Quantcast

ഖത്തര്‍ പൊതുമാപ്പ്;ഇന്ത്യന്‍ എംബസിയില്‍ നിന്ന് ഔട്ട്പാസ് നല്‍കിയത് 68 പേര്‍ക്ക്

MediaOne Logo

Khasida

  • Published:

    31 Jan 2017 10:15 AM GMT

ഖത്തര്‍ പൊതുമാപ്പ്;ഇന്ത്യന്‍ എംബസിയില്‍ നിന്ന് ഔട്ട്പാസ് നല്‍കിയത് 68 പേര്‍ക്ക്
X

ഖത്തര്‍ പൊതുമാപ്പ്;ഇന്ത്യന്‍ എംബസിയില്‍ നിന്ന് ഔട്ട്പാസ് നല്‍കിയത് 68 പേര്‍ക്ക്

ഔട്ട്പാസിനേര്‍പ്പെടുത്തിയ ഫീസ് നല്‍കാനാവാത്തവരുടെ അപേക്ഷകള്‍ കേന്ദ്ര അനുമതി ലഭിക്കാനായി കെട്ടിക്കിടക്കുന്നു.

ഖത്തറില്‍ പൊതുമാപ്പ് പ്രഖ്യാപിച്ച് ഒരുമാസം പിന്നിട്ടപ്പോള്‍ ഇന്ത്യന്‍ എംബസിയില്‍ നിന്ന് ഔട്ട്പാസ് നല്‍കിയത് 68 പേര്‍ക്ക് മാത്രം. എമര്‍ജന്‍സി സര്‍ട്ടിഫിക്കറ്റിനായി എംബസിയെ സമീപിക്കുന്ന പലരുടെയും അപേക്ഷ സാങ്കേതിക കാരണങ്ങളാല്‍ പരിഗണിക്കപ്പെടുന്നില്ല. ഔട്ട്പാസിനേര്‍പ്പെടുത്തിയ ഫീസ് നല്‍കാനാവാത്തവരുടെ അപേക്ഷകള്‍ കേന്ദ്ര അനുമതി ലഭിക്കാനായി കെട്ടിക്കിടക്കുന്നു.

കഴിഞ്ഞ ഒരുമാസത്തിനകം ഖത്തറിലെ ഇന്ത്യന്‍ എംബസിയില്‍ നിന്ന് ആകെ 68 ഔട്ട്പാസുകളാണ് നല്‍കിയതെന്ന് എംബസി ഓപ്പണ്‍ഹൗസിനു ശേഷം പുറത്തിറക്കിയ വാര്‍ത്താകുറിപ്പിലാണ് വ്യക്തമാക്കിയത്. അനധികൃത താമസക്കാര്‍ക്ക് രാജ്യം വിടാനായി രാജ്യത്ത് പ്രഖ്യാപിച്ച മൂന്ന് മാസത്തെ പൊതുമാപ്പിന്റെ മൂന്നിലൊന്ന് പിന്നിട്ടപ്പോഴാണ് ഇത്രയും കുറവ് ഔട്ട്പാസുകള്‍ അനുവദിക്കപ്പെട്ടത്. ഔട്ട്പാസിനായി ഇന്ത്യന്‍ എംബസിയെ സമീപിച്ച അപേക്ഷകരെ പൂര്‍ണമായി പരിഗണിക്കനാവാത്തതാണ് കാരണമെന്ന് എംബസിക്കു കീഴിലെ ഐ സി ബി എഫ് ലീഗല്‍ അഡൈ്വസര്‍ അഡ്വക്കറ്റ് ജാഫര്‍ഖാന്‍ കേച്ചേരി മീഡിയാവണിനോടു പറഞ്ഞു.

വര്‍ഷങ്ങളോളം തൊഴില്‍രഹിതരായി കഴിയേണ്ടിവന്ന വീട്ടുവേലക്കാരികളടക്കമുള്ളവര്‍ ഔട്ട്പാസിനപേക്ഷിക്കുമ്പോള്‍ എംബസി ഈടാക്കുന്ന 60 റിയാല്‍ ഫീസ് ഇവര്‍ക്ക് താങ്ങാനാവുന്നില്ല. ഖത്തര്‍ ഗവണ്‍മെന്റ് അനുവദിച്ച ഈ അവസരം സ്വന്തം രാജ്യക്കാര്‍ക്ക് പ്രയോജനപ്പെടുത്തുന്നതില്‍ നിലവിലുളള സാങ്കേതിക തടസ്സങ്ങള്‍ നീക്കാന്‍ എംബസി തന്നെ മുന്‍കയ്യെടുക്കണമെന്ന ആവശ്യം ശക്തമാണ്.

TAGS :

Next Story