Quantcast

പീഡാനുഭവ സ്മരണയില്‍ കുവൈത്തിലും ദുഃഖവെള്ളി ആചരിച്ചു

MediaOne Logo

admin

  • Published:

    22 Jan 2017 6:04 AM GMT

പീഡാനുഭവ സ്മരണയില്‍ കുവൈത്തിലും ദുഃഖവെള്ളി ആചരിച്ചു
X

പീഡാനുഭവ സ്മരണയില്‍ കുവൈത്തിലും ദുഃഖവെള്ളി ആചരിച്ചു

യേശുവിന്റെ ത്യാഗത്തിന്റെയും കുരിശു മരണത്തിന്റെയും സ്മരണ പുതുക്കി പ്രവാസ ലോകത്തും ക്രിസ്തീയ വിശ്വാസികൾ ദുഃഖവെള്ളി ആചരിച്ചു .

യേശുവിന്റെ ത്യാഗത്തിന്റെയും കുരിശു മരണത്തിന്റെയും സ്മരണ പുതുക്കി പ്രവാസ ലോകത്തും ക്രിസ്തീയ വിശ്വാസികൾ ദുഃഖവെള്ളി ആചരിച്ചു . കുവൈത്തിലെ വിവിധ ദേവാലയങ്ങളിലും താത്കാലിക പ്രാർഥനാ കേന്ദ്രങ്ങളിലും നിരവധി വിശ്വാസികൾ ദുഃഖ വെള്ളി ശുശ്രൂഷകളിൽ പങ്കു ചേർന്നു .

കുവൈറ്റ്‌ സെന്റ്: സ്റ്റീഫൻസ് ഇന്ത്യൻ ഓർത്തഡോക്സ്‌ ഇടവകയിലെ ദുഃഖവെള്ളിയാഴ്ച ശുശ്രൂഷയ്ക്കായി ഖൈത്താൻ ഇന്ത്യൻ കമ്മ്യൂണിറ്റി സ്കൂൾ ഓഡിറ്റൊറിയത്തിൽ ഒത്തു കൂടിയത് കുവൈറ്റിന്റെ വിവിധ ഭാഗങ്ങളില നിന്നെത്തിയ 1800 -ഓളം വിശ്വാസികൾ . ഓർത്തഡോക്സ്‌ ക്രൈസ്തവ യുവജന പ്രസ്ഥാനം കേന്ദ്ര വൈസ് പ്രസിഡന്റ്‌ റവ.ഫാ .ഫിലിപ് തരകൻ തേവലക്കര ചടങ്ങുകൾക്ക് മുഖ്യ കാർമികത്വം വഹിച്ചു . ഇടവക വികാരി ഫാ. സഞ്ജു ജോൺ സഹകാർമികത്വം വഹിച്ചു. വ്യാഴാഴ്ച കുവൈത്തിലെ സെന്റ്‌ ഗ്രീഗോറിയോസ്‌ ഓർത്തഡോക്സ്‌ മഹാഇടവകയിൽ നടന്ന കാൽകഴുകൽ ശുശ്രൂഷകൾക്ക്‌ മലങ്കര സഭയുടെ -യൂറോപ്പ്‌- ആഫ്രിക്ക ഭദ്രാസനാധിപൻ ഡോ. മാത്യൂസ്‌ മാർ തിമോത്തിയോസ്‌ മെത്രാപ്പോലിത്താ നേതൃത്വം നൽകി.

നാഷണൽ ഇവാഞ്ചലിക്കൽ ചർച്ചിൽ നടന്ന ശുശ്രൂഷയിൽ ഇടവക വികാരി ഫാ. രാജു തോമസ്‌, സഹവികാരി ഫാ. റെജി സി. വർഗ്ഗീസ്‌ എന്നിവർ സഹകാർമ്മികത്വം വഹിച്ചു. സെന്റ്‌ ബാസിൽ ഓർത്തഡോക്സ്‌ ഇടവക വികാരി ഫാ. ഷാജി പി. ജോഷ്വാ, സെന്റ്‌ സ്റ്റീഫൻസ്‌ ഓർത്തഡോക്സ്‌ ഇടവക വികാരി ഫാ. സഞ്ചു ജോൺ, കുവൈത്തിലെ ഓർത്തഡോക്സ്‌ ഇടവകകളിൽ സന്ദർശനത്തിനെത്തിയ ഫാ.ഫിലിപ്പ്‌ തരകൻ, ഫാ. അജി കെ. തോമസ്‌ എന്നീ വൈദീകരും ശുശ്രൂഷയിൽ പങ്കെടുത്തു.​

TAGS :

Next Story