Quantcast

വിമാനത്താവളത്തിലെ തിരക്ക് കുറക്കാന്‍ കുവൈത്ത്

MediaOne Logo

admin

  • Published:

    21 Feb 2017 5:28 PM GMT

വിമാനത്താവളത്തിലെ തിരക്ക് കുറക്കാന്‍ കുവൈത്ത്
X

വിമാനത്താവളത്തിലെ തിരക്ക് കുറക്കാന്‍ കുവൈത്ത്

വിമാനത്താവളത്തിലെ തിരക്ക് കുറയ്ക്കുന്നതിനായി അടിയന്തര നടപടികള്‍ കൈക്കൊള്ളുമെന്നു കുവൈത്ത് ആഭ്യന്തരമന്ത്രാലയം.

വിമാനത്താവളത്തിലെ തിരക്ക് കുറയ്ക്കുന്നതിനായി അടിയന്തര നടപടികള്‍ കൈക്കൊള്ളുമെന്നു കുവൈത്ത് ആഭ്യന്തരമന്ത്രാലയം. ഡീപ്പാര്‍ച്ചര്‍ അറൈവല്‍ കൗണ്ടറുകളുടെ എണ്ണം ഇരട്ടിയാക്കും. പുതിയ സുരക്ഷാ ക്രമീകരണം തിരക്ക് വര്‍ധിപ്പിചെന്ന വാര്‍ത്ത തെറ്റാണെന്നും മന്ത്രാലയം അറിയിച്ചു.

വേനലവധിയും റമദാനും കാരണം കുവൈത്ത് വിമാനത്താവളത്തില്‍ കഴിഞ്ഞ ഏതാനും ദിവസങ്ങളായി വന്‍ തിരക്കാണ് അനുഭവപ്പെടുന്നത്. തിരക്ക് മൂലം വിമാനത്താവളത്തില്‍ യാത്രക്കാര്‍ ബുദ്ധിമുട്ടുന്നു എന്നാ രീതിയില്‍ കഴിഞ്ഞ ദിവസം ചില മാധ്യമങ്ങളില്‍ വാര്‍ത്ത വന്നിരുന്നു. ഇതേ തുടര്‍ന്നാണ് ആഭ്യന്തര മന്ത്രാലയം പ്രസ്താവന ഇറക്കിയത്. വിമാനത്താവളത്തിലെ എമിഗ്രേഷന്‍ കൗണ്ടറുകളുടെ എണ്ണം കൂട്ടുന്ന പ്രവൃത്തി അന്തിമ ഘട്ടത്തില്‍ ആണെന്നു അധികൃതര്‍ അറിയിച്ചു. ഡിപാര്‍ചര്‍ കൌണ്ടറുകള്‍ 12 ല്‍ നിന്ന് 22 ആയും അറൈവല്‍ കൌണ്ടറുകള്‍ 10ല്‍നിന്ന് 20 ആയും ഉയര്‍ത്തും. എല്ലാ ചെക്ക് ഇന്‍ കൗണ്ടറുകളിലും യാത്രക്കാരുടെ ലഗേജുകളും ഹാന്റ്ബാഗുകളും പരിശോധിച്ച് ഭാരം കണക്കാക്കുന്നതിന് പുതിയ സംവിധാനം നടപ്പാക്കും.

ജി.സി.സി പൗരന്മാര്‍ക്കും മറ്റ് വിദേശ രാജ്യക്കാര്‍ക്കും വെവ്വേറെ കൗണ്ടറുകള്‍ എന്നത് നിലവിലുള്ളതുപോലെ തുടരും. അതോടൊപ്പം യാത്രക്കാരുടെ ദേഹ പരിശോധനക്കും ഹാന്റ് ബാഗുകളുടെ പരിശോധനക്കുമുള്ള മെഷിനുകളുടെ എണ്ണം വര്‍ധിപ്പിക്കും. സ്വദേശി വീടുകളിലേക്ക് പുതുതായി എത്തുന്ന ഗാര്‍ഹിക തൊഴിലാളികളുടെ ഫിങ്കര്‍ പ്രിന്റ് എടുക്കുന്നതുള്‍പ്പെടെ നടപടികള്‍ വ്യവസ്ഥാപിതമാക്കുമെന്നും സുരക്ഷാ വിഭാഗം വ്യക്തമാക്കി. അതേസമയം, സുരക്ഷാ ക്രമീകരണങ്ങള്‍ വര്‍ധിപ്പിച്ചത് മൂലമാണു വിമാനത്താവളത്തിലെ തിരക്ക് കൂടിയതെന്ന വാര്‍ത്ത ആഭ്യന്തരമന്ത്രാലയം നിഷേധിച്ചു.

TAGS :

Next Story