Quantcast

തെരഞ്ഞെടുപ്പിലെ ജയ-പരാജയങ്ങളില്‍ മതമേലധ്യക്ഷന്മാര്‍ക്ക് ഒന്നും ചെയ്യാന്‍ കഴിയില്ല: പി കെ ഫിറോസ്‌

MediaOne Logo

admin

  • Published:

    15 May 2017 7:05 PM GMT

തെരഞ്ഞെടുപ്പിലെ ജയ-പരാജയങ്ങളില്‍ മതമേലധ്യക്ഷന്മാര്‍ക്ക് ഒന്നും ചെയ്യാന്‍ കഴിയില്ല: പി കെ ഫിറോസ്‌
X

തെരഞ്ഞെടുപ്പിലെ ജയ-പരാജയങ്ങളില്‍ മതമേലധ്യക്ഷന്മാര്‍ക്ക് ഒന്നും ചെയ്യാന്‍ കഴിയില്ല: പി കെ ഫിറോസ്‌

ഇടതു മുന്നണി സര്‍ക്കാറിന്റെ ജനവിരുദ്ധ നടപടികൾക്കെതിരെ യൂത്ത് ലീഗ് ശക്തമായ പ്രക്ഷോഭ പരിപാടികൾ സംഘടിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.

കേരളത്തിലെ തെരഞ്ഞെടുപ്പുകളിൽ ജയ-പരാജയങ്ങൾ തീരുമാനിക്കുന്നതിൽ ഒരു മതമേലധ്യക്ഷന്മാർക്കും ഒന്നും ചെയ്യാൻ കഴിയില്ലെന്ന് കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പ് ഫലം തെളിയിച്ചതായി മുസ്‍ലിം യൂത്ത് ലീഗ് ദേശീയ കൺവീനർ പി കെ ഫിറോസ്‌ പറഞ്ഞു. ജിദ്ദയിൽ നടത്തിയ വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇടതു മുന്നണി സര്‍ക്കാറിന്റെ ജനവിരുദ്ധ നടപടികൾക്കെതിരെ യൂത്ത് ലീഗ് ശക്തമായ പ്രക്ഷോഭ പരിപാടികൾ സംഘടിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.

മതനേതാക്കളുടെ എന്തെങ്കിലും ഫത് വ കൊണ്ട് ഏതെങ്കിലും രാഷ്ട്രീയ പാർട്ടികളെ തോൽപ്പിക്കാനോ ജയിപ്പിക്കാനോ കഴിയുന്ന സാഹചര്യം കേരളത്തിലില്ലെന്നു പി കെ ഫിറോസ്‌ പറഞ്ഞു. അത്തരം ആഹ്വാനങ്ങൾക്കെതിരെ പൊതുജനം പകരം വീട്ടും. ഇത്തരത്തിലുള്ള നേതാക്കൾ സ്വന്തം രാഷ്ട്രീയ പാർട്ടി രൂപീകരിച്ചു തിരഞ്ഞെടുപ്പിനെ നേരിട്ട് കരുത്തു തെളിയിക്കുകയാണ് വേണ്ടതെന്നും അദ്ദേഹം പറഞ്ഞു.

സംസ്ഥാനത്തുണ്ടായ ഇടതു പക്ഷ തരംഗത്തോടൊപ്പം കൊണ്‍ഗ്രസിനകത്തെ ചില പ്രശ്നങ്ങളും യു ഡി എഫിന്റെ പരാജയത്തിന്നു കാരണമായിട്ടുണ്ടെന്നും അതവർ തിരുത്തുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ജനവിരുദ്ധ നടപടികളുമായി മുന്നോട്ടു പോവാനാണ് ഇടതുമുന്നണി സർക്കാർ ശ്രമിക്കുന്നതെങ്കിൽ ശക്തമായ ജനകീയ പ്രക്ഷോഭങ്ങൾക്ക് മുസ്‍ലിം യൂത്ത് ലീഗ് നേതൃത്വം നൽകുമെന്നും പി. കെ. ഫിറോസ്‌ പറഞ്ഞു. കെ എം സി സി നേതാക്കളായ പാഴേരി കുഞ്ഞിമുഹമ്മദ്, അഹമ്മദ് പാളയാട്ട്, സി.കെ.ശാക്കിര്‍ എന്നിവരും വാര്‍ത്താ സമ്മേളനത്തില്‍ സംബന്ധിച്ചു.

TAGS :

Next Story