ഒമാനില്‍ പുകയില പരസ്യങ്ങള്‍ നിരോധിച്ചു
ഒമാനില്‍ പുകയില പരസ്യങ്ങള്‍ നിരോധിച്ചു
ഒമാനില്‍ പുകയില പരസ്യങ്ങള്‍ നിരോധിച്ച് വാര്‍ത്താ വിതരണ മന്ത്രാലയം ഉത്തരവിട്ടു.
ഒമാനില്‍ പുകയില പരസ്യങ്ങള്‍ നിരോധിച്ച് വാര്‍ത്താ വിതരണ മന്ത്രാലയം ഉത്തരവിട്ടു. രാജ്യത്തെ റേഡിയോ സ്‌റ്റേഷനുകള്‍, ടെലിവിഷന്‍ ചാനലുകള്‍, ന്യൂസ് പേപ്പറുകള്‍, ഓണ്‍ലൈന്‍ പ്രസിദ്ധീകരണങ്ങള്‍ തുടങ്ങിയവക്കാണ് പുകയില പരസ്യ നിരോധനം ഏര്‍പ്പെടുത്തിയത് .
റോയല്‍ നിയമം 49/84 , 20/2005 അടങ്ങിയ പ്രസ് ആന്റ് പബ്‌ളിക്കേഷന്‍ നിയമപ്രകാരമാണ് ഇന്‍ഫര്‍മേഷന്‍ മന്ത്രാലയം പുകയില പരസ്യ നിരോധനം സംബന്ധിച്ച സര്‍ക്കുലര്‍ പുറപ്പെടുവിച്ചത്. പുകയില നിയന്ത്രണം ലക്ഷ്യമിട്ടുള്ള ലോകാരോഗ്യ സംഘടനയുടെ കര്‍മപദ്ധതിയില്‍ അംഗമാകുന്നതിന്റെ ഭാഗമായാണ് പരസ്യങ്ങള്‍ നിരോധിച്ചുള്ള ഉത്തരവ്. പുകവലിക്കാരില്‍ ഉണ്ടാകുന്ന ശാരീരികവും മാനസികവുമായ ബുദ്ധിമുട്ടുകള്‍ നിയന്ത്രിക്കുന്നതിന്റെ ഭാഗ്യമായി രാജ്യവാപക പ്രചാരണ പ്രവര്‍ത്തനങ്ങള്‍ നടത്തുമെന്ന് വാര്‍ത്താവിതരണ മന്ത്രാലയത്തിലെ വക്താവ് അറിയിച്ചു. കൂടുതല്‍ സര്‍ക്കാര്‍ മന്ത്രാലയങ്ങള്‍ പ്രചാരണ പരിപാടികളില്‍ പങ്കെടുക്കുമെന്നും വക്താവ് അറിയിച്ചു. പുകവലിക്കാരില്‍ ശ്വാസകോശ അര്‍ബുദം പടര്‍ന്നുപിടിക്കുകയാണെന്ന് റോയല്‍ ആശുപത്രിയിലെ കാന്‍സര്‍ ചികില്‍സാ വിഭാഗം തലവന്‍ ഡോ. ബാസിം അല്‍ ബഹ്‌റാനി ചൂണ്ടിക്കാട്ടി. രാജ്യത്തെ ശ്വാസകോശ അര്‍ബുദ ബാധിതരില്‍ 97 ശതമാനം പേരും പുകവലിക്കാരാണ്. അടുത്ത അഞ്ചു വര്‍ഷത്തിനുള്ളില്‍ ശ്വാസകോശാര്‍ബുദം സാധാരണ കാന്‍സര്‍ ബാധയായി തീരുമെന്നും ബഹ്‌റാനി ആശങ്ക പ്രകടിപ്പിച്ചു. പുകയില ഭ്രമം കുറക്കുന്നതിന്റെ ഭാഗമായി ഉപഭോക്തൃ സംരക്ഷണ അതോറിറ്റി ഇലക്ട്രോണിക് ശീഷകളും ഇലക്ട്രോണിക് സിഗരറ്റുകളും ഒമാനില്‍ നിരോധിച്ചിരുന്നു.
Adjust Story Font
16