അപകീര്‍ത്തി പരാമര്‍ശം; കുവൈത്ത് എംപിക്ക് ആറ് വര്‍ഷത്തെ അധിക തടവ്
അപകീര്‍ത്തി പരാമര്‍ശം; കുവൈത്ത് എംപിക്ക് ആറ് വര്‍ഷത്തെ അധിക തടവ്
വിദേശത്തു ഒളിവില്‍ കഴിയുന്ന ശിയാ എം.പി അബ്ദുല്‍ ഹമീദ് ദശ്തിക്കെതിരെയാണ് കഴിഞ്ഞ ദിവസം വിധിയുണ്ടായത്
സൗദി -ബഹ്റൈന്‍ ഭരണകൂടങ്ങള്‍ക്കെതിരെ അപകീര്‍ത്തി പരാമര്‍ശം നടത്തിയ പാര്‍ലമെന്റ് അംഗത്തിന് കുവൈത്ത് ക്രിമിനല്‍ കോടതി ആറുവര്‍ഷത്തെ അധിക തടവ് വിധിച്ചു. വിദേശത്തു ഒളിവില്‍ കഴിയുന്ന ശിയാ എം.പി അബ്ദുല്‍ ഹമീദ് ദശ്തിക്കെതിരെയാണ് കഴിഞ്ഞ ദിവസം വിധിയുണ്ടായത്. ഇതോടെ വിവിധ കേസുകളില്‍ ദശ്തിയുടെ തടവ് കാലാവധി 31 വര്‍ഷവും ആറുമാസവുമായി വര്‍ധിച്ചു.
വിദേശത്തായ അബ്ദുൽ ഹമീദ് ദശ്തിയുടെ അഭാവത്തിലാണ് ക്രിമിനൽ കോടതി ശിക്ഷ വിധിച്ചത്. നേരത്തെ രണ്ടുകേസുകളിലായി പാർലിമെന്റ് അംഗത്തിന് കുറ്റാന്വേഷണ കോടതി 25 വര്‍ഷവും ആറുമാസവും തടവ് വിധിച്ചിരുന്നു. രാജ്യസുരക്ഷാ വിഭാഗം ഫയല്‍ ചെയ്ത കേസില്‍ പതിനാലര വര്‍ഷം തടവും അനുബന്ധ കേസില്‍ 11 വര്‍ഷവുമാണ് നേരത്തെ കോടതി തടവ് വിധിച്ചത്. ഇപ്പോൾ വിദേശത്തു കഴിയുന്ന ദശ്ത്തിക്കെതിരെ വേറെയും കേസുകള്‍ കോടതിയുടെ പരിഗണനയിലുണ്ട്. വരും മാസങ്ങളില്‍ ഇവ കൂടി പരിഗണനക്കത്തെുമ്പോള്‍ ശിക്ഷ ഇനിയും കൂടുമെന്നാണ് വിലയിരുത്തപ്പെടുന്നത്. കുവൈത്ത് പ്രോസിക്ക്യൂഷന്റെ ലുക്ക് ഔട്ട് നോടീസും ബഹ്റൈൻ കോടതി പുറപ്പെടുവിച്ച അറസ്റ്റു വാറണ്ടും അബ്ദുൽ ഹമീദ് ദഷ്ടതിക്കെതിരെ നിലനിൽക്കുന്നുണ്ട് . വിദേശത്തു കഴിയുന്ന ദശ്തിയെ പിടികൂടി രാജ്യത്തെത്തിക്കുന്നതിനായി കുവൈത്ത് ആഭ്യന്തര മന്ത്രാലയം ഇന്റർ പോളിന്റെ സഹായം തേടിയിട്ടുണ്ട്. ദശ്തിയുടെ കൈവശമുള്ള പ്രത്യേക പാസ്പോര്‍ട്ട് പരിഗണിക്കരുതെന്നു കുവൈത്ത് മറ്റു രാജ്യങ്ങൾക്കു നിർദേശം നൽകിയതായി റിപ്പോർട്ടുകൾ ഉണ്ടായിരുന്നു ഇദ്ദേഹത്തിനുള്ള പാർലമെന്ററി പരിരക്ഷ നേരത്തെ നാഷണൽ അസംബ്ലി റദ്ദാക്കിയിരുന്നു .
Adjust Story Font
16