Quantcast

കുവൈത്തിന് യുദ്ധവിമാനങ്ങള്‍ വില്‍ക്കുന്ന കരാറില്‍നിന്ന് അമേരിക്ക പിന്നോട്ട്

MediaOne Logo

admin

  • Published:

    24 Dec 2016 2:54 PM GMT

കുവൈത്തിന് യുദ്ധവിമാനങ്ങള്‍ വില്‍ക്കുന്ന കരാറില്‍നിന്ന് അമേരിക്ക പിന്നോട്ട്
X

കുവൈത്തിന് യുദ്ധവിമാനങ്ങള്‍ വില്‍ക്കുന്ന കരാറില്‍നിന്ന് അമേരിക്ക പിന്നോട്ട്

കുവൈത്തിന് യുദ്ധവിമാനങ്ങള്‍ കൈമാറാന്‍ സാധിക്കില്ലെന്ന വെളിപ്പെടുത്തലാണ് പുതിയ സംശയങ്ങള്‍ക്ക് ഇടയാക്കിയത്

കുവൈത്തിന് യുദ്ധവിമാനങ്ങള്‍ വില്‍ക്കുന്ന കരാറില്‍നിന്ന് അമേരിക്ക പുറകോട്ടു പോകുന്നതായി സൂചന. നിശ്ചിത സമയത്തിനുള്ളില്‍ കുവൈത്തിന് യുദ്ധവിമാനങ്ങള്‍ കൈമാറാന്‍ സാധിക്കില്ലെന്ന യുഎസ് വ്യോമായുധ വിഭാഗം മേധാവിയുടെ വെളിപ്പെടുത്തലാണ് പുതിയ സംശയങ്ങള്‍ക്ക് ഇടയാക്കിയത്.

കുവൈത്തിനെ കൂടാതെ ജി.സി.സി രാഷ്ട്രങ്ങളായ ഖത്തറുമായും ബഹ്റൈനുമായും പോര്‍ വിമാനങ്ങള്‍ വില്‍ക്കുന്നകറാറില്‍ അമേരിക്കഏര്‍പ്പെട്ടിരുന്നു. ഈ മൂന്ന് രാഷ്ട്രങ്ങള്‍ക്കും പോര്‍വിമാനങ്ങള്‍ നല്‍കുന്നത് നിര്‍ത്തിവെച്ചതായി സൂചിപ്പിച്ച യുഎസ് അധികൃതര്‍, എന്നാണ് ഇവ ലഭ്യമാക്കുന്നതെന്ന് വ്യക്തമാക്കിയിട്ടുമില്ല. ഇസ്രായേലിന്റെ ശക്തമായ സമ്മര്‍ദ്ദത്തെ തുടര്‍ന്നാണ് അമേരിക്കയുടെ തീരുമാനമെന്നാണ് സൂചന. ഇത്തരം ആയുധങ്ങള്‍ ജി.സി.സി രാജ്യങ്ങള്‍ക്ക് നല്‍കുന്നത് തങ്ങള്‍ക്ക് ഭീഷണിയായേക്കുമെന്നുമാണ് ഇസ്രായേലിന്റെ ആശങ്ക.

എഫ് 18 ഇനത്തില്‍പ്പെട്ട 18 സൂപ്പര്‍ ഹോര്‍നെറ്റ് പോര്‍ വിമാനങ്ങള്‍ കുവൈത്തിന് വില്‍കാനുള്ള കരാറിലാണ് പെന്റഗണ്‍ നേരത്തെ ധാരണയിലെത്തിയിരുന്നത്. എഫ് 15 ഇനത്തില്‍പ്പെട്ട 35 യുദ്ധ വിമാനങ്ങള്‍ ഖത്തറിന് വില്‍ക്കാനും എഫ് 16 ഇനത്തില്‍പ്പെട്ട 16 വിമാനങ്ങള്‍ ബഹ്റൈന് നല്‍കാനും പെന്റഗണ്‍ ധാരണയിലെത്തിയിരുന്നു. കുവൈത്തുമായി മൂന്ന് ബില്യന്‍ ഡോളറിന്റെയും ഖത്തറുമായി നാല് ബില്യന്‍ ഡോളറിന്റെയും ബഹ്റൈനുമായി ഒരു ബില്യന്‍ ഡോളറിന്‍െറയും കരാറിലാണ് പെന്റഗണ്‍ ധാരണയിലെത്തിയിരുന്നത്.

TAGS :

Next Story