Quantcast

ജിദ്ദയിലെ അമേരിക്കന്‍ കോണ്‍സുലേറ്റിന് സമീപം ചാവേര്‍ ആക്രമണം

MediaOne Logo

Subin

  • Published:

    29 Dec 2016 11:24 PM GMT

ജിദ്ദയിലെ അമേരിക്കന്‍ കോണ്‍സുലേറ്റിന്  സമീപം ചാവേര്‍ ആക്രമണം
X

ജിദ്ദയിലെ അമേരിക്കന്‍ കോണ്‍സുലേറ്റിന് സമീപം ചാവേര്‍ ആക്രമണം

സ്ഫോടനത്തില്‍ രണ്ട‌് സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് നിസ്സാര പരിക്കേറ്റെന്നും ആഭ്യന്തര മന്ത്രാലയം വാര്‍ത്താ കുറിപ്പില്‍ അറിയിച്ചു

ജിദ്ദയിലെ അമേരിക്കന്‍ കോണ്‍സുലേറ്റിന് സമീപത്ത് ചാവേര്‍ സ്ഫോടനമുണ്ടായി. കോണ്‍സുലേറ്റിന് സമീപത്തെ സുലൈമാന്‍ ഹബീബ് ആശുപത്രിയുടെ പാര്‍ക്കിംങ് ഏരിയയിലാണ് സ്ഫോടനമുണ്ടായതെന്ന് സൌദി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ഇന്ന് പുലര്‍ച്ചെ രണ്ടരെയാണ് സംഭവം. സ്ഫോടനത്തില്‍ രണ്ട‌് സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് നിസ്സാര പരിക്കേറ്റെന്നും ആഭ്യന്തര മന്ത്രാലയം വാര്‍ത്താ കുറിപ്പില്‍ അറിയിച്ചു. കൊല്ലപ്പെട്ട ചാവേറിനെ തിരിച്ചറിഞ്ഞിട്ടില്ല.

TAGS :

Next Story