എയര്‍ കേരള പദ്ധതി; പിണറായിയുടെ പ്രസ്താവനക്കെതിരെ പ്രവാസ ലോകത്ത് പ്രതിഷേധം
എയര്‍ കേരള പദ്ധതി; പിണറായിയുടെ പ്രസ്താവനക്കെതിരെ പ്രവാസ ലോകത്ത് പ്രതിഷേധം
വ്യോമയാന നയത്തില്‍ ഇളവ് ലഭിച്ചതോടെ വിമാന കമ്പനി ഉടന്‍ പ്രവര്‍ത്തനം ആരംഭിക്കുമെന്ന് പ്രതീക്ഷിച്ചിരിക്കുമ്പോഴാണ് അപ്രതീക്ഷിതമായി മുഖ്യമന്ത്രിയുടെ പ്രതികരണം ഉണ്ടായത്
എയര്‍ കേരള പദ്ധതി എല്‍ഡിഎഫ് സര്‍ക്കാരിന്റെ അജണ്ടയില്‍ ഇല്ലെന്നുള്ള മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രസ്താവനക്കെതിരെ പ്രവാസ ലോകത്ത് പ്രതിഷേധം ശക്തമാകുന്നു. വ്യോമയാന നയത്തില്‍ ഇളവ് ലഭിച്ചതോടെ വിമാന കമ്പനി ഉടന്‍ പ്രവര്‍ത്തനം ആരംഭിക്കുമെന്ന് പ്രതീക്ഷിച്ചിരിക്കുമ്പോഴാണ്
അപ്രതീക്ഷിതമായി മുഖ്യമന്ത്രിയുടെ പ്രതികരണം ഉണ്ടായത്.
കേന്ദ്ര വ്യോമയാന മന്ത്രിയുമായി നടത്തിയ ചര്‍ച്ചക്ക് ശേഷം ഇന്നലെ ഡല്‍ഹിയില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് മുഖ്യമന്ത്രി എയര്‍ കേരള പദ്ധതിയില്‍ നിന്നും പിന്‍മാറുന്ന രീതിയിലുള്ള പ്രസ്താവന നടത്തിയത്. എയര്‍ കേരള പദ്ധതി തന്റെ സര്‍ക്കാരിന്റെ അജണ്ടയില്‍ ഇല്ല. ഗള്‍ഫ് റൂട്ടില്‍ വിമാനക്കമ്പനികള്‍ നടത്തുന്ന കൊള്ളക്ക് എയര്‍കേരള പരിഹാരമല്ലെന്നും ഇതിനെതിരം മറ്റുനടപടികള്‍ ആലോചിക്കണമെന്നുമാണ് പിണറായി വിജയന്‍ പറഞ്ഞത്. തങ്ങളുടെ ഏറെക്കാലത്തെ പ്രതീക്ഷയായ പദ്ധതിക്കെതിരെ മുഖ്യമന്ത്രിയുടെ നിലപാടില്‍ കടുത്ത പ്രതിഷേധമാണ് പ്രവാസികള്‍ നടത്തുന്നത്. എല്‍.ഡി.എഫ് സര്‍ക്കാറിലുള്ള മുഴുവന്‍ പ്രതീക്ഷകളും അസ്ഥാനത്താക്കുന്ന പ്രസ്താവനയാണ് മുഖ്യമന്ത്രിയുടേതെന്നാണ് ആരോപിക്കുന്നത്.
സിയാല്‍ , കിയാല്‍ തുടങ്ങിയ പദ്ധതികളില്‍ നിക്ഷേപം നടത്തിയ പ്രാവാസികള്‍ എയര്‍ കേരള കമ്പനിയിലും നിക്ഷേപം നടത്താന്‍ സന്നദ്ധമാണ്. എന്നിട്ടും പ്രാവാസികളുടെ യാത്രാ വിഷയത്തില്‍ നിഷേധാത്മ നിലപാട് സ്വീകരിക്കുന്ന സര്‍ക്കാര്‍ നടപടിയില്‍ ശക്തമായ പ്രതിഷേധവുമായി രംഗത്തു വരാനാണ് സംഘടനകളുടെ തീരുമാനം. അവധിക്കാലമായതിനാല്‍ വരു ദിനങ്ങളില്‍ കേരളത്തില്‍ തന്നെ പ്രതിഷേധ പരിപാടികള്‍ സ്വീകരിക്കാനാണ് ആലോചിക്കുന്നത്.
Adjust Story Font
16