Quantcast

ജിഷ വധം: നീതി തേടി കുവൈത്തില്‍ പ്രതിരോധ സംഗമം

MediaOne Logo

admin

  • Published:

    25 April 2017 2:10 PM GMT

ജിഷ വധം: നീതി തേടി കുവൈത്തില്‍ പ്രതിരോധ സംഗമം
X

ജിഷ വധം: നീതി തേടി കുവൈത്തില്‍ പ്രതിരോധ സംഗമം

പെരുമ്പാവൂരില്‍ കൊല ചെയ്യപ്പെട്ട ജിഷയുടെ കുടുംബത്തിന് നീതി ലഭ്യമാക്കണമെന്നാവശ്യപ്പെട്ട് കേരള ആര്‍ട്ട് ലവേഴ്‌സ് അസോസിയേഷന്‍, കുവൈറ്റ് പ്രതിരോധ സംഗമം സംഘടിപ്പിച്ചു.

പെരുമ്പാവൂരില്‍ കൊല ചെയ്യപ്പെട്ട ജിഷയുടെ കുടുംബത്തിന് നീതി ലഭ്യമാക്കണമെന്നാവശ്യപ്പെട്ട് കേരള ആര്‍ട്ട് ലവേഴ്‌സ് അസോസിയേഷന്‍, കുവൈറ്റ് പ്രതിരോധ സംഗമം സംഘടിപ്പിച്ചു. കല കുവൈറ്റ് അബു ഹലീഫ മേഖല കമ്മിറ്റിയുടെ നേതൃത്വത്തില്‍ മംഗഫില്‍ നടന്ന സംഗമം ആര്‍. നാഗനാഥന്‍ ഉദ്ഘാടനം ചെയ്തു.

ജിഷയുടെ കുടുംബത്തിന് നീതി ലഭിക്കുന്നതിനായി നാട്ടില്‍ നടക്കുന്ന സമരങ്ങള്‍ക്ക് ഐക്യദാര്‍ഡ്യം പ്രഖ്യാപിച്ചു കൊണ്ടാണ് പ്രതിരോധ സംഗമം ആരംഭിച്ചത്. ദുരനുഭവങ്ങള്‍ ഇല്ലാത്ത ഒരു പുതിയ കേരളം രൂപപ്പെടുത്തുന്നതിനായി തങ്ങളാല്‍ കഴിയുന്നത് ചെയ്യുമെന്നു സംഗമത്തില്‍ പങ്കെടുത്തവര്‍ പ്രതിജ്ഞയെടുത്തു. കല കുവൈറ്റ് അബു ഹലീഫ മേഖല പ്രസിഡന്റ് ജ്യോതിഷ് ചെറിയാന്‍ അധ്യക്ഷനായിരുന്നു. പ്രസീദ് കരുണാകരന്‍, സജീവ് എം. ജോര്‍ജ്ജ്, ടി.വി ഹിക്മത്ത്, ശുഭ ഷൈന്‍, ഷെറിന്‍ ഷാജു, എന്‍. അജിത്ത് കുമാര്‍, കെ.വി പരമേശ്വരന്‍ എന്നിവര്‍ പോരാട്ടങ്ങള്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് സംസാരിച്ചു. സ്ത്രീകളോടുള്ള സമൂഹത്തിന്റെ മനോഭാവത്തില്‍ മാറ്റമുണ്ടാവണമെന്നും ഇതിനായുള്ള പ്രവര്‍ത്തനങ്ങള്‍ കുടുംബത്തില്‍ നിന്ന് തന്നെ ആരംഭിക്കമെന്നും പ്രതിരോധ സംഗമത്തില്‍ പ്രസംഗിച്ചവര്‍ അഭിപ്രായപ്പെട്ടു. ശോഭ സുരേഷ് പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. മുസ്ഫര്‍ സ്വാഗവും ശ്യാമള നാരായണന്‍ നന്ദിയും രേഖപ്പെടുത്തി.

TAGS :

Next Story