ഗള്‍ഫില്‍ വിപുലമായ മെയ് ദിനാഘോഷങ്ങള്‍ നടന്നു
ഗള്‍ഫില്‍ വിപുലമായ മെയ് ദിനാഘോഷങ്ങള്‍ നടന്നു
യു എ ഇ കെട്ടിപ്പടുക്കാന്‍ വിയര്‍പ്പൊഴുക്കിയ പ്രവാസി തൊഴിലാളികള്‍ക്കുള്ള ആദരമായാണ് വിവിധ എമിറേറ്റുകളില്‍ ആഘോഷങ്ങള്‍ നടന്നത്.
ഗള്‍ഫിലും സര്‍ക്കാര്‍ ആഭിമുഖ്യത്തില്‍ വിപുലമായ മെയ് ദിനാഘോഷങ്ങള്‍ നടന്നു. യു എ ഇ കെട്ടിപ്പടുക്കാന്‍ വിയര്‍പ്പൊഴുക്കിയ പ്രവാസി തൊഴിലാളികള്‍ക്കുള്ള ആദരമായാണ് വിവിധ എമിറേറ്റുകളില്‍ ആഘോഷങ്ങള്‍ നടന്നത്.
വാരാന്ത്യ അവധി ദിവസമായ വെള്ളിയാഴ്ച മുതല്‍ ഷാര്‍ജയില്‍ തൊഴിലാളി ദിനാഘോഷ പരിപാടികള്‍ ആരംഭിച്ചിരുന്നു. മൂന്ന് ദിവസം നീളുന്ന പരിപാടിയാണ് ഇവിടെ പുരോഗമിക്കുന്നത്. സജ ലേബര്‍ക്യാമ്പില്‍ തൊഴിലാളികള്‍ക്കായി കായിക മല്‍സരങ്ങള്‍, കലാ സാംസ്‌കാരിക പരിപാടികള്‍ എന്നിവ അരങ്ങേറി. തൊഴിലാളികള്‍ക്കായി മെഡിക്കല്‍ക്യാമ്പും ആരോഗ്യബോധവല്‍കരണ പരിപാടികള്‍ സംഘടിപ്പിച്ചിരുന്നു.
ഷാര്‍ജയില്‍ ഇന്ത്യന്‍ അസോസിയേഷന്റെ കൂടി സഹകരണത്തോടെയാണ് പരിപാടികള്‍ നടന്നത്. അബൂദബി യാസ് ഐലന്റില്‍ നടന്ന തൊഴിലാളി ദിനാഘോഷ പരിപാടി സാംസ്‌കാരിക മന്ത്രി ശൈഖ് നഹ്യന്‍ ബിന്‍ മുബാറക് ആല്‍ നഹ്യയാന്‍ ഉദ്ഘാടനം ചെയ്തു. സായിദിന്റെ എമിറേറ്റില്‍ നമ്മള്‍ ഒന്നിച്ച് എന്ന മുദ്രാവാക്യത്തോടെയായിരുന്നു പരിപാടി. പതിനായിരത്തോളം തൊഴിലാളികള്‍ പരിപാടികളില്‍ പങ്കെടുത്തു. സഹിഷ്ണുതാ മന്ത്രി ശൈഖ ലുബ്‌ന ബിന്‍ത് ഖാലിദ് ആല്‍ഖാസിമി, തൊഴില്‍മന്ത്രി സഖര്‍ ബിന്‍ ഗോബാഷ്, അടിസ്ഥാന സൗകര്യ വികസന മന്ത്രി ഡോ. അബ്ദുല്ല ബിന്‍ മുഹമ്മദ് ബെല്‍ഹായ്ഫ് ആല്‍ നുഐമി, പ്രവാസി വ്യവാസിയകളായ എംഎ യൂസഫലി, ബിആര്‍ ഷെട്ടി തുടങ്ങിയവരും പരിപാടികളില്‍ പങ്കെടുത്തു.
Adjust Story Font
16