Quantcast

റിയാദ് വീണ്ടും കവര്‍ച്ചാസംഘത്തിന്‍റെ ഭീഷണിയില്‍

MediaOne Logo

admin

  • Published:

    16 March 2017 8:46 AM GMT

ആയുധം കാണിച്ച് ഭീഷണിപ്പെടുത്തി പണം ത‌ട്ടുന്ന സംഘം റിയാദില്‍ വീണ്ടും ശക്തിപ്രാപിക്കുന്നു

ആയുധം കാണിച്ച് ഭീഷണിപ്പെടുത്തി പണം ത‌ട്ടുന്ന സംഘം റിയാദില്‍ വീണ്ടും ശക്തിപ്രാപിക്കുന്നു. മലയാളികള്‍ ഉള്‍പ്പെടെ നിരവധി പേരില്‍ നിന്നാണ് കഴിഞ്ഞ ദിവസങ്ങളില്‍ ബത്ഹയില്‍ നിന്നും പണവും രേഖകളും തട്ടിയെടുത്തത്. ഇതിന്‍റെ ദൃശ്യങ്ങള്‍ പുറത്തുവന്നതോടെ ഇവിടങ്ങളില്‍ താമസിക്കുന്നവര്‍ ഭീതിയിലാണ്.

റിയാദ് ബത്ഹയിലെ ശാരെ റെയില്‍, ഗുറാബി ഭാഗങ്ങളിലാണ് ബൈക്കുകളിലും മറ്റുമെത്തി പ്രവാസികളെ ഭീഷണിപ്പെടുത്തി പണം തട്ടുന്നത് പതിവായിരിക്കുന്നത്. സംഘങ്ങളായെത്തുന്ന തസ്കരര്‍ കയ്യിലുള്ള പണം കവരുന്നതോടൊപ്പം ഭീഷണിപ്പെടുത്തി എടിഎം കാര്‍ഡ് വഴി പണം പിന്‍വലിപ്പിക്കുകയും ചെയ്യുന്നത്. രണ്ട് ദിവസം മുമ്പ് ഉച്ച സമയത്ത് രണ്ട് മലയാളികളെ കത്തി കാണിച്ച് ഭീഷണിപ്പെടുത്തി പണവും മൊബൈല്‍ ഫോണും തട്ടിയെക്കുന്ന വീഡിയോ പുറത്തുവന്നതോടെ പ്രവാസികള്‍ ഭീതിയിലാണ് കഴിയുന്നത്.

തൊട്ടടുത്ത കടയിലെ സിസിടിവി ക്യാമറയില്‍ പതിഞ്ഞ വീഡിയോ സഹതിം ഇവര്‍ അധികൃതര്‍ക്ക് പരാതി നല്‍കിയിട്ടുണ്ട്. രാത്രി സമയങ്ങളില്‍ ചെറിയ ഗല്ലികളിലും മറ്റുമായിരുന്നു നേരത്തെ പിടിച്ചു പറിക്കാര്‍ തമ്പടിച്ചിരുന്നത്. എന്നാല്‍ ഇന്ന് സ്ഥിതി മാറി. ആറ് മാസം മുമ്പ് പിടിച്ചുപറി ശക്തമായപ്പോള്‍ ഈ മേഖലയില്‍ താമസിക്കുന്നവര്‍ ഒരുമിച്ച് നിന്ന് പോലീസിനൊപ്പം കവര്‍ച്ചക്കാര്‍ക്കെതിരെ രംഗത്തു വന്നപ്പോള്‍ ചെറിയ ശമനുണ്ടായിരുന്നു.ചിലര്‍ കേസുമായി മുന്നോട്ട് പോയെങ്കിലും പിന്നീട് ശക്തമായ തുടര്‍ പ്രവര്‍ത്തനങ്ങള്‍ ഇല്ലാതായതാണ് കവര്‍ച്ച സംഘങ്ങള്‍ക്ക് സഹായമായത്.

TAGS :

Next Story