ഹജ്ജുമായി ബന്ധപ്പെട്ട ഒരുക്കങ്ങള്‍ പുരോഗമിക്കുന്നു
ഹജ്ജുമായി ബന്ധപ്പെട്ട ഒരുക്കങ്ങള്‍ പുരോഗമിക്കുന്നു
തീര്‍ഥാടകരുടെ ആരോഗ്യ സുരക്ഷക്ക് മികച്ച സംവിധാനങ്ങളാണ് മന്ത്രാലയം ഒരുക്കുന്നത്
ഹജ്ജുമായി ബന്ധപ്പെട്ട് വിവിധ വകുപ്പുകളുടെ ഒരുക്കങ്ങള്‍ പുരോഗമിക്കുന്നു. തീര്‍ഥാടകരുടെ ആരോഗ്യ സുരക്ഷക്ക് മികച്ച സംവിധാനങ്ങളാണ് മന്ത്രാലയം ഒരുക്കുന്നത്. സീസണ്‍ പൂര്‍ണമായും പകര്‍ച്ചവ്യാധി മുക്തമാക്കാനുള്ള നടപടികള്‍ ആരോഗ്യ മന്ത്രാലയം വിലയിരുത്തി.
മസ്ജിദുല്‍ ഹറാം പരിസരം, ഹജ്ജ് സ്ഥലങ്ങള്‍, മക്ക നഗരം എന്നിങ്ങനെ മൂന്ന് ഭാഗങ്ങളാക്കി തിരിച്ചാണ് ആരോഗ്യ മന്ത്രാലയം പ്രവര്‍ത്തനങ്ങള്‍ ആവിശ്കരിക്കുന്നത്. ഹജ്ജ് കര്‍മങ്ങള്‍ നടക്കുന്ന മിന, മുസ്ദലിഫ, അറഫ എന്നിവടങ്ങളില്‍ അടിയന്തര സേവനത്തിനുള്ള സൌകര്യങ്ങള്‍ വര്‍ദ്ധിപ്പിക്കും. അടിയന്തര വിഭാഗത്തിലെയും ഐ.സിയുവിലേയും സേവനങ്ങള്‍ക്ക് സര്‍ക്കാര്‍ സര്‍വീസ് പുറത്തുള്ള വിദഗ്ധരായ ഡോക്ടര്‍മാരെയും നഴ്സുമാരെയും കൂടി നിയമിക്കാന്‍ ആരോഗ്യ വകുപ്പിന്റെ ഹജ്ജ് സമിതി യോഗം തീരുമാനിച്ചു. ആരോഗ്യ ബോധവത്കരണം വിപുലപ്പെടുത്തുക, സോഷ്യല്‍ മീഡിയവഴി പ്രചരണം ശക്തമാക്കുക, സൂര്യഘാതം, കോറോണ, എന്നിവ സംബന്ധിച്ച് ലഘുലേഖകള്‍ പുറത്തിറക്കുക തുടങ്ങിയ തീരുമാനങ്ങളും സമിതി എടുത്തിട്ടുണ്ട്.
പകര്‍ച്ചവ്യാധികളെ പ്രത്യേകിച്ച് കോറോണ വൈറസിനെ പ്രതിരോധിക്കാന്‍ നടന്നുവരുന്ന മുന്‍കരുതല്‍ നടപടികള്‍, മെഡിക്കല്‍, പാരാമെഡിക്കല്‍ രംഗത്തെ ഒരുക്കങ്ങള്‍ എന്നിവയും യോഗം വിലയിരുത്തി. മക്ക, മദീന, അറഫ, മിന , മുസ്ദലിഫ എന്നിവിടങ്ങളിലെ ആശുപത്രികളിലും മെഡിക്കല്‍ സെന്‍ററുകളിലും ഒരുക്കങ്ങള്‍ ഉടനെ പൂര്‍ത്തിയാകും. പകര്‍ച്ചവ്യാധി തടയുന്നതിന് പ്രവേശന കവാടങ്ങളില്‍ മുന്‍വര്‍ഷത്തെ പോലെ ഇത്തവണയും കുറ്റമറ്റ സംവിധാനങ്ങളും സജ്ജീകരണങ്ങളുമാണ് ആരോഗ്യ മന്ത്രാലയം ഒരുക്കുന്നത്.
Adjust Story Font
16