Quantcast

യമന്‍ സമാധാനാന്തരീക്ഷത്തിലേക്ക്; പ്രതീക്ഷയോടെ കുവൈത്ത്

MediaOne Logo

Alwyn K Jose

  • Published:

    3 Jan 2017 12:47 PM GMT

യമന്‍ സമാധാനാന്തരീക്ഷത്തിലേക്ക്; പ്രതീക്ഷയോടെ കുവൈത്ത്
X

യമന്‍ സമാധാനാന്തരീക്ഷത്തിലേക്ക്; പ്രതീക്ഷയോടെ കുവൈത്ത്

സമാധാനം പുലരുമെന്ന പ്രതീക്ഷയില്‍ കുവൈത്ത് ചര്‍ച്ചക്ക് ഒരാഴ്ച കൂടി സമയം അനുവദിച്ചു.

യെമനില്‍ സമാധാനം പുനസ്ഥാപിക്കുന്നതിനായി ഐക്യ രാഷ്ട്ര സഭ മുന്നോട്ടു വെച്ച നിര്‍ദേശങ്ങള്‍ അംഗീകരിക്കുന്നതായി പ്രസിഡന്റ് അബ്ദുല്‍ റബ് മന്‍സൂര്‍ ഹാദി. റിയാദില്‍ ചേര്‍ന്ന ഉന്നത തല യോഗത്തിനു ശേഷമാണ് ഔദ്യോഗിക സര്‍ക്കാര്‍ നിലപാട് അറിയിച്ചത്. സമാധാനം പുലരുമെന്ന പ്രതീക്ഷയില്‍ കുവൈത്ത് ചര്‍ച്ചക്ക് ഒരാഴ്ച കൂടി സമയം അനുവദിച്ചു.

മൂന്നു മാസത്തിലേറെയായി നടത്തി വന്ന സമാധാന ശ്രമങ്ങള്‍ വൃഥാവിലായതിന്റെ നിരാശയില്‍ ആയിരുന്നു ഐക്യ രാഷ്ട്ര സഭയും ആതിഥേയരായ കുവൈത്തും. സൗദിയുടെ പിന്തുണയുള്ള സര്‍ക്കാര്‍ വിഭാഗവും ഇറാന്‍ പിന്തുണക്കുന്ന ഹൂതികളും തമ്മില്‍ തുറന്ന പോരാട്ടത്തിലേക്കു കാര്യങ്ങള്‍ എത്തിയാല്‍ അത് മേഖലയുടെ കെട്ടുറപ്പിനെ തന്നെ പ്രതികൂലമായി ബാധക്കുമെന്ന ആശങ്കയും നിലനിന്നിരുന്നു. ഈ സാഹചര്യത്തില്‍ ഏതു വിധേനയും അനുരഞ്ജനം സാധ്യമാക്കാനുള്ള ശ്രമത്തിലായിരുന്നു ഐക്യ രാഷ്ട്ര സഭയും അന്താരാഷ്ട്ര നയതന്ത്ര സമൂഹവും. കുവൈത്ത് ചര്‍ച്ചക്ക് നേതൃത്വം വഹിക്കുന്ന യുഎന്‍ ദൂതന്‍ ഇസ്മായില്‍ വലദ് ഷെയ്ഖ് കഴിഞ്ഞ ദിവസം വിമത വിഭാഗങ്ങളായ അന്‍സാറുല്ലയുടെയും, ജനറല്‍ പീപ്പിള്‍സ് കോണ്‍ഗ്രസിന്റെയും പ്രതിനിധികളുമായി ബന്ധപെട്ടു ഒത്തുതീര്‍പ്പ് സാധ്യതകള്‍ ചര്‍ച്ച ചെയ്തിരുന്നു. ഇനി ചര്‍ച്ചക്കില്ലെന്ന കടുത്ത നിലപാടില്‍ ഔദ്യോഗിക സര്‍ക്കാര്‍ പ്രതിനിധികളും ശനിയാഴ്ചയോടെ അയവു വരുത്തിയിരുന്നു. ഇതേ തുടര്‍ന്നാണ് ചര്‍ച്ച ഒരാഴ്ചത്തേക്ക് കൂടി നീട്ടാന്‍ ഐക്യ രാഷ്ട്ര സഭ കുവൈത്തിനോട് അഭ്യര്‍ത്ഥിച്ചത്. അതിനിടെ യുഎന്‍ കരാര്‍ അംഗീകരിച്ച സര്‍ക്കാര്‍ പക്ഷം വിമത വിഭാഗം ആഗസ്ത് 7 നു മുന്‍പ് കരാര്‍ അംഗീകരിക്കണമെന്ന് ഉപാധി വെച്ചതായാണ് വിവരം. എന്നാല്‍ ഹൂതികളോ അലി സാലിഹ് വിഭാഗമോ ഇത് വരെ ഇക്കാര്യത്തില്‍ പ്രതികരിച്ചിട്ടില്ല. യെമനിലെ ഹൂതി വിമതരുടെയും മുന്‍ പ്രസിഡന്റ് അലി സാലിഹിനെ പിന്തുണക്കുന്നവരും ചേര്‍ന്ന് സമാന്തര സര്‍ക്കാര്‍ രൂപീകരിക്കപ്പെട്ടതോടെയാണ് കുവൈത്തില്‍ നടന്നു വന്നിരുന്ന സമാധാന നീക്കങ്ങള്‍ അനിശ്ചിതത്വത്തിലായത് .

TAGS :

Next Story