Quantcast

കഅബക്ക് ചുറ്റുമുള്ള മതാഫ് തീര്‍ഥാടകര്‍ക്ക് ഒഴിഞ്ഞു കൊടുക്കണമെന്ന് മക്ക ഗവര്‍ണര്‍

MediaOne Logo

Jaisy

  • Published:

    19 Feb 2017 8:47 PM GMT

കഅബക്ക് ചുറ്റുമുള്ള മതാഫ്  തീര്‍ഥാടകര്‍ക്ക് ഒഴിഞ്ഞു കൊടുക്കണമെന്ന് മക്ക ഗവര്‍ണര്‍
X

കഅബക്ക് ചുറ്റുമുള്ള മതാഫ് തീര്‍ഥാടകര്‍ക്ക് ഒഴിഞ്ഞു കൊടുക്കണമെന്ന് മക്ക ഗവര്‍ണര്‍

ഹറമില്‍ നമസ്കാരത്തിനത്തെുന്നവര്‍ മറ്റ് ഭാഗങ്ങളിലേക്ക് മാറി സഹകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു

കഅബയെ പ്രദക്ഷിണം ചെയ്യുന്ന ത്വവാഫ് എളുപ്പമാക്കാന്‍ കഅബക്ക് ചുറ്റുമുള്ള മതാഫ് പൂര്‍ണ്ണമായും തീര്‍ഥാടകര്‍ക്ക് ഒഴിഞ്ഞു കൊടുക്കണമെന്ന് മക്ക ഗവര്‍ണറും കേന്ദ്ര ഹജ്ജ് കമ്മിറ്റി അധ്യക്ഷനുമായ അമീര്‍ ഖാലിദ് അല്‍ഫൈസല്‍ അദ്ദേഹം ആവശ്യപ്പെട്ടു. ഹറമില്‍ നമസ്കാരത്തിനത്തെുന്നവര്‍ മറ്റ് ഭാഗങ്ങളിലേക്ക് മാറി സഹകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. തിരക്ക് കുറക്കുന്നതിന്റെ ഭാഗമായാണ് നിയന്ത്രണം ഏര്‍പ്പെടുത്തിയത്.

വ്യാഴാഴ്ച മുതല്‍ ഹജ്ജിന് പരിസമാപ്തി കുറിക്കുന്നത് വരെ മതാഫിലേക്ക് തീര്‍ഥാടകര്‍ക്ക് മാത്രമായിരിക്കും പ്രവേശനം ലഭിക്കുക. നമസ്കരിക്കാനത്തെുന്നവരെ പള്ളിയുടെ ഉള്‍ഭാഗങ്ങളിലേക്കും പുതിയ വികസനത്തിന്റെ ഭാഗമായി നിര്‍മ്മിച്ച ഭാഗത്തേക്കും പള്ളിയുടെ മുകള്‍ ഭാഗങ്ങളിലേക്കും തിരിച്ചുവിടുമെന്നും ഗവര്‍ണര്‍ തന്റെ ട്വിറ്ററിലൂടെ അറിയിച്ചു. പുണ്യനഗരിയിലത്തെുന്ന തീര്‍ഥാടകര്‍ക്ക് ഹജ്ജ് കര്‍മ്മങ്ങള്‍ എളുപ്പമാക്കാനാവശ്യമായ വിവിധ നടപടികള്‍ സ്വീകരിച്ചുവരുന്നതായും അമീര്‍ ഖാലിദ് അല്‍ഫൈസല്‍ അറിയിച്ചു.

ഹജ്ജ് അവസാനിക്കുന്നതുവരെ ഹറമില്‍ നമസ്കരിക്കാനത്തെുന്നവര്‍ പുതിയ പരിഷ്ക്കരണം കൃത്യമായി പാലിച്ച് സുരക്ഷ വിഭാഗവുമായി സഹകരിക്കണമെന്ന് ഹറം കാര്യാലയം ആവശ്യപ്പെട്ടു. ഹജ് തീര്‍ഥാടകര്‍ക്ക് ത്വവാഫ് എളുപ്പമാക്കാനും ഹാജിമാരുടെ സുരക്ഷ ലക്ഷ്യമിട്ടുമാണ് പുതിയ തീരുമാനം. ലോകത്തിന്‍െറ വിവിധ ഭാഗങ്ങളില്‍നിന്നത്തെുന്ന തീര്‍ഥാടകര്‍ക്ക് പുതിയ തീരുമാനം ഗുണം ചെയ്യും. കഴിഞ്ഞ റമദാന്‍ മാസത്തില്‍ വര്‍ധിച്ച തോതില്‍ ഉംറ തീര്‍ഥാടകരത്തെിയതോടെ പരീക്ഷണാര്‍ഥം ഇത്തരത്തിലുള്ള നിയന്ത്രണം ഏര്‍പ്പെടുത്തിയ വന്‍ വിജയകരമായ സാഹചര്യത്തില്‍ കൂടിയാണ് തീരുമാനമെന്നും ഇരുഹറം കാര്യാലയം വ്യക്തമാക്കി.

TAGS :

Next Story