ഖത്തറില്‍ പാര്‍സല്‍ സര്‍വ്വീസ് സുഖമമാക്കുന്നതിനായി ഡ്രോണുകള്‍
ഖത്തറില്‍ പാര്‍സല്‍ സര്‍വ്വീസ് സുഖമമാക്കുന്നതിനായി ഡ്രോണുകള്‍
പാര്‍സലുകള്‍ അതിവേഗം വിലാസക്കാരനിലേക്കെത്തിക്കാനും, രാജ്യത്തെ ഗതാഗത കുരുക്ക് കുറക്കാനും ലക്ഷ്യമിട്ടാണ് ഓട്ടോണമസ് ഡ്രോണുകള്‍ ഉപയോഗിക്കാനുള്ള.....
ഖത്തറില്‍ പാര്‍സല്‍ സര്‍വ്വീസ് സുഖമമാക്കുന്നതിനായി ഡ്രോണുകള്‍ ഉപയോഗിക്കാനുള്ള കരാരില്‍ ക്യൂ പോസ്റ്റും ഗതാഗത മന്ത്രാലയവും ഒപ്പുവെച്ചു. 5 ാമത് അറബ് ഫ്യൂച്ചര്‍ സിറ്റീസ് സമ്മിറ്റിലാണ് ഗതാഗത ക്കുരുക്ക് ബാധിക്കാത്തരീതിയില്‍ പാര്‍സലുകള്‍ അയക്കാനുള്ള പുതിയ സാങ്കേതിക സംവിധാനത്തിന് ധാരണയായത്.
പാര്‍സലുകള്‍ അതിവേഗം വിലാസക്കാരനിലേക്കെത്തിക്കാനും, രാജ്യത്തെ ഗതാഗത കുരുക്ക് കുറക്കാനും ലക്ഷ്യമിട്ടാണ് ഓട്ടോണമസ് ഡ്രോണുകള്‍ ഉപയോഗിക്കാനുള്ള കരാറില്‍ ക്യു പോസ്റ്റ് ചെയര്‍മാന്‍ ഫലേഹ് അല്‍ നഈമിയും വാര്‍ത്താ വിതരണ ഗതാഗത മന്ത്രാലയത്തിലെ റീം അല്‍ മന്‍സൂരിയും ഒപ്പു വെച്ചത്. പാര്‍സല്‍ വിതരണ മേഖലയില്‍ എടുത്തുപറയാവുന്ന നേട്ടമായിരിക്കും ആളില്ലാ ചെറുവിമാനങ്ങള്‍ ഉപയോഗിച്ചുള്ള ഈ പാര്‍സല്‍ വിനിമയ സംവിധാനത്തിലൂടെ സാധ്യമാവുക. ഗതാഗത കുരുക്ക് കുറക്കുന്നതോടൊപ്പം പാരിസ്ഥിതിക പ്രശ്‌നഹ്ങള്‍ കുറക്കാനും പുതിയ സംവിധാനത്തിലൂടെ സാധിക്കുമെന്നാണ് ഗതാഗത മന്ത്രാലയവും ക്യു പോസ്റ്റും പ്രതീക്ഷിക്കുന്നത്. മന്ത്രലയത്തിനു കീഴിലെ സ്മാര്‍ട്ട് ഇന്നൊവേഷന്‍്ര ലാബാണ് ക്യൂ പോസ്റ്റിന്‍രെ ആവശ്യ പ്രകാരമുള്ള ഡ്രോണുകള്‍ വികസിപ്പിക്കുന്നത്. ഖത്തറില്‍ തന്നെ വികസിപ്പിച്ചെടുക്കുന്ന സാങ്കേതിക വിദ്യയിലൂടെ രാജ്യത്തി്‌ന് ഏറെ ഗുണകരമാവുന്ന സേവനം ഉറപ്പു വരുത്താനാവും എന്നതാണ് എടുത്തു പറയാവുന്ന നേട്ടം. ക്യൂ പോസ്റ്റിന്‍രെ നവീകരണത്തിന്റെ ഭാഗമായി ആദ്യഘട്ടത്തില്‍ നടപ്പിലാക്കുന്ന കണക്ടഡ് ഇ സര്‍വ്വീസിന്റെ തുടര്‍ച്ചയെന്നോണമാണ് ഏറെ വൈകാതെ പാര്‍സല്‍ ഡ്രോണുകള്‍ കൂടി രാജ്യത്തിന് പരിചയപ്പെടുത്തുന്നത്.
Adjust Story Font
16