Quantcast

യെമന്‍ സമാധാന ചര്‍ച്ച രണ്ടാം ഘട്ടത്തിലേക്ക്

MediaOne Logo

admin

  • Published:

    13 May 2017 8:22 AM GMT

യെമന്‍ സമാധാന ചര്‍ച്ച രണ്ടാം ഘട്ടത്തിലേക്ക്
X

യെമന്‍ സമാധാന ചര്‍ച്ച രണ്ടാം ഘട്ടത്തിലേക്ക്

ഐക്യരാഷ്ട്രസഭയുടെ മധ്യസ്ഥതയില്‍ കുവൈത്തില്‍ നടക്കുന്ന യെമന്‍ സമാധാന ചര്‍ച്ച രണ്ടാം ഘട്ടത്തിലേക്ക് കടന്നു

ഐക്യരാഷ്ട്രസഭയുടെ മധ്യസ്ഥതയില്‍ കുവൈത്തില്‍ നടക്കുന്ന യെമന്‍ സമാധാന ചര്‍ച്ച രണ്ടാം ഘട്ടത്തിലേക്ക് കടന്നു. യു.എന്‍ കൗണ്‍സലര്‍മാരുടെ മേല്‍നോട്ടത്തിലുള്ള അനുരജ്ഞന സമിതി യോഗത്തിനാണ് കഴിഞ്ഞ ദിവസം തുടക്കമായത് . തടവുകാരെ റമദാനു മുന്‍പ് മോചിപ്പിക്കണം എന്ന് യു എന്‍ ഇരു വിഭാഗത്തോടും അഭ്യര്‍ഥിച്ചു .

യമനിലെ പ്രദേശിക സമിതികളുമായും കൂട്ടായ്മകളുമായും നെരിട്ട് ബന്ധപ്പെട്ട് സമാധാന പ്രവര്‍ത്തനങ്ങള്‍ക്ക് ഊര്‍ജം പകരുന്നതിനായാണ് ഐക്യ രാഷ്ട്ര സഭ അനുരഞ്ജന സമിതിക്കു രൂപം നല്കിയത് . കുവൈത്തില്‍ ഏപ്രില്‍ 21 നു തുടങ്ങിയ സമാധാന ചര്‍ച്ചകള്‍ ആശാവകമായ പുരോഗതി കൈവരിച്ചതോടെയാണു അനുരജ്ഞന സമിതി യോഗത്തിനു തുടക്കമായത് . അതിനിടെ, കുവൈത്ത് ചര്‍ച്ചകളില്‍ ധാരണയായതു പ്രകാരം ഇരുവിഭാഗവും തടവുകാരുടെ കൈമാറ്റം എത്രയും പെട്ടെന്ന് പൂര്‍ത്തിയാക്കണമെന്ന് ഐക്യരാഷ്ട്രസഭ പ്രത്യേക ദൂതന്‍ ഇസ്മാഈല്‍ വലദുശൈഖ് അഹ്മദ് നിര്‍ദേശിച്ചു.

പ്രശ്‌നം കൂടുതല്‍ രാഷ്ട്രീയവത്ക്കരിക്കാതെ റമദാനുമുമ്പുതന്നെ തടവുകാരെ മോചിപ്പിക്കണമെന്ന് അദ്ദേഹം ഇരുവിഭാഗത്തോടും അഭ്യര്‍ഥിച്ചു. തടവുകാരില്‍ പകുതി പേരെ മോചിപ്പിക്കാനാണ് സര്‍ക്കാര്‍ വിഭാഗവും ഹൂതി വിഭാഗവും കുവൈത്തില്‍ വെച്ച് ധാരണയിലത്തെിയത്.

TAGS :

Next Story