കുവൈത്തില്‍ സ്‍കൂള്‍ ഫീസ് വര്‍ധിപ്പിക്കരുതെന്ന് വിദ്യാഭ്യാസ മന്ത്രാലയം
കുവൈത്തില്‍ സ്‍കൂള്‍ ഫീസ് വര്‍ധിപ്പിക്കരുതെന്ന് വിദ്യാഭ്യാസ മന്ത്രാലയം
കുവൈത്തിലെ സ്വകാര്യ വിദ്യാലയങ്ങളില്‍ പുതിയ അധ്യയന വര്‍ഷം ഫീസ് വര്‍ധന പാടില്ലെന്ന് വിദ്യാഭ്യാസ മന്ത്രാലയം.
കുവൈത്തിലെ സ്വകാര്യ വിദ്യാലയങ്ങളില്‍ പുതിയ അധ്യയന വര്‍ഷം ഫീസ് വര്‍ധന പാടില്ലെന്ന് വിദ്യാഭ്യാസ മന്ത്രാലയം. വിദ്യാഭ്യാസ ഉന്നത പഠന കാര്യ മന്ത്രി ബദര്‍ അല്‍ ഈസയാണ്, സ്വകാര്യ സ്‌കൂളുകള്‍ 2015-2016 വിദ്യാഭ്യാസ വര്‍ഷത്തിലെ ഫീസ് നിരക്കില്‍ കൂടുതല്‍ ഈ വര്‍ഷം ഈടാക്കരുതെന്ന് ഉത്തരവിട്ടത്. അധ്യാപകരുടെയും ജീവനകാരുടെയും വേതനകാര്യത്തില്‍ സ്ഥിതി തുടരാനും ഉത്തരവില്‍ പറയുന്നു.
വിദ്യാലയങ്ങളിലെ ഫീസ് വര്‍ധന സംബന്ധിച്ച് പഠനം നടത്തുന്ന പാര്‍ലമെന്ററി സമിതിയുടെ റിപ്പോര്‍ട്ട് ലഭിക്കാത്തതിനാലാണ് പുതിയ അധ്യയന വര്‍ഷത്തില്‍ ഫീസ് വര്‍ധിപ്പിക്കുന്നത് വിലക്കി കൊണ്ട് മന്ത്രി ഉത്തരവിറക്കിയത്. സ്വകാര്യ വിദ്യാഭ്യാസ കീഴില്‍ പ്രവര്‍ത്തിക്കുന്ന അറബ്, ഇന്ത്യന്‍, പാകിസ്താന്‍, ഫിലിപ്പീന്‍ സ്‌കൂളുകള്‍ക്കാണ് ഉത്തരവ് ബാധകമാകുക. അധ്യാപകരുടെയും അധ്യാപകേതര ജീവനകാരുടെയും ശമ്പളകാര്യത്തില്‍ നിലവിലെ സ്ഥിതി തുടരണമെന്നും ഉത്തരവുണ്ട്. ജീവനക്കാരുടെ അവകാശങ്ങളെ ഹനിക്കാത്ത തരത്തിലുള്ളതായിരിക്കണം സ്വകാര്യ സ്‌കൂളുകളിലെ ജോലിക്കാര്‍ക്ക് കൊടുക്കുന്ന ഏറ്റവും കുറഞ്ഞ ശമ്പളമെന്ന് ഉത്തരവില്‍ പ്രത്യേകം പറയുന്നുണ്ട് .
പുതിയ ഉത്തരവിനെ മറികടന്നുകൊണ്ട് ഫീസിന്റെയും ജീവനക്കാരുടെ ശമ്പളത്തിന്റെയും കാര്യത്തില്‍ നിയമ ലംഘനം നടത്തുന്ന സ്‌കൂളുകള്‍ക്കെതിരെ കടുത്ത നടപടിയുണ്ടാകുമെന്ന് മന്ത്രി മുന്നറിയിപ്പ് നല്‍കി. ഏതെങ്കിലും സ്‌കൂള്‍ അധികൃതര്‍ വിദ്യാര്‍ഥികളില്‍നിന്ന് അമിത ഫീസ് ഈടാക്കിയതായോ അധ്യാപകരുടെ ശമ്പളം കുറച്ചതായോയുള്ള പരാതി ലഭിച്ചാല്‍ തീരുമാനം പിന്‍വലിക്കാന്‍ 30 ദിവസത്തെ സമയം അനുവദിക്കും. മുന്നറിയിപ്പ് കൈപ്പറ്റിയിട്ടും നിയലമലംഘനം തുടരുന്ന വിദ്യാലയവുമായി ബന്ധപ്പെട്ട എല്ലാ ഇടപാടുകളും മന്ത്രാലയം നിര്‍ത്തിവെക്കും. ആദ്യത്തെ രണ്ട് മുന്നറിയിപ്പുകള്‍ ലഭിച്ചിട്ടും ഫീസ് വര്‍ധനയുള്‍പ്പെടെ നിയമലംഘനം ആവര്‍ത്തിക്കുകയാണെങ്കില്‍ ലൈസന്‍സ് മരവിപ്പിക്കും. ഏതെങ്കിലും സാഹചര്യത്തില്‍ അമിത ഫീസ് ഈടാക്കിയിട്ടുണ്ടെങ്കില്‍ അവ തിരിച്ചുകൊടുക്കാന്‍ സ്‌കൂള്‍ അധികൃതര്‍ ബാധ്യസ്ഥരാണെന്നും ഉത്തരവില്‍ പറയുന്നു.
Adjust Story Font
16