ബഹ്റൈന്‍ കരകൗശല മേള സമാപിച്ചു
ബഹ്റൈന്‍ കരകൗശല മേള സമാപിച്ചു
ബഹ്റൈൻ ഇന്റർനാഷണൽ എക്സിബിഷൻ സെന്ററിൽ നടന്ന മേള ഇരു രാജ്യങ്ങളുടെയും സാംസ്കാരിക വിനിമയത്തിന്റെ അടയാളമായി മാറി
ബഹ്റൈനും മൊറോക്കൊയും തമ്മിലുള്ള ബന്ധം ഊട്ടിയുറപ്പിച്ച് സംഘടിപ്പിച്ച കരകൗശല മേള സമാപിച്ചു. ബഹ്റൈൻ ഇന്റർനാഷണൽ എക്സിബിഷൻ സെന്ററിൽ നടന്ന മേള ഇരു രാജ്യങ്ങളുടെയും സാംസ്കാരിക വിനിമയത്തിന്റെ അടയാളമായി മാറി.
ബഹ്റൈൻ ടൂറിസം ആന്റ് എക്സിബിഷൻ അതോറിറ്റിയും ബഹ്റൈനിലെ മൊറോക്കൻ എംബസിയും സംയുക്തമായാണ് കരകൗശല മേള സംഘടിപ്പിച്ചത്. വ്യവസായ ടൂറിസം വ്യാപാര മന്ത്രാലയത്തിന്റെ മേൽ നോട്ടത്തിൽ നടന്ന മേളയിൽ ആകർഷകമായ കരകൗശല വസ്തുക്കളൊരുക്കിയ നിരവധി സ്റ്റാളുകളുണ്ടായിരുന്നു. ബഹ്റൈനും മൊറോക്കോയും തമ്മിലുള്ള ബന്ധത്തെ ശക്തിപ്പെടുത്തുന്ന രീതിയിൽ ബഹ്റൈനിൽ സംഘടിപ്പിക്കുന്ന നിരവധി പരിപാടികളുടെ പ്രാരംഭമായാണ് മേള സംഘടിപ്പിക്കപ്പെട്ടത്. മേളയോടനുബന്ധിച്ച് നിരവധി കലാ സാംസ്കാരിക പ്രദർശനങ്ങളും നടന്നു. ഒരാഴ്ച നീണ്ടു നിന്ന മേള സന്ദർശിക്കാൻ നിരവധി പേരെത്തിയിരുന്നു. ഇരുപത്തിരണ്ട് ബഹ്റൈൻ കരകൗശല വിദ്യയെക്കുറിച്ചുള്ള ഇരുപത്തിരണ്ട് സ്റ്റാലുകളും മൊറോക്കൻ കരകൗശല വിദ്യയുടെ പതി മൂന്ന് പ്രദർശന സ്റ്റാളുകളും ആണ് മേളയിലുണ്ടായിരുന്നത്. സംഗീത പരിപാടികളും കരകൗശല വിദ്യ പരിശീലിപ്പിക്കുന്ന വിവിധ വർക്ക്ഷോപ്പുകളും മേളയോടനുബന്ധിച്ച് നടന്നു.
Adjust Story Font
16