Quantcast

വോട്ട് ഉറപ്പിക്കാന്‍ സ്ഥാനാര്‍ഥികള്‍ ഗള്‍ഫിലേക്കും

MediaOne Logo

admin

  • Published:

    18 Feb 2017 5:41 AM GMT

വോട്ട് ഉറപ്പിക്കാന്‍ സ്ഥാനാര്‍ഥികള്‍ ഗള്‍ഫിലേക്കും
X

വോട്ട് ഉറപ്പിക്കാന്‍ സ്ഥാനാര്‍ഥികള്‍ ഗള്‍ഫിലേക്കും

മണ്ഡലത്തിന്റെ മുക്കും മൂലകളിലും മാത്രമല്ല, സ്വന്തം മണ്ഡലത്തിലെ പ്രവാസികളുടെ പിന്തുണ ഉറപ്പിക്കാന്‍ സ്ഥാനാര്‍ഥികള്‍ ഗള്‍ഫിലേക്കും പറന്നെത്തി തുടങ്ങി.

മണ്ഡലത്തിന്റെ മുക്കും മൂലകളിലും മാത്രമല്ല, സ്വന്തം മണ്ഡലത്തിലെ പ്രവാസികളുടെ പിന്തുണ ഉറപ്പിക്കാന്‍ സ്ഥാനാര്‍ഥികള്‍ ഗള്‍ഫിലേക്കും പറന്നെത്തി തുടങ്ങി. രണ്ട് ദിവസത്തിനിടെ അഞ്ച് സ്ഥാനാര്‍ഥികളാണ് ദുബൈയില്‍ പ്രചാരണത്തിന് എത്തിയത്.

നേരിട്ട് വോട്ടില്ലെങ്കിലും പ്രവാസികളുടെ പിന്തുണ പല മണ്ഡലങ്ങളിലും നിര്‍ണായകമാണെന്ന് വ്യക്തമാക്കുകയാണ് സ്ഥാനാര്‍ഥികളുടെ കടല്‍കടന്നുള്ള തെരഞ്ഞെടുപ്പ് പ്രചാരണം. പൊന്നാനിയിലെ പി ടി അജയ്മോഹന്‍, കുറ്റാടിയിലെ പാറക്കല്‍ അബ്ദുല്ല, വടകരയിലെ മനയത്ത് ചന്ദ്രന്‍, കോട്ടക്കലെ ആബിദ് ഹുസൈന്‍ തങ്ങള്‍, താനൂരിലെ അബ്ദുറഹ്മാന്‍ രണ്ടത്താണി തുടങ്ങിയ യുഡിഎഫ് സ്ഥാനാര്‍ഥികളാണ് കഴിഞ്ഞ ദിവസം ദുബൈയിലെത്തിയത്. സംഘടനകളുടെ മണ്ഡലം കമ്മിറ്റികളാണ് സ്ഥാനാര്‍ഥികള്‍ക്ക് ഗള്‍ഫില്‍ പ്രചാരണത്തിന് വേദിയൊരുക്കുന്നത്. കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്യാന്‍ അബ്ദുസമദ് സമദാനിയടക്കമുള്ള പ്രമുഖര്‍ കൂടി എത്തിയതോടെ ഗള്‍ഫിലെ പ്രചരണരംഗം മുന്‍പെങ്ങുമില്ലാത്തവിധം സജീവമാവുകയാണ്.

കുറ്റ്യാടിയിലെ പാറക്കല്‍ അബ്ദുല്ല പ്രവാസിയും കെഎംസിസി നേതാവുമായതിനാല്‍ പ്രവാസികള്‍ അദ്ദേഹത്തിന് വേണ്ടി അരയും തലയും മുറുക്കിയാണ് രംഗത്തുള്ളത്. തെരഞ്ഞെടുപ്പ് ആവേശത്തില്‍ പ്രവാസലോകം ഒട്ടും പിറകിലല്ല. അടുത്ത ദിവസങ്ങളില്‍ കൂടുതല്‍ സ്ഥാനാര്‍ഥികള്‍ ഇങ്ങോട്ട് എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.

TAGS :

Next Story