Quantcast

സൌദി സുരക്ഷാ സേന മക്കയില്‍ പരേഡ് നടത്തി

MediaOne Logo

Jaisy

  • Published:

    3 May 2017 9:20 AM GMT

സൌദി സുരക്ഷാ സേന മക്കയില്‍ പരേഡ് നടത്തി
X

സൌദി സുരക്ഷാ സേന മക്കയില്‍ പരേഡ് നടത്തി

ഹജ്ജിന് വഴിയൊരുക്കാന്‍ തൊണ്ണൂറായിത്തോളം പേരെയാണ് വിവിധ സേനകള്‍ക്ക് കീഴില്‍ സജ്ജമാക്കി‌യിട്ടുള്ളത്

ഈ വര്‍ഷത്തെ ഹജ്ജിനുള്ള സുരക്ഷാ തയ്യാറെടുപ്പുകള്‍ പൂര്‍ത്തിയായെന്ന് വിളംബരം ചെയ്തു സൌദി സുരക്ഷാ സേന മക്കയില്‍ പരേഡ് നടത്തി. സാമാധാനപരവും സുരക്ഷിതവുമായ ഹജ്ജിന് വഴിയൊരുക്കാന്‍ തൊണ്ണൂറായിത്തോളം പേരെയാണ് വിവിധ സേനകള്‍ക്ക് കീഴില്‍ സജ്ജമാക്കി‌യിട്ടുള്ളത്.

തിങ്കളാഴ്ച വൈകിട്ട് മക്ക ത്വാഇഫ് ഹൈവേയില്‍ അറഫക്ക് സമീപമുള്ള എമര്‍ജന്‍സി ഫോഴ്സിന്റെ ഗ്രൌണ്ടിലാണ് സേനയുടെ പരേഡ് നടന്നത്. സൌദി കരീടവകാശിയും ആഭ്യന്തര മന്ത്രിയുമായ അമീര്‍ മുഹമ്മദ് ബിന്‍ നാഇഫ് സേനയുടെ സല്യൂട്ട് സ്വീകരിച്ചു. തീര്‍ഥാടകര്‍ക്ക് സുരക്ഷിതമായി എളുപ്പത്തില്‍ കര്‍മങ്ങള്‍ നിര്‍വഹിക്കാനുള്ള അവസരം ഒരുക്കുമെന്ന് അദ്ദേഹം പറഞ്ഞു. സ്പെഷന്‍ പ്രൊട്ടക്ഷന്‍ ഫോഴ്സ്, ഹജ്ജ് ഉംറ സേന എന്നിവ ഉള്‍പ്പെടെ പതിനഞ്ചോളം സുരക്ഷാ വിഭാഗങ്ങള്‍ പരേഡില്‍ അണിനിരന്നു.

വിവിധ സേനാ വിഭാഗങ്ങളുടെ അത്യാധുനിക ഉപരണങ്ങളും വാഹനങ്ങളും പരേഡിന്റെ ഭാഗമായി. തുടര്‍ന്ന് കരസേനയുടെയും എമര്‍ജന്‍സി ഫോഴ്സിന്റെയും അഭ്യാസ പ്രകടനങ്ങളും മോക്ഡ്രില്ലും നടന്നു. വായുസേനയും അഭ്യാസത്തില്‍ പങ്കാളികളായി. മക്ക മേഖല ഗവര്‍ണറും കേന്ദ്ര ഹജ്ജ് കമ്മിറ്റി അധ്യക്ഷനുമായ അമീര്‍ ഖാലിദ് അല്‍ ഫൈസല്‍, മദീന ഗവര്‍ണര്‍ അമീര്‍ ഫൈസല്‍ ബിന്‍ സല്‍മാന്‍, ഹജ്ജ് മന്ത്രി മുഹമ്മദ് ബന്ദന്‍, ആരോഗ്യ മന്ത്രി ഡോ. തൌഫീഖ് അല്‍ റബീഅ ഇരുഹറം കാര്യാലയ മേധാവി ശൈഖ് സുദൈസ് തുടങ്ങി നിരവധി പ്രമുഖര്‍ പരേഡ് വീക്ഷിക്കാനെത്തിയിരുന്നു.

TAGS :

Next Story