Quantcast

അനുമതിപത്രമില്ലാതെ മക്കയിലേക്ക് കടക്കാന്‍ ശ്രമിച്ച 188747 പേരെ പിടികൂടിയെന്ന് സുരക്ഷാ മേധാവി

MediaOne Logo

Khasida

  • Published:

    28 Jan 2017 7:45 AM GMT

അനുമതിപത്രമില്ലാതെ മക്കയിലേക്ക് കടക്കാന്‍ ശ്രമിച്ച 188747 പേരെ പിടികൂടിയെന്ന് സുരക്ഷാ മേധാവി
X

അനുമതിപത്രമില്ലാതെ മക്കയിലേക്ക് കടക്കാന്‍ ശ്രമിച്ച 188747 പേരെ പിടികൂടിയെന്ന് സുരക്ഷാ മേധാവി

84965 വാഹനങ്ങളും പിടികൂടി; 22 വ്യാജ ഹജ്ജ് സ്ഥാപനങ്ങള്‍ കണ്ടെത്തി നിയമനടപടി സ്വീകരിച്ചു

അനുമതി പത്രമില്ലാതെ മക്കയിലേക്ക് കടക്കാന്‍ ശ്രമിച്ച 188747 പേരെ ചെക്ക് പോയിന്‍റുകളില്‍ പിടികൂടിയതായി മക്ക സുരക്ഷ മേധാവി ജനറല്‍ സഈദ് സാലിം അല്‍ഖര്‍നി അറിയിച്ചു. അനുമതി പത്രമില്ലാത്ത തീര്‍ഥാടകരെ കടത്താന്‍ ശ്രമിച്ച 84965 വാഹനങ്ങള്‍ പിടികൂടുകയും 22 വ്യാജ ഹജ്ജ് സ്ഥാപനങ്ങളെ കണ്ടത്തെി നിയമ നടപടികള്‍ സ്വീകരിക്കുകയും ചെയ്തു. നിയമ വിരുദ്ധമായ കാര്യങ്ങളെക്കുറിച്ച ബോധവല്‍ക്കരണവും കുറ്റവാളികളെ പിടികൂടുന്നതുമടക്കമുള്ള സുരക്ഷ സേനയുടെ പദ്ധതികളും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ വിശദീകരിച്ചു.

അനധികൃത തീര്‍ഥാടകരെ ഒരുകാരണവശാലും പുണ്യനഗരികളിലേക്ക് പ്രവേശിക്കാന്‍ അനുവദിക്കുകയില്ളെന്ന് സുരക്ഷ മേധാവി പറഞ്ഞു. ഇതിനായി വിവിധ കവാടങ്ങളിലും അതിര്‍ത്തി പ്രദേശങ്ങളിലുമായി 109 പരിശോധന കേന്ദ്രങ്ങള്‍ ഒരുക്കിയിട്ടുണ്ട്. മക്കയുടെ അതിര്‍ത്തി പ്രദേശങ്ങളിലും 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന നിരീക്ഷകരെ നിയോഗിച്ചിട്ടുണ്ട്. നിയമലംഘകരുടെ കാര്യത്തില്‍ ശിക്ഷ വിധികള്‍ പ്രഖ്യാപിക്കുന്നതിനും നടപ്പാക്കുന്നതിനുമായി പ്രത്യേകം സംവിധാനം ഒരുക്കിയിട്ടുണ്ട്. ചെക്ക്പോയിന്‍റുകളില്‍ പിടികൂടുന്ന അനധികൃത തീര്‍ഥാടകരെയും വാഹനങ്ങളെയും തുടര്‍ നടപടികള്‍ക്കായി ശുമൈസിയിലുള്ള കേന്ദ്രത്തിന് കൈമാറും

ഹജ്ജ് നാളുകളിലെ തീര്‍ഥാടകരുടെ നീക്കങ്ങളെ ക്രമീകരിക്കാന്‍ പ്രത്യേക സംവിധാനം ഒരുക്കിയതായി ഹജ്ജ് സുരക്ഷ ഉപമേധാവി ജനറല്‍ ഹുസൈന്‍ അല്‍ശരീഫ് പറഞ്ഞു. തീര്‍ഥാടകര്‍ കൂട്ടത്തോടെ എത്തുമ്പോള്‍ തിരക്കുണ്ടാവുന്ന സ്ഥലങ്ങളില്‍ അപകടങ്ങളൊഴിവാക്കാനാവശ്യമായ നപടികള്‍ സ്വീകരിക്കും. കല്ലെറിയാന്‍ ജംറകളിലേക്കുള്ള പോക്കും തിരിച്ചുവരവും പ്രത്യേക ദിശകളിലാക്കും. ലഗേജുകള്‍ കൂടെ കൊണ്ട്പോകുന്നത് തടയും. ഇടുങ്ങിയ സ്ഥലങ്ങളിലും ജംറ പാലങ്ങളിലും നിയന്ത്രണം ഏര്‍പ്പെടുത്തും. വഴികളില്‍ പായ വിരിച്ച് വിശ്രമിക്കുന്നതും ഉറങ്ങുന്നതും നിരോധിക്കുമെന്നും ജനറല്‍ അല്‍ശരീഫ് പറഞ്ഞു. അറഫ നാളില്‍ തീര്‍ഥാടകരുടെ ഒഴുക്ക് ക്രമീകരിക്കാന്‍ പ്രത്യേക പരിശീനം നല്‍കിയ സുരക്ഷ സേനയെ നിയോഗിച്ചിട്ടുണ്ട്.

സുരക്ഷ സേന വാന നിരീക്ഷണം ആരംഭിച്ചതായി എയര്‍ ബേസ് ക്യാപ്റ്റന്‍ കേണല്‍ ശുഎൈല്‍ യൂസുഫ് അല്‍ശുഎൈല്‍ അറിയിച്ചു. അറഫ ദിനം മുതല്‍ ഇത് ശക്തമാക്കും. മരുഭൂമികളിലൂടെയും മറ്റും മക്കയിലേക്ക് നുഴഞ്ഞുകയറുന്നത് നിരീക്ഷിക്കും. പുണ്യനഗരികളിലെ ഓരോചലനങ്ങളും ഒപ്പിയെടുത്ത് സുരക്ഷ വിഭാഗത്തിന് കൈമാറാന്‍ കഴിയുന്ന അത്യാധുനിക ക്യാമറ സംവിധാനങ്ങളും മറ്റും വാന നിരീക്ഷണ വിഭാഗത്തിനുണ്ട്.

TAGS :

Next Story