Quantcast

അബൂദബിയില്‍ വാഹനം ഓടിക്കുന്നതിനിടെ സെല്‍ഫിയെടുത്താല്‍ നടപടി

MediaOne Logo

admin

  • Published:

    31 Dec 2016 2:02 AM GMT

അബൂദബിയില്‍ വാഹനം ഓടിക്കുന്നതിനിടെ സെല്‍ഫിയെടുത്താല്‍ നടപടി
X

അബൂദബിയില്‍ വാഹനം ഓടിക്കുന്നതിനിടെ സെല്‍ഫിയെടുത്താല്‍ നടപടി

വാഹനം ഓടിക്കുമ്പോള്‍ സെല്‍ഫിയെടുക്കുന്ന പ്രവണത തടയാന്‍ കൂടുതല്‍ കടുത്ത നടപടികളുമായി അബൂദബി പൊലീസ് രംഗത്ത്.

വാഹനം ഓടിക്കുമ്പോള്‍ സെല്‍ഫിയെടുക്കുന്ന പ്രവണത തടയാന്‍ കൂടുതല്‍ കടുത്ത നടപടികളുമായി അബൂദബി പൊലീസ് രംഗത്ത്. അപകടങ്ങള്‍ പെരുകി വരുന്ന സാഹചര്യത്തില്‍ ട്രാഫിക് നിയമലംഘനങ്ങള്‍ പൊറുപ്പിക്കാനാവില്ലെന്ന് അബൂദബി പൊലീസ് മുന്നറിയിപ്പ് നല്‍കി.

വാഹനം ഓടിക്കുമ്പോള്‍ സെല്‍ഫിയെടുക്കുന്നതും വീഡിയോ പകര്‍ത്തുന്നതും കടുത്ത ഗതാഗത നിയമലംഘനമായി കാണുമെന്ന് അബൂദബി ട്രാഫിക് വിഭാഗം വ്യക്തമാക്കി. യു.എ.ഇയിലെ പ്രമുഖ ഇംഗ്ളീഷ് പത്രമാണ് അധികൃതരെ ഉദ്ധരിച്ചു കൊണ്ട് ഇതു സംബന്ധിച്ച റിപ്പോര്‍ട്ട് നല്‍കിയത്.

200 ദിര്‍ഹം ഫൈനും നാല് ബ്ളാക് പോയിന്‍റുമാണ് നിയമലംഘകര്‍ക്ക് ശിക്ഷയായി ലഭിക്കുക. മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചുള്ള ഇത്തരം നടപടികള്‍ അപകടങ്ങള്‍ക്ക് പാതയൊരുക്കുകയാണ്. മൊബൈല്‍ ഫോണില്‍ സംസാരിക്കുന്നതിനു പുറമെ ഡ്രൈവിങ് വേളയില്‍ എസ്എംഎസ് അയക്കുന്നതും നിയമലംഘനമാണ്. ഡ്രൈവിങ് സമയത്ത് അതില്‍ മാത്രം ശ്രദ്ധ ചെലുത്തണം. മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചുള്ള ഏതൊരു നീക്കവും റോഡ് വ്യവസ്ഥയെ അട്ടിമറിക്കുന്നതാണെന്നും പൊലീസ് പറഞ്ഞു. ഡ്രൈവര്‍മാരുടെ ഇത്തരം നിയമലംഘനങ്ങള്‍ കണ്ടത്തൊന്‍ പ്രത്യേക നീരിക്ഷണ സംവിധാനം ഏര്‍പ്പെടുത്തും. കൂടുതല്‍ ഉദ്യോഗസ്ഥരെയും ഇതിനായി നിയോഗിക്കും.

അബൂദബിക്ക് പിന്നാലെ യു.എ.ഇയിലെ മറ്റ് എമിറേറ്റുകളും മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചുള്ള ഗതാഗത നിയമലംഘനങ്ങള്‍ കര്‍ശനമായി നേരിടാന്‍ തന്നെയാണ് തീരുമാനം.

TAGS :

Next Story