Quantcast

എണ്ണ വിലയിടിവിന് തടയിടാന്‍ സൗദിയും റഷ്യയും തമ്മില്‍ ധാരണയായി

MediaOne Logo

Jaisy

  • Published:

    18 Nov 2016 3:49 PM GMT

എണ്ണ വിലയിടിവിന് തടയിടാന്‍ സൗദിയും റഷ്യയും തമ്മില്‍ ധാരണയായി
X

എണ്ണ വിലയിടിവിന് തടയിടാന്‍ സൗദിയും റഷ്യയും തമ്മില്‍ ധാരണയായി

ഒപെക് കൂട്ടായ്മക്ക് പുറത്ത് രൂപപ്പെട്ട സുപ്രധാന കരാര്‍ എന്ന നിലക്ക് വിദഗ്ദര്‍ ഏറെ പ്രാധാന്യത്തോടെയാണ് സാമ്പത്തിക കരാറിനെ വിലയിരുത്തുന്നത്

അന്താരാഷ്ട്ര വിപണിയിലെ എണ്ണ വിലയിടിവിന് തടയിടാന്‍ സൗദിയും റഷ്യയും തമ്മില്‍ ധാരണയായി. ചൈനയില്‍ ചേരുന്ന ജി-20 ഉച്ചകോടിയില്‍ പങ്കെടുക്കാനെത്തിയ സൗദി ഊര്‍ജ്ജ മന്ത്രി എഞ്ചിനീയര്‍ ഖാലിദ് അല്‍ഫാലിഹും റഷ്യന്‍ പെട്രോളിയം മന്ത്രി അലക്സാണ്ടര്‍ നോവാക്കുമാണ് കരാറില്‍ ഒപ്പുവെച്ചത്. ഒപെക് കൂട്ടായ്മക്ക് പുറത്ത് രൂപപ്പെട്ട സുപ്രധാന കരാര്‍ എന്ന നിലക്ക് വിദഗ്ദര്‍ ഏറെ പ്രാധാന്യത്തോടെയാണ് സാമ്പത്തിക കരാറിനെ വിലയിരുത്തുന്നത്.

കരാറിനെക്കുറിച്ച വാര്‍ത്ത സമ്മേളനം പുറത്തുവന്നയുടന്‍ ക്രൂഡ് ഓയിലിന് അഞ്ച് ശതമാനം വിലവര്‍ധനവ് രേഖപ്പെടുത്തിയതായും സാമ്പത്തിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. അള്‍ജീരിയയില്‍ തൊട്ടടുത്ത ദിവസം ചേരുന്ന എണ്ണ കയറ്റുമതി രാജ്യങ്ങളുടെ സമ്മേളനത്തില്‍വെച്ച റഷ്യ, സൗദി സഹകരണത്തിന്റെ കൂടുതല്‍ വിശദാംശങ്ങള്‍ പ്രഖ്യാപിക്കുമെന്ന് എഞ്ചിനീയര്‍ ഖാലിദ് അല്‍ഫാലിഹ് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. കൂടുതല്‍ രാജ്യങ്ങള്‍ ഈ സഹകരണത്തിലേക്ക് കടന്നുവരുമെന്നാണ് തങ്ങള്‍ പ്രതീക്ഷിക്കുന്നതെന്നും എണ്ണ ഉല്‍പാദന, വിപണന, വില നിയന്ത്രണ രംഗത്തെ സുപ്രധാന വഴിത്തിരിവാകാന്‍ കരാറിന് സാധിക്കുമെന്നും സൗദി ഊര്‍ജ്ജ മന്ത്രി പ്രത്യാശ പ്രകടിപ്പിച്ചു.

എണ്ണ വിപണിയില്‍ നിന്നുള്ള വരുമാനം പ്രതിസന്ധിയിലാവുന്നത് ഉല്‍പാദന രാജ്യങ്ങള്‍ക്ക് ഏറെ ബാധ്യത വരുത്തിവെക്കുന്നതാണ്. സൗദിയും റഷ്യയും ഈ രംഗത്തെ ശ്രദ്ധേയ സാന്നിധ്യമാണെന്ന് റഷ്യന്‍ പെട്രോളിയം മന്ത്രി പറഞ്ഞു. എണ്ണവിലയിലെ ഏറ്റവ്യത്യാസം ഇരു രാജ്യങ്ങള്‍ക്കും ഏറെ പ്രയാസം സൃഷ്ടിച്ചിട്ടുണ്ട്. എണ്ണ വിപണന രംഗത്ത് പുതിയ അദ്ധ്യായം ആരംഭിക്കാന്‍ സൗദിയുമായുള്ള കരാര്‍ വഴിതുറക്കുമെന്നും അലക്സാണ്ടര്‍ കൂട്ടച്ചേര്‍ത്തു.

TAGS :

Next Story