Quantcast

വൈവിധ്യമാര്‍ന്ന പരിപാടികളുമായി 'കുവൈത്ത് ഇസ്‍ലാമിക തലസ്ഥാനം 2016''

MediaOne Logo

Khasida

  • Published:

    21 Feb 2017 8:15 PM GMT

വൈവിധ്യമാര്‍ന്ന പരിപാടികളുമായി കുവൈത്ത് ഇസ്‍ലാമിക തലസ്ഥാനം 2016
X

വൈവിധ്യമാര്‍ന്ന പരിപാടികളുമായി 'കുവൈത്ത് ഇസ്‍ലാമിക തലസ്ഥാനം 2016''

'കുവൈത്ത് ഇസ്ലാമിക തലസ്ഥാനം 2016' എന്നപേരില്‍ ഒരു വര്‍ഷം നീണ്ടുനില്‍ക്കുന്ന ആഘോഷ പരിപാടി പകുതിദൂരം പിന്നിട്ടപ്പോള്‍ അരങ്ങേറിയത് വൈവിധ്യമാര്‍ന്ന 403 പരിപാടികള്‍.

'കുവൈത്ത് ഇസ്ലാമിക തലസ്ഥാനം 2016' എന്നപേരില്‍ ഒരു വര്‍ഷം നീണ്ടുനില്‍ക്കുന്ന ആഘോഷ പരിപാടി പകുതിദൂരം പിന്നിട്ടപ്പോള്‍ അരങ്ങേറിയത് വൈവിധ്യമാര്‍ന്ന 403 പരിപാടികള്‍. ഇതിന് നേതൃത്വം നല്‍കുന്ന നാഷണല്‍ കൗണ്‍സില്‍ ഓഫ് കള്‍ച്ചര്‍, ആര്‍ട്‌സ് ആന്റ് ലെറ്റേഴ്‌സ് പുറത്തിറക്കിയ റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.

തിയറ്റര്‍ പ്രകടനങ്ങള്‍, കുട്ടികളുടെ പരിപാടികള്‍, മറ്റു കലാപരിപാടികള്‍, ലക്ചറുകള്‍, സിനിമ പ്രദര്‍ശനങ്ങള്‍ തുടങ്ങിയവയെല്ലാം ഇതില്‍പ്പെടും. രാജ്യത്തിന്റെ ഇസ്ലാമിക പാരമ്പര്യം ഉയര്‍ത്തിപ്പിടിക്കുന്ന വൈവിധ്യമാര്‍ന്ന പരിപാടികളാണ് ഫെസ്റ്റിവലിന്റെ ഭാഗമായി വിവിധഭാഗങ്ങളിലായി അരങ്ങേറുന്നത്.

ഇസ്ലാമിക സംസ്‌കാരം, പാരമ്പര്യം, ചരിത്രം, സാമ്പത്തിക ശാസ്ത്രം എന്നിവയിലൂന്നിയുള്ള സെമിനാറുകളും ശില്‍പശാലകളും പ്രദര്‍ശനങ്ങളും നടക്കുന്നു. കൂടാതെ മറ്റു ഇസ്ലാമിക രാജ്യങ്ങളുമായി സഹകരിച്ചുകൊണ്ട് ആകര്‍ഷകമായ പരിപാടികള്‍ക്കും കലാമേളകള്‍ക്കും കുവൈത്ത് വേദിയാവുന്നുമുണ്ട്.

കഴിഞ്ഞവര്‍ഷം നടന്ന ഇസ്ലാമിക രാജ്യങ്ങളിലെ വിദ്യാഭ്യാസ, സാംസ്‌കാരിക മന്ത്രിമാരുടെ ഉച്ചകോടിയാണ് കുവൈത്തിനെ 2016ലെ ഇസ്ലാമിക തലസ്ഥാനമായി തെരഞ്ഞെടുത്തത്. ഇതിന്റെ ഭാഗമായാണ് പരിപാടികള്‍ സംഘടിപ്പിക്കുന്നത്. ഈവര്‍ഷം ജനുവരിയില്‍ പ്രധാനമന്ത്രി ശൈഖ് ജാബിര്‍ അല്‍മുബാറക് അല്‍ഹമദ് അസ്സബാഹ്, വാര്‍ത്താവിതരണ യുവജനകാര്യമന്ത്രി ശൈഖ് സല്‍മാന്‍ അല്‍ഹമൂദ് അസ്സബാഹ്, കുവൈത്തില്‍ സന്ദര്‍ശനം നടത്തുന്ന അല്‍ അസ്ഹര്‍ സര്‍വകലശാല റെക്ടര്‍ ശൈഖ് അഹമദ് അല്‍ത്വയ്യിബ് തുടങ്ങിയവര്‍ സംബന്ധിച്ച പരിപാടിയിലായിരുന്നു 'കുവൈത്ത് ഇസ്ലാമിക തലസ്ഥാനം' പരിപാടിയുടെ ഉദ്ഘാടനം. ഈവര്‍ഷാവസാനം വരെ നീളുന്ന പരിപാടിയുടെ ഭാഗമായി ഇസ്ലാമിക രാജ്യങ്ങള്‍ക്കിടയില്‍ സാഹോദര്യവും പരസ്പര ബഹുമാനവും വളര്‍ത്തിയെടുക്കാനും അക്രമവും അസഹിഷ്ണുതയും ഇല്ലാതാക്കാനും ഉതംവിധമുള്ള വൈവിധ്യമാര്‍ന്ന സംരംഭങ്ങള്‍ അരങ്ങേറും.

TAGS :

Next Story