ഖത്തറില്‍ സുരക്ഷിത ഡ്രൈവിംഗ് ഉറപ്പുവരുത്താന്‍ മൊബൈല്‍ ആപ്ലിക്കേഷന്‍
ഖത്തറില്‍ സുരക്ഷിത ഡ്രൈവിംഗ് ഉറപ്പുവരുത്താന്‍ മൊബൈല്‍ ആപ്ലിക്കേഷന്‍
ശ്രദ്ധയോടെ വാഹനം ഓടിക്കുന്നവരുടെ ഇന്‍ഷുറന്‍സ് പ്രീമിയം കുറച്ചുനല്‍കി, സുരക്ഷിതമായ ഡ്രൈവിങിനെ പ്രോല്‍സാഹിപ്പിക്കാന്‍ ഒരുങ്ങുകയാണ് ഖത്തര്‍ ഇന്‍ഷുറന്‍സ് കമ്പനി
ശ്രദ്ധയോടെ വാഹനം ഓടിക്കുന്നവരുടെ ഇന്‍ഷുറന്‍സ് പ്രീമിയം കുറച്ചുനല്‍കി, സുരക്ഷിതമായ ഡ്രൈവിങിനെ പ്രോല്‍സാഹിപ്പിക്കാന്‍ ഒരുങ്ങുകയാണ് ഖത്തര്‍ ഇന്‍ഷുറന്‍സ് കമ്പനി. രാജ്യത്ത് വാഹനാപകടങ്ങള്‍ വര്‍ധിച്ചതിനെ തുടര്‍ന്നാണ് കമ്പനിയുടെ ഈ നീക്കം. പ്രത്യേക മൊബൈല്‍ ആപ്ലിക്കേഷന്‍ സംവിധാനത്തിലൂടെയാണ് സുരക്ഷിത ഡ്രൈവിംഗ് വിലയിരുത്തുക.
ഖത്തര്‍ ഇന്‍ഷുറന്‍സ് കമ്പനി ഈയിടെ നടത്തിയ സര്‍വേയില്‍ രാജ്യത്തെ ഒട്ടുമിക്ക ഡ്രൈവര്‍മാരും പ്രതികരിച്ചത് ഖത്തറിലെ നിരത്തുകള്‍ അപകടം നിറഞ്ഞതാണെന്നാണ്. അമിതവേഗതയും അലക്ഷ്യമായി നിര തെറ്റിക്കുന്നതും സാധാരണമാണ്. ഇങ്ങനെ അപകടങ്ങള്‍ പെരുകുന്നത് നിയന്ത്രിക്കാനാണ് ക്യു ഐ സി പുതിയ ആനുകൂല്യം നല്‍കുന്നത്. തങ്ങള്‍ ശ്രദ്ധയോടെയും സുരക്ഷിതവുമായാണ് വാഹനമോടിക്കുന്നതെന്ന് തെളിയിക്കാന്‍ ഇതിന് ആവശ്യമായ മൊബൈല്‍ ആപ്ളിക്കേഷന്‍ സംവിധാനം ഡൗണ്‍ലോഡ് ചെയ്യണം. എത്രമാത്രം കാര്യക്ഷമമായാണ് വാഹനമോടിക്കുന്നതെന്ന് ഈ സംവിധാന നിരീക്ഷിക്കും. വേഗം കൂട്ടാന്‍ ആക്സിലേറ്റര്‍ ഉപയോഗിക്കുന്നതും പെട്ടെന്ന് ബ്രേക്ക് ചവിട്ടുന്നതുമൊക്കെ മൊബൈല്‍ ആപ്ളിക്കേഷന്‍ വിലയിരുത്തും.
വാഹനമോടിക്കുന്നവരുടെ സ്വഭാവത്തെക്കുറിച്ചുള്ള ഈ ആപ്ളിക്കേഷന്‍റെ വിലയിരുത്തല്‍ പ്രകാരമാണ് ഒരാളുടെ ഡ്രൈവിങ് കാര്യക്ഷമത മനസ്സിലാക്കുക. ഡ്രൈവിങ് സ്വഭാവമനുസരിച്ചായിരിക്കും ആളുകളില്‍നിന്ന് പണമീടാക്കുകയെന്ന് ക്യു.ഐ.സി എക്സിക്യൂട്ടീവ് പ്രസിഡന്‍റ് ഫ്രെഡറിക് ബിസ്ബര്‍ജ് പ്രാദേശിക പോര്‍ട്ടലിനോട് പറഞ്ഞു. ഇത്തരമൊരു ആനുകൂല്യം നല്‍കുന്നതിലൂടെ ജീവന് സംരക്ഷണവും കമ്പനിക്ക് ആദായവും ലഭിക്കുമെന്നാണ് കമ്പനിയുടെ നിരീക്ഷണം.
Adjust Story Font
16