ഗള്‍ഫ് രാജ്യങ്ങള്‍ക്ക് അമേരിക്കയുടെ പോര്‍വിമാനങ്ങള്‍
ഗള്‍ഫ് രാജ്യങ്ങള്‍ക്ക് അമേരിക്കയുടെ പോര്‍വിമാനങ്ങള്‍
ഗള്‍ഫ് രാജ്യങ്ങളുടെ എതിര്‍പ്പ് മയപ്പെടുത്തുന്നതിന്റെ ഭാഗമായി നേരത്തെ ഉറപ്പു നല്‍കിയ യുദ്ധവിമാനങ്ങള്‍ അനുവദിക്കാന്‍ അമേരിക്ക തയാറെടുക്കുന്നു.
ഗള്‍ഫ് രാജ്യങ്ങളുടെ എതിര്‍പ്പ് മയപ്പെടുത്തുന്നതിന്റെ ഭാഗമായി നേരത്തെ ഉറപ്പു നല്‍കിയ യുദ്ധവിമാനങ്ങള്‍ അനുവദിക്കാന്‍ അമേരിക്ക തയാറെടുക്കുന്നു. ഖത്തര്‍, കുവൈത്ത്, ബഹ്‌റൈന്‍ എന്നീ രാജ്യങ്ങള്‍ക്കാണ് പുതിയ പോര്‍വിമാനങ്ങള്‍ അനുവദിക്കുക.
ഖത്തര്‍ ഉള്‍പ്പെടെ മൂന്ന് ഗള്‍ഫ് രാജ്യങ്ങള്‍ക്ക് യുദ്ധവിമാനങ്ങള്‍ നല്‍കുന്നതു സംബന്ധിച്ച് അമേരിക്ക നേരത്തെ ഉറപ്പു നല്‍കിയതാണ്. എന്നാല്‍ പല കാരണങ്ങള്‍ പറഞ്ഞ് യു.എസ് ഭരണനേതൃത്വം വാഗ്ദാനം നടപ്പാക്കാന്‍ ഇനിയും തയാറായില്ല. മേഖലയുടെ സുരക്ഷയുടെ കാര്യത്തില്‍ അമേരിക്ക ആത്മാര്‍ഥത പുലര്‍ത്തുന്നില്ലെന്ന തോന്നല്‍ ശക്തിപ്പെടാനും ഇത് വഴിയൊരുക്കി. യു.എസ് സ്‌റ്റേറ്റ് സെക്രട്ടറി ജോണ്‍ കെറിക്കു മുമ്പാകെ ഗള്‍ഫ് രാജ്യങ്ങള്‍ തങ്ങളുടെ പ്രതിഷേധം അറിയിക്കുകയും ചെയ്തു.
ഈ സാഹചര്യത്തിലാണ് അധികം വൈകാതെ കരാര്‍ പ്രകാരമുള്ള യുദ്ധവിമാനങ്ങള്‍ ലഭ്യമാക്കുമെന്ന് യു.എസ് എയര്‍ഫോഴ്‌സ് ഡപ്യൂട്ടി അണ്ടര്‍ സെക്രട്ടറി ഹെയ്ദി ഗ്രാന്റ് സൂചന നല്‍കി. കരാര്‍ നടപ്പാക്കുന്നതിലെ കാലവിളംബം ഗള്‍ഫ് അമേരിക്ക ബന്ധം വഷളാക്കുമെന്ന് കരുതുന്നില്ലെന്ന് അവര്‍ പറഞ്ഞു. ദക്ഷിണ ഇംഗ്‌ളണ്ടിലെ ഫാണ്‍ബറോ എയര്‍ഷോയുടെ ഭാഗമായി നല്‍കിയ അഭിമുഖത്തിലാണ് ഈ വെളിപ്പെടുത്തല്‍. പോര്‍വിമാനങ്ങള്‍ നല്‍കുന്നതിന്റെ തടസം എന്താണെന്ന് ഇനിയും വ്യക്തമാക്കാന്‍ ഹെയ്ദി ഗ്രാന്റ് ഉള്‍പ്പെടെയുള്ളവര്‍ തയാറായിട്ടില്ല. ഇസ്രായേല്‍ സമ്മര്‍ദമാണ് ഗള്‍ഫ് രാജ്യങ്ങള്‍ക്ക് പോര്‍വിമാനങ്ങള്‍ നല്‍കുന്നതിന് അമേരിക്കയെ തടയുന്നതെന്ന് നേരത്തെ റിപ്പോര്‍ട്ട് ഉണ്ടായിരുന്നു.
ഖത്തറിന് 36 എഫ്15 പോര്‍വിമാനങ്ങള്‍ നല്‍കുന്നതുള്‍പ്പെടെ മൂന്ന് രാജ്യങ്ങള്‍ക്കുമായുള്ള യുദ്ധവിമാന കരാര്‍ തുക ഏതാണ്ട് 10 ബില്യന്‍ ഡോളറോളം വരും.
Adjust Story Font
16