ഇന്ത്യന്‍ ഹാജിമാരുടെ അവസാന സംഘം വെള്ളിയാഴ്ച മദീനയിലേക്ക് തിരിക്കും
ഇന്ത്യന്‍ ഹാജിമാരുടെ അവസാന സംഘം വെള്ളിയാഴ്ച മദീനയിലേക്ക് തിരിക്കും
കേരളത്തില്‍ നിന്നുള്ള മുഴുവന്‍ ഹാജിമാരും ഇന്നലെ മദീനയിലെത്തി
ഇന്ത്യന്‍ ഹാജിമാരുടെ അവസാന സംഘം വെള്ളിയാഴ്ച മക്കയില്‍ നിന്നും മദീനയിലേക്ക് യാത്ര തിരിക്കും. കേരളത്തില്‍ നിന്നുള്ള മുഴുവന്‍ ഹാജിമാരും ഇന്നലെ മദീനയിലെത്തി. ഈമാസം പതിനാറിനാണ് അവസാന ഹജ്ജ് വിമാനം. ബസ്സുകളുടെ കാലപ്പഴക്കവും മദീനയില്‍ ഭക്ഷണം വിതരണം ചെയ്യാത്തതും കാരണമുള്ള തീര്‍ഥാടകരെ പ്രശ്നങ്ങള്‍ക്ക് ഇതുവരെ പരിഹാരം കാണാനായിട്ടില്ല.
വ്യാഴാഴ്ച മൂവായിരം തീര്‍ഥാടകരും വെള്ളിയാഴ്ച ആയിരത്തി അഞ്ഞൂറ് പേരും മക്കയില്‍ നിന്നും മദീനയിലേക്ക് യാത്ര തിരിക്കും. ഇതോടെ ഇന്ത്യയില്‍ നിന്നും ഹജ്ജിനെത്തിയ മുഴുവന്‍ തീര്‍ഥാടകരും മക്കയോട് വിടപടയും. തൊണ്ണൂറ്റി ഒന്‍പതിനായിരത്തി തൊള്ളായിരത്തി നാല് പേരാണ് ഹജ്ജ് കമ്മിറ്റിക്ക് കീഴില്‍ മക്കയിലെത്തിയത്. ഇതില്‍ അറുപത്തി അയ്യായിരത്തോളം പേരും ഇതിനകം നാട്ടിലേക്ക് മടങ്ങി. കേരളത്തില്‍ നിന്നുള്ള നാലായിരത്തി എണ്ണൂറ് ഹാജിമാരും നാട്ടിലെത്തി കഴിഞ്ഞു. അവശേഷിക്കുന്നവര്‍ പതിനാറാം തിയതിക്കുള്ളില്‍ മദീനയില്‍ നിന്നും മടങ്ങും. സ്വകാര്യ ഗ്രൂപ്പുകളിലെ ഭൂരിഭാഗം ഹാജിമാരും പുണ്യഭൂമിയില്‍ നിന്നും യാത്രയായി. സംസ്ഥാനത്ത് നിന്നുള്ള അവസാന സംഘം ചൊവ്വാഴ്ച വൈകീട്ട് മദീനയിലെത്തി. എട്ട് ദിവസമാണ് ഹാജിമാര്‍ മദീനയില്‍ താമസിക്കുക. മക്കയില്‍ നിന്നും മദീനയിലേക്കുള്ള യാത്രാ പ്രശ്നം ഇതുവരെ പരിഹരിക്കാനായിട്ടില്ല. ബസുകളും കാലപ്പഴക്കം കാരണം നിരവധി ബുദ്ധിമുട്ടുകളാണ് ഹാജിമാര്‍ അനുവഭവിക്കുന്നത്. ബസ്സ് കമ്പനികള്‍ക്ക് കൂടുതല്‍ പണം നല്‍കിയാല്‍ മാത്രമേ നല്ല ബസ്സുകള്‍ അനുവദിക്കുകയുള്ളൂ. നിലവിലെ സാഹചര്യത്തില്‍ ഇത് സാധ്യമല്ലന്നാണ് കേന്ദ്ര ഹജ്ജ് കമ്മിറ്റിയുടെ നിലപാട്.
മദീനയിലെ താമസ സ്ഥലത്ത് ഹജ്ജ് കമ്മിറ്റി ഭക്ഷണ വിതരണം നടത്താത്തതും തീര്‍ഥാടകരെ പ്രയാസപ്പെടുത്തുന്നുണ്ട്. കഴിഞ്ഞ രണ്ട് വര്‍ഷം ഹാജിമാര്‍ക്ക് താമസ സ്ഥലത്ത് ഭക്ഷണം വിതരണം ചെയ്തെങ്കിലും ഇത് പരാജയപ്പെടുകയായിരുന്നു. മദീനയിലെ പൊതു റസ്റ്റോറന്‍റുകളാണ് തീര്‍ഥാടകരുടെ ആശ്രയം. സന്നദ്ധ സംഘടകള്‍ നടത്തുന്ന ഭക്ഷണ വിതരണമാണ് ഇവര്‍ക്കുള്ള ആശ്രയം.
Adjust Story Font
16