കുവൈത്തില്‍ വിദേശികളുടെ ഇഖാമ ഫീസ് ഉടന്‍ വര്‍ധിപ്പിക്കില്ല
കുവൈത്തില്‍ വിദേശികളുടെ ഇഖാമ ഫീസ് ഉടന്‍ വര്‍ധിപ്പിക്കില്ല
വിദേശികളുടെ ചികിത്സാഫീസിലും ഉടനെ വർദ്ധന വരുത്താൻ സാധ്യതയില്ലെന്നാണ് റിപ്പോർട്ട്
കുവൈത്തിൽ വിദേശികളുടെ ഇഖാമ ഫീസ് നിരക്കുകളിൽ തത്കാലം വര്‍ധനയുണ്ടാകില്ല. വിദേശികളുടെ ചികിത്സാഫീസിലും ഉടനെ വർദ്ധന വരുത്താൻ സാധ്യതയില്ലെന്നാണ് റിപ്പോർട്ട്. മന്ത്രിസഭയുമായി ബന്ധപ്പെട്ട ഉന്നതവൃത്തങ്ങളെ ഉദ്ധരിച്ച് പ്രാദേശിക പത്രമാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.
എണ്ണവില തകർച്ചയെ തുടർന്നുണ്ടായ സാമ്പത്തിക പ്രതിസന്ധിയുടെ പശ്ചാത്തലത്തിൽ വിദേശികളുടെ ഇഖാമ, ആരോഗ്യ സേവന ഫീസുകൾ വർധിപ്പിക്കാൻ കുവൈത്ത് ഒരുങ്ങുന്നതായ വാർത്തയാണ് സർക്കാർ വൃത്തങ്ങൾ നിഷേധിച്ചത്. വിദേശികളുടെ ഇഖാമ അടിക്കല്‍, പുതുക്കല്‍, ഒരു സ്പോണ്‍സറുടെ കീഴില്‍നിന്ന് മറ്റൊരു സ്പോണ്‍സറുടെ കീഴിലേക്ക് ഇഖാമ മാറ്റല്‍ തുടങ്ങിയ സേവനങ്ങള്‍ക്കുള്ള ഫീസ് വര്‍ധിപ്പിക്കുമെന്നായിരുന്നു നേരത്തെ വന്ന റിപ്പോർട്ടുകൾ. സര്‍ക്കാര്‍ ആശുപത്രിയിലെ ചികിത്സക്കു വിദേശികളില്‍നിന്ന് പ്രത്യേകം ഫീസ് ഈടാക്കുന്നത് സംബന്ധിച്ച ആലോചനയും ഇപ്പോള്‍ മന്ത്രിസഭക്ക് മുമ്പിലില്ലെന്നും സർക്കാർ വൃത്തങ്ങൾ വ്യക്തമാക്കി.
ഇഖാമ നടപടികള്‍ക്കും ആരോഗ്യ സേവനങ്ങള്‍ക്കുമുള്ള ഫീസ് വര്‍ധിപ്പിക്കണമെന്ന് ആവശ്യപ്പെടുന്ന കരട് നിര്‍ദേശം മന്ത്രിസഭയിൽ ചർച്ചയായിട്ടില്ലെന്നും റിപ്പോർട്ടിൽ പറയുന്നു. സേവന നിരക്ക് വർദ്ധന സംബന്ധിച്ച് ആശങ്കയിലായിരുന്ന പ്രവാസികൾക്ക് ആശ്വാസം പകരുന്നതാണ് പുതിയ വാർത്ത.
Adjust Story Font
16