യുഎഇയില്‍ പെട്രോള്‍ വില കൂടി, ഡീസല്‍ വില കുറഞ്ഞു
യുഎഇയില്‍ പെട്രോള്‍ വില കൂടി, ഡീസല്‍ വില കുറഞ്ഞു
യുഎഇയില്‍ അടുത്തമാസത്തേക്കുള്ള ഇന്ധനവില പ്രഖ്യാപിച്ചു. മുഴുവന്‍ ഗ്രേഡ് പെട്രോളിനും ലിറ്ററിന് രണ്ട് ഫില്‍സ് വര്‍ധിപ്പിക്കാനാണ് ഈര്‍ജ മന്ത്രാലയത്തിന്റെ തീരുമാനം.
യുഎഇയില്‍ അടുത്തമാസത്തേക്കുള്ള ഇന്ധനവില പ്രഖ്യാപിച്ചു. മുഴുവന്‍ ഗ്രേഡ് പെട്രോളിനും ലിറ്ററിന് രണ്ട് ഫില്‍സ് വര്‍ധിപ്പിക്കാനാണ് ഈര്‍ജ മന്ത്രാലയത്തിന്റെ തീരുമാനം. എന്നാല്‍ ഡീസലിന്റെ വില നാല് ഫില്‍സ് കുറക്കാനും തീരുമാനിച്ചിട്ടുണ്ട്.
സെപ്റ്റംബറില്‍ സൂപ്പര്‍ പെട്രോളിന്റെ വില ലിറ്ററിന് 1.73 ദിര്‍ഹമില്‍ നിന്ന് 1.75 ആയി ഉയരും. സ്‌പെഷ്യല്‍ പെട്രോളിന് 1.62 ദിര്‍ഹത്തിന് പകരം 1.64 നല്‍കണം. ഇപ്ലസ് പെട്രോളിന്റെ വില 1. 55 ല്‍ നിന്ന് 1.57 ആയി ഉയരും. ഡീസലിന്റെ വില 1.76 ദിര്‍ഹത്തില്‍ നിന്ന് 1.72 ദിര്‍ഹമായി കുറയും. ഒപെക് രാജ്യങ്ങള്‍ എണ്ണവില നിര്‍ത്തിവെച്ചേക്കുമെന്ന വാര്‍ത്തകളുടെ അടിസ്ഥാനത്തില്‍ അന്താരാഷ്ട്ര വിപണിയില്‍ ക്രൂഡോയില്‍ വില ഉയര്‍ന്നതാണ് ആഭ്യന്തരവിപണിയിലും വില വര്‍ധിക്കാന്‍ കാരണമെന്നാണ് സൂചന.
ജൂലൈ മാസത്തെ അപേക്ഷിച്ച് ആഗസ്റ്റ് മാസത്തില്‍ യുഎഇയില്‍ എണ്ണവിലയില്‍ വലിയ കുറവാണ് പ്രഖ്യാപിച്ചത്. മുഴുവന്‍ ഗ്രേഡ് പെട്രോളിനും 15 ഫില്‍സാണ് വില കുറച്ചത്. എന്നാല്‍, സെപ്റ്റംബറില്‍ വീണ്ടും വില നേരിയതോതില്‍ ഉയരുകയാണ്.
Adjust Story Font
16