പ്രവാസികള്‍ക്ക് ആശ്വാസമായി മെഡിക്കല്‍ ക്യാമ്പ്
പ്രവാസികള്‍ക്ക് ആശ്വാസമായി മെഡിക്കല്‍ ക്യാമ്പ്
മാസങ്ങളായി ജോലിയും ശമ്പളവുമില്ലാതെ അബ്ഖെയ്ഖിലെ സ്വാകാര്യ കമ്പനി ക്യാമ്പില്‍ കഴിയുന്നവര്‍ക്ക് വേണ്ടി സംഘടിപ്പിച്ച ഏകദിന ക്യാംപില്‍ 170 ഇന്ത്യക്കാരടക്കം 230 പേര്‍ ചികില്‍സ തേടി
ദമ്മാം പ്രവാസി സാംസ്കാരിക വേദി സെന്‍ട്രല്‍ കമ്മിറ്റി തഖ്വാ മെഡിക്കല്‍ കോംപ്ലക്സുമായി ചേര്‍ന്ന് സംഘടിപ്പിച്ച മെഡിക്കല്‍ ക്യാമ്പ് പ്രവാസികള്‍ക്ക് ആശ്വാസമായി. മാസങ്ങളായി ജോലിയും ശമ്പളവുമില്ലാതെ അബ്ഖെയ്ഖിലെ സ്വാകാര്യ കമ്പനി ക്യാമ്പില്‍ കഴിയുന്നവര്‍ക്ക് വേണ്ടി സംഘടിപ്പിച്ച ഏകദിന ക്യാംപില്‍ 170 ഇന്ത്യക്കാരടക്കം 230 പേര്‍ ചികില്‍സ തേടി.
ഭൂരിഭാഗം തെൂഴിലാളികള്‍ താമസ രേഖയും മെഡിക്കല്‍ ഇന്‍ഷുറന്‍സും ഇല്ലാത്തവരാണ്. ക്യാമ്പില്‍ ഏതാനും പേര്‍ക്ക് ഇഖാമയും മെഡിക്കല്‍ കാര്‍ഡും ഉണ്ട്. എന്നാല്‍ ഇവര്‍ക്ക് പോലും ആശപത്രികളില്‍ പോയി ചികിത്സ തേടാന്‍ സൗകര്യമില്ലാത്തതിനാല്‍ കടുത്ത ദുരിതത്തിലായിരിക്കുകയാണ്. എംബസിയുടെ സഹായമുണ്ടായാല്‍ മറ്റു കമ്പനികളിലേക്ക് മാറുന്നതടക്കം പരിഹാര സാധ്യത പ്രതീക്ഷിച്ചു കഴിയുകയാണ് പലരും.
തുടര്‍ ചികിത്സ ആവശ്യമുള്ള 20 പേര്‍ക്ക് സൗകര്യങ്ങള്‍ ഒരുക്കുമെന്ന് ക്യാമ്പ് കോഡിനേറ്റര്‍ ജംഷാദ് കണ്ണൂര്‍ പറഞ്ഞു. ഫിലിപ്പൈന്‍ എംബസി അധികൃതര്‍ പ്രസ്തുത ക്യാമ്പില്‍ ഫിലിപ്പൈന്‍ പൗരന്മാര്‍ക്ക് അവശ്യ സേവനങ്ങള്‍ നല്‍കാന്‍ സന്ദര്‍ശിക്കാറുണ്ടെന്ന് തൊഴിലാളികള്‍ പറഞ്ഞു. രാജു നായിഡു, ഷാജു പടിയത്ത്, ബിജു പൂതക്കുളം, റിയാസ് ടി.കെ, ആഷിഫ് അബ്ദുല്‍ അസീസ്, ഹാരിസ് തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
Adjust Story Font
16