്രയാസങ്ങളും ആണ് കൂടുതലായും ആളുകളെ ആത്മഹത്യയിലേക്ക് നയിക്കുന്നതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഈ വർഷം ആത്മഹത്യാ ശ്രമം നടത്തിയ 25 പേരെ കൗൻസിലിങ്ങിലൂടെ ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവരാന്‍ സാധിച്ചതായും സുരക്ഷാവൃത്തങ്ങൾ കൂട്ടിച്ചേര്‍ത്തു.
Adjust Story Font
16