'എജുകഫേ' ക്ക് ഇന്ന് തുടക്കമാകും
'എജുകഫേ' ക്ക് ഇന്ന് തുടക്കമാകും
ഗള്‍ഫ് മാധ്യമം ദുബൈയില്‍ സംഘടിപ്പിക്കുന്ന വിദ്യാഭ്യാസ കരിയര്‍ മേള 'എജുകഫേ' ക്ക് ഇന്ന് തുടക്കമാകും.
ഗള്‍ഫ് മാധ്യമം ദുബൈയില്‍ സംഘടിപ്പിക്കുന്ന വിദ്യാഭ്യാസ കരിയര്‍ മേള 'എജുകഫേ' ക്ക് ഇന്ന് തുടക്കമാകും. ദുബൈ ഖിസൈസിലെ ബില്‍വ ഇന്ത്യന്‍ സ്‌കൂളില്‍ ഡോ.ആസാദ് മൂപ്പന്‍ മേള ഉദ്ഘാടനം ചെയ്യും.
രണ്ടു ദിവസം നീളുന്ന എജുകഫേ മേളയില്‍ വിദേശസര്‍വകാലാശാലകളടക്കം 30 ഓളം വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അണിനിരക്കും. വിദ്യാര്‍ഥികള്‍ക്കും രക്ഷിതാക്കള്‍ക്കും മാര്‍ഗ നിര്‍ദേശം നല്‍കാന്‍ പ്രമുഖ വ്യക്തിത്വങ്ങളെത്തും. ഉദ്ഘാടന ചടങ്ങില്‍ ഈ വര്‍ഷത്തെ ശൈഖ് ഹംദാന്‍ ബിന്‍ റാശിദ് അല്‍ മക്തൂം പുരസ്‌കാരം നേടിയ രണ്ടു മലയാളി കുടുംബങ്ങളെ ആദരിക്കും. ഷാര്‍ജ ടിവിയുടെ സംഗീത റിയാലിറ്റി ഷോയില്‍ ഒന്നാമതെത്തിയ മീനാക്ഷിയും ആദരിക്കപ്പെടും. പിഎം ഫൗണ്ടേഷന്‍ ഗള്‍ഫില്‍ നടത്തിയ ടാലന്റ് സര്‍ച്ച് പരീക്ഷയില്‍ മുന്നിലെത്തിയ 18 വിദ്യാര്‍ഥികള്‍ക്കുള്ള അവാര്‍ഡ് ദാനവും നടക്കും.
പത്തു മുതല്‍ 12 വരെ ക്‌ളാസുകളില്‍ പഠിക്കുന്ന വിദ്യാര്‍ഥികളെയാണ് മേള പ്രധാനമായും ലക്ഷ്യമിടുന്നത്. പുതിയ കോഴ്‌സുകളും സാധ്യതകളും അറിയാനും തെരഞ്ഞെടുക്കാനും സൗകര്യമുണ്ടാകും. സംസ്ഥാന നഗരകാര്യ വകുപ്പ് സെക്രട്ടറി എപിഎം മുഹമ്മദ് ഹനീഷ് കുട്ടികളുമായി സംവദിക്കും. ഡോ സംഗീത് ഇബ്രാഹിമും ഭാര്യ സുനൈന ഇഖ്ബാലും ശില്പശാലയൊരുക്കും.
ശനിയാഴ്ച നടക്കുന്ന സെഷനുകളില്‍ മുന്‍ രാഷ്ട്രപതി എപിജെ അബ്ദുല്‍ കലാമിന്റെ സന്തത സഹചാരി ഡോ വി കതിരേശന്‍, എംജി.വാഴ്‌സിറ്റി പ്രൊ വൈസ് ചാന്‍സലര്‍ ഡോ. ഷീന ഷുക്കൂര്‍, ടിവി അവതാരകനും മജീഷ്യനുമായ രാജ് കലേഷ്, കരിയര്‍ വിദഗ്ധരായ എംഎസ് ജലീല്‍ , സൂസന്‍ മാത്യു, സൈക്യാട്രിസ്റ്റ് ഡോ ബിനു , ഓര്‍മശക്തി പരിശീലകന്‍ ജോജോ സി കാഞ്ഞിരക്കാടന്‍, ന്യൂട്രിഷനിസ്റ്റ് ഡോ. സൈദ അര്‍ഷിയ ബീഗം എന്നിവരും സംബന്ധിക്കും.
Adjust Story Font
16