Quantcast

എണ്ണ ഉല്‍പാദനം കുറക്കാന്‍ ഒപെക് നീക്കം; പ്രതീക്ഷയോടെ ഗള്‍ഫ് രാജ്യങ്ങള്‍

MediaOne Logo

Sithara

  • Published:

    13 April 2017 2:47 PM GMT

എണ്ണ ഉല്‍പാദനം കുറക്കാന്‍ ഒപെക് നീക്കം; പ്രതീക്ഷയോടെ ഗള്‍ഫ് രാജ്യങ്ങള്‍
X

എണ്ണ ഉല്‍പാദനം കുറക്കാന്‍ ഒപെക് നീക്കം; പ്രതീക്ഷയോടെ ഗള്‍ഫ് രാജ്യങ്ങള്‍

ബാരലിന് 60 ഡോളര്‍ എന്ന നിരക്കിലേക്ക് എണ്ണവില ഉയര്‍ന്നാല്‍ നിലവിലെ പ്രതിസന്ധി മറികടക്കാന്‍ സാധിക്കുമെന്ന് ഗള്‍ഫ് രാജ്യങ്ങള്‍ വിലയിരുത്തുന്നു.

ഉല്‍പാദനം കുറക്കാനുള്ള ഒപെക് നീക്കം ആഗോള എണ്ണ വിപണിയില്‍ സൃഷ്ടിച്ച പ്രതികരണം ആഹ്ലാദകരമെന്ന് ഗള്‍ഫ് രാജ്യങ്ങള്‍. ബാരലിന് 60 ഡോളര്‍ എന്ന നിരക്കിലേക്ക് എണ്ണവില ഉയര്‍ന്നാല്‍ നിലവിലെ പ്രതിസന്ധി മറികടക്കാന്‍ സാധിക്കുമെന്ന് ഗള്‍ഫ് രാജ്യങ്ങള്‍ വിലയിരുത്തുന്നു.

ഉല്‍പാദനം കുറക്കുന്നതിലൂടെ വിപണിയില്‍ വില ഉയരുന്ന പ്രവണത ഒപെക് രാജ്യങ്ങളുടെ പ്രതീക്ഷ വര്‍ധിച്ചിരിക്കുകയാണ്. സെപ്തംബര്‍ 28നാണ് ഒപെക് ഉല്‍പാദനം നിജപ്പെടുത്താനുള്ള ധാരണയില്‍ എത്തിച്ചേര്‍ന്നത്. ആഗോള വിപണിയില്‍ എണ്ണവില ബാരലിന് 52 ഡോളര്‍ ആയാണ് ഇപ്പോള്‍ ഉയര്‍ന്നിരിക്കുന്നത്. വരും ദിവസങ്ങളില്‍ വില വീണ്ടും ഉയര്‍ന്നേക്കും. ബദല്‍ ഇന്ധനം വികസിപ്പിച്ചെടുക്കാനുള്ള നടപടിയില്‍ നിന്ന് അമേരിക്ക പിന്നാക്കം പോയതും ആഗോള വിപണിയില്‍ വിലവര്‍ധനക്ക് കാരണമായി. നവംബര്‍ അവസാനം വിയന്നയിലെ ഒപെക് ആസ്ഥാനത്ത് ചേരുന്ന ഉച്ചകോടിയിലാകും ഓരോ രാജ്യത്തിന്റെയും ക്വാട്ട നിശ്ചയിച്ചുള്ള തീരുമാനം ഉണ്ടാവുക.

സന്തുലിത നിയന്ത്രണത്തിലൂടെ വിപണി ക്രമീകരിക്കാനാണ് ലക്ഷ്യമിടുന്നതെന്ന് സൗദി ഊര്‍ജ മന്ത്രി എന്‍ജിനീയര്‍ ഖാലിദ് അല്‍ഫാലിഹ് പറഞ്ഞു. എണ്ണവില വിപണിയിലെ ഉണര്‍വ് മലയാളികള്‍ ഉള്‍പ്പെടെ ഗള്‍ഫില്‍ ചേക്കേറിയ പ്രവാസികള്‍ക്കും തുണയാകും. എണ്ണവില തകര്‍ച്ച മൂലം സൗദിയും മറ്റും കടുത്ത നടപടികള്‍ സ്വീകരിച്ചത് തൊഴില്‍ മേഖലയിലെ കൂട്ട പിരിച്ചുവിടല്‍ സാഹചര്യം സൃഷ്ടിച്ചതിനാല്‍ പ്രത്യേകിച്ചും.

TAGS :

Next Story