സന്തുലിത നിതാഖാത്തിന് തയാറാകാന്‍ സ്വകാര്യ സ്ഥാപനങ്ങളോട് സൌദി
സന്തുലിത നിതാഖാത്തിന് തയാറാകാന്‍ സ്വകാര്യ സ്ഥാപനങ്ങളോട് സൌദി
നിതാഖാത്തിന്റെ സുരക്ഷിതമായ ഗണത്തിലാണ് സ്ഥാപനങ്ങള്‍ ഉള്ളതെന്ന് ഉറപ്പുവരുത്തണമെന്നും വാര്‍ത്താകുറിപ്പില്‍ അഭ്യര്‍ഥിച്ചു.
ഡിസംബര്‍ 11 മുതൽ നടപ്പാക്കുന്ന സന്തുലിത നിതാഖാത്തിന് രാജ്യത്തെ സ്വകാര്യ സ്ഥാപനങ്ങള്‍ സജ്ജമാവണമെന്ന് തൊഴില്‍ മന്ത്രാലയം അഭ്യര്‍ഥിച്ചു. നിതാഖാത്തിന്റെ സുരക്ഷിതമായ ഗണത്തിലാണ് സ്ഥാപനങ്ങള്‍ ഉള്ളതെന്ന് ഉറപ്പുവരുത്തണമെന്നും വാര്‍ത്താകുറിപ്പില്‍ അഭ്യര്‍ഥിച്ചു.
മുഖ്യമായും അഞ്ച് കാര്യങ്ങളെ അടിസ്ഥാനമാക്കിയാണ് സന്തുലിത നിതാഖാത്തില്‍ സ്വകാര്യ സ്ഥാപനങ്ങളെ ഇനം തിരിക്കുക. സ്വദേശിവത്കരണത്തിന്റെ തോത്, സ്വദേശികള്‍ക്ക് നല്‍കുന്ന ശരാശരി വേതനം, സ്ത്രീകളുടെ അനുപാതം, സ്വദേശികള്‍ ജോലിയില്‍ തുടരുന്ന കാലദൈര്‍ഘ്യം, ഉന്നത ശമ്പളത്തിലും പദവിയിലുമുള്ള സ്വദേശികളുടെ കണക്ക് എന്നിവയാണ് പുതിയ തരംതിരിക്കലിനുള്ള മാനദണ്ഡങ്ങള്‍. സ്വദേശികളുടെ എണ്ണം പൂര്‍ത്തിയാക്കുന്നത് കൊണ്ട്മാത്രം സ്വദേശിവത്കരണത്തിന്റെ ലക്ഷ്യം നേടാനാവില്ലെന്ന് തൊഴില്‍ മന്ത്രാലയം വ്യക്തമാക്കി. സന്തുലിത നിതാഖാത്തിനെ പരിചയപ്പെടുത്താന്‍ റിയാദ് ചേംബറില്‍ തൊഴില്‍ സഹമന്ത്രി അഹ്മദ് അല്‍ഹുമൈദാന്റെയും തൊഴില്‍ കാര്യ അണ്ടര്‍ സെക്രട്ടറി അഹ്മദ് ഖത്താന്റെയും സാന്നിധ്യത്തില്‍ കഴിഞ്ഞ ദിവസം പ്രത്യേകം ശില്‍പശാല സംഘടിപ്പിച്ചിരുന്നു.
Adjust Story Font
16