ആത്മീയ ഉന്മാദം മതത്തിന്റെ ശരിയായ പ്രതിനിധാനമല്ലെന്ന് ജമാഅത്തെ ഇസ്ലാമി കേരള അസി. അമീര്‍
ആത്മീയ ഉന്മാദം മതത്തിന്റെ ശരിയായ പ്രതിനിധാനമല്ലെന്ന് ജമാഅത്തെ ഇസ്ലാമി കേരള അസി. അമീര്‍
ഹൃസ്വ സന്ദര്‍ശനാര്‍ത്ഥം ഖത്തറിലെത്തിയതായിരുന്നു അദ്ദേഹം
സമകാലിക സാഹചര്യത്തില്‍ വിവിധ സമുദായങ്ങള്‍ക്ക് ഒന്നിച്ചിടപഴകാന്‍ അവസരം നല്‍കുന്ന പൊതുഇടങ്ങളും പൊതുവേദികളും ശക്തിപ്പെടുത്തണമെന്ന് ജമാഅത്തെ ഇസ്ലാമി കേരള അസിസ്റ്റന്റ് അമീര്‍ ശൈഖ് മുഹമ്മദ് കാരക്കുന്ന് ദോഹയില്‍ പറഞ്ഞു. ആത്മീയ ഉന്മാദം മതത്തിന്റെ ശരിയായ പ്രതിനിധാനമല്ലെന്നും അദ്ദേഹം പറഞ്ഞു.
സാമുദായിക സൗഹാര്‍ദ്ദം സംരക്ഷിക്കാനും വിവിധ വിഭാഗങ്ങള്‍ക്കിടയിലെ ആരോഗ്യകരമായ സഹവര്‍ത്തിത്വം ഉറപ്പുവരുത്താനും പൊതുഇടങ്ങളും പൊതുവേദികളും കൂടുതലായി ഉണ്ടാവേണ്ട സവിശേഷമായ സാഹചര്യമാണ് രാജ്യത്ത് നിലവിലുള്ളതെന്നും കേരളത്തിലുടനീളം അത്തരം കൂട്ടായ്മകള്‍ രൂപപ്പെട്ടുവരുന്നതായും ജമാഅത്തെ ഇസ്ലാമി കേരള ഉപാധ്യക്ഷന്‍ ശൈഖ് മുഹമ്മദ് കാരക്കുന്ന് പറഞ്ഞു. ഹൃസ്വ സന്ദര്‍ശനാര്‍ത്ഥം ഖത്തറിലെത്തിയതായിരുന്നു അദ്ദേഹം. പൊതുസമൂഹത്തില്‍ ഇസ്ലാമിനെക്കുറിച്ച് വ്യാപകമായ തെറ്റിദ്ധാരണകള്‍ പരത്താന്‍ ഇടയാക്കിയ ആത്മീയ ഉന്മാദാവസ്ഥ ക്ക് കാരണം സമുദായ നേതൃത്വത്തിന്റെ അപചയമാണെന്നും അദ്ദേഹം പറഞ്ഞു. സാമൂഹിക മാധ്യമങ്ങള്‍ പരസ്പര വിദ്വേഷം പ്രചരിപ്പിക്കുന്നതിനു പകരം സൗഹൃദാന്തരീക്ഷം ഊട്ടിയുറപ്പിക്കാനാണ് ശ്രമിക്കേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Adjust Story Font
16