Quantcast

ഭീകരതക്കെതിരെ യോജിച്ച നീക്കങ്ങള്‍ അനിവാര്യമെന്ന് കുവൈത്ത്

MediaOne Logo

admin

  • Published:

    6 March 2017 3:09 PM GMT

ഭീകരതക്കെതിരെ യോജിച്ച നീക്കങ്ങള്‍ അനിവാര്യമെന്ന് കുവൈത്ത്
X

ഭീകരതക്കെതിരെ യോജിച്ച നീക്കങ്ങള്‍ അനിവാര്യമെന്ന് കുവൈത്ത്

ആസൂത്രിതമായ നീക്കങ്ങളിലൂടെ മാത്രമേ ഐഎസ് പോലുള്ള സംഘങ്ങളെ തകര്‍ക്കാന്‍ കഴിയൂ. അതിന് ആഗോളതലത്തില്‍ കൂട്ടായ്മയുണ്ടാവണം.

ഭീകരതക്കെതിരെ ആഗോളതലത്തില്‍ യോജിച്ച നീക്കങ്ങള്‍ അനിവാര്യമെന്ന് കുവൈത്ത്. ഇതിന് രാജ്യത്തിന്റെ പൂര്‍ണ പിന്തുണയുണ്ടായിരിക്കുമെന്നും കുവൈത്തില്‍ നടന്ന ഐഎസ് വിരുദ്ധ സഖ്യത്തിന്റെ യോഗത്തില്‍ വിദേശകാര്യ സെക്രട്ടറി ഖാലിദ് സുലൈമാന്‍ ജാറല്ല വ്യക്തമാക്കി.

ആസൂത്രിതമായ നീക്കങ്ങളിലൂടെ മാത്രമേ ഐഎസ് പോലുള്ള സംഘങ്ങളെ തകര്‍ക്കാന്‍ കഴിയൂ. അതിന് ആഗോളതലത്തില്‍ കൂട്ടായ്മയുണ്ടാവണം. ഭീകരതക്കെതിരായ പോരാട്ടത്തിനായി ഐക്യരാഷ്ട്രസഭ രക്ഷാസമിതി പാസാക്കിയ പ്രത്യേക പ്രമേയം ഉയര്‍ത്തിപ്പിടിച്ചാവണം ആഗോള കൂട്ടായ്മയുടെ പ്രവര്‍ത്തനം എന്നും ഖാലിദ് സുലൈമാന്‍ ജാറല്ല അഭിപ്രായപ്പെട്ടു.

ഐ എസ് വിരുദ്ധ സഖ്യത്തിന്റെ നാലാമത് യോഗമാണ് കുവൈത്തില്‍ നടന്നത്. യോഗത്തില്‍ പങ്കെടുത്തവര്‍ക്കു ഒന്നാം ഉപപ്രധാനമന്ത്രിയും വിദേശമന്ത്രിയുമായ ശൈഖ് സബാഹ് അല്‍ഖാലിദ് അസ്സബാഹിന്റെ ആശംസകള്‍ വിദേശകാര്യ സെക്രട്ടറി കൈമാറി. ഐ.എസ് വിരുദ്ധ സഖ്യത്തിലേക്കുള്ള അമേരിക്കന്‍ പ്രസിഡന്റ് ബറാക് ഒബാമയുടെ ദൂതന്‍ ബ്രെറ്റ് മക്ഗര്‍ക്കും യോഗത്തില്‍ സംബന്ധിച്ചു.

സഖ്യത്തില്‍ കുവൈത്തിന്റെ പങ്കിനെ പ്രശംസിച്ച അദ്ദേഹം സിറിയക്കും ഇറാഖിനും മാത്രമല്ല, മേഖലക്ക് തന്നെ ഭീഷണിയുയര്‍ത്തുന്ന രീതിയിലാണ് ഐ.എസിന്റെ വളര്‍ച്ചയെന്നും ഇതിന് തടയിടുക അനിവാര്യമാണെന്നും അഭിപ്രായപ്പെട്ടു . ഐ.എസിനെതിരായ പോരാട്ടം ശക്തമാക്കുമെന്നും എത്രയും പെട്ടെന്ന് സംഘത്തിന്റെ ശക്തി ക്ഷയിപ്പിക്കുകയാണ് സഖ്യസേനയുടെ ലക്ഷ്യമെന്നും മക്ഗര്‍ക്ക് കൂട്ടിച്ചേര്‍ത്തു.

TAGS :

Next Story