Quantcast

കുവൈത്തില്‍ ഉച്ചവിശ്രമ നിയമം ലംഘിച്ച 150 കമ്പനികള്‍ക്ക് നോട്ടീസ്

MediaOne Logo

admin

  • Published:

    13 May 2017 1:49 AM GMT

കുവൈത്തില്‍ ഉച്ചവിശ്രമ നിയമം ലംഘിച്ച 150 കമ്പനികള്‍ക്ക് നോട്ടീസ്
X

കുവൈത്തില്‍ ഉച്ചവിശ്രമ നിയമം ലംഘിച്ച 150 കമ്പനികള്‍ക്ക് നോട്ടീസ്

150 തൊഴിലിടങ്ങളില്‍ ഉച്ചവിശ്രമ നിയമം ലംഘിച്ചതായി കണ്ടെത്തിയെന്ന് കുവൈത്ത് മാന്‍പവര്‍ പബ്ലിക് അതോറിറ്റി പബ്ലിക് റിലേഷന്‍സ് വിഭാഗം ഡയറക്‌ടര്‍ അസീല്‍ അല്‍ മുസൈദ് അറിയിച്ചു

150 തൊഴിലിടങ്ങളില്‍ ഉച്ചവിശ്രമ നിയമം ലംഘിച്ചതായി കണ്ടെത്തിയെന്ന് കുവൈത്ത് മാന്‍പവര്‍ പബ്ലിക് അതോറിറ്റി പബ്ലിക് റിലേഷന്‍സ് വിഭാഗം ഡയറക്‌ടര്‍ അസീല്‍ അല്‍ മുസൈദ് അറിയിച്ചു. ജൂണ്‍ ഒന്ന് മുതല്‍ ഓഗസ്‌റ്റ് 31 വരെ പുറംജോലിക്കാര്‍ക്ക് പകല്‍ 11 മുതല്‍ നാല് വരെ വിശ്രമം നല്‍കണമെന്നാണ് നിയമം.

ഈ നിയമം പാലിക്കാത്തവരെ കണ്ടെത്തുന്നതിനുള്ള പരിശോധനയിലാണ് ഇതിനകം 150 തൊഴിലിടങ്ങള്‍ കണ്ടെത്തിയതെന്ന് അവര്‍ പറഞ്ഞു. നിയമലംഘകര്‍ക്കെല്ലാം മുന്നറിയിപ്പ് നോട്ടീസ് നല്‍കി. വിശദമായ പരിശോധനയില്‍ ചില കമ്പനികള്‍ നിയമലംഘനം ആവര്‍ത്തിക്കുന്നതായും കണ്ടെത്തിയിട്ടുണ്ട്. അത്തരം സ്‌ഥാപനങ്ങള്‍ക്കെതിരെ നടപടിയുണ്ടാകും. ഒരു തൊഴിലാളിക്ക് 100 ദിനാര്‍ എന്ന തോതില്‍ ജോലിചെയ്‌ത തൊഴിലാളികളുടെ എണ്ണം കണക്കാക്കിയാകും തൊഴില്‍ സ്‌ഥാപനത്തിനെതിരെ പിഴ വിധിക്കുക. തുടര്‍ നടപടിക്കായി അത്തരം സ്‌ഥാപനങ്ങളുടെ ഫയലുകള്‍ ബന്ധപ്പെട്ട അധികൃതര്‍ക്ക് കൈമാറും. തൊഴിലാളികളുടെ ജീവനും ആരോഗ്യത്തിനും സംരക്ഷണം നല്‍കുകയെന്നതില്‍ വിട്ടുവീഴ്‌ച ചെയ്യാന്‍ നിവൃത്തിയില്ലെന്ന് അവര്‍ പറഞ്ഞു.

കൊടുംചൂട് പരിഗണിച്ചാണ് പുറംജോലിക്കാർക്ക് ഉച്ചസമയത്ത് വിശ്രമം പ്രഖ്യാപിച്ചത്. അത് പാലിക്കാൻ തൊഴിലുടമകൾ തയാറാകണം. അല്ലാത്തപക്ഷം നടപടിയല്ലാതെ വേറെ മാർഗമില്ലെന്നും അവർ വ്യക്‌തമാക്കി.

TAGS :

Next Story