ദമ്മാം എയര്‍പോര്‍ട്ടില്‍ അധിക ലഗേജിനു കൈക്കൂലി നല്‍കിയ മലയാളി പൊലിസ് കസ്റ്റഡിയില്‍
ദമ്മാം എയര്‍പോര്‍ട്ടില്‍ അധിക ലഗേജിനു കൈക്കൂലി നല്‍കിയ മലയാളി പൊലിസ് കസ്റ്റഡിയില്‍
ദമ്മാം കിംഗ് ഫഹദ് എയര്‍പോര്‍ട്ടില്‍ കഴിഞ്ഞ ദിവസം 500 റിയാല്‍ കൈക്കൂലി നല്‍കിയ കണ്ണൂര്‍ സ്വദേശിയാണ് പോലീസ് പിടിയിലായത്.
ദമ്മാമിലെ എയര്‍പോര്‍ട്ടില്‍ അധിക ലഗേജിനു കൈക്കൂലി നല്‍കിയ മലയാളി പൊലിസ് കസ്റ്റഡിയില്‍. ദമ്മാം കിംഗ് ഫഹദ് എയര്‍പോര്‍ട്ടില്‍ കഴിഞ്ഞ ദിവസം 500 റിയാല്‍ കൈക്കൂലി നല്‍കിയ കണ്ണൂര്‍ സ്വദേശിയാണ് പോലീസ് പിടിയിലായത്. കൈകൂലി സീകരിച്ച ട്രോളി ജീവനക്കാരനെയും എയര്‍പോര്‍ട്ട് രഹസ്യാന്വേഷണ ഉദ്യോഗസ്ഥര്‍ പിടികൂടി.
ഫൈനല്‍ എക്സിറ്റില്‍ പൊവുകയായിരിന്ന കണ്ണൂര്‍ സ്വദേശിയാണ് പിടിക്കപ്പെട്ടത്. അനുവദിച്ചതിനും കൂടുതല്‍ തൂക്കമുള്ള ലഗേജ് കയറ്റി വിടാന്‍ സഹായിക്കാമെന്ന് വാഗ്ദാനം നല്കി ബംഗാള്‍ സ്വദേശിയായ ട്രോളി തൊഴിലാളി ഇദ്ദേഹത്തെ സമീപിക്കുകയായിരിന്നു. ഇവരുടെ നീക്കങ്ങള്‍ ശ്രദ്ധിച്ച രഹസ്യന്യേഷണ ഉദ്യോഗസ്ഥര്‍ ബോര്‍ഡിംഗ് പാസുമായി അകത്തു ചെന്നതോടെ പിടികൂടുകയായിരുന്നു. നാട്ടില്‍നിന്ന് ഇദ്ദേഹത്തിന്റെ കുടുംബം ദമ്മാമിലെ സുഹൃത്തുക്കളെ വിവരം അറിയിക്കുകയായിരുന്നു. തുടര്‍ന് ഈ വിഷയത്തില്‍ സാമുഹ്യ പ്രവര്‍ത്തകരായ ഷാജി വയനാട് ,സി പി മുസ്തഫ, ഗോപന്‍ എന്നിവര്‍ ഇടപെട്ടു. നാട്ടിലെ ബന്ധുക്കള്‍ എംബസ്സിക്ക് വിവരം കൈമാറിയതിന്റെ പേരില്‍ സഹായിക്കുന്നതിനു എംബസ്സി അനുമതി പത്രം ഷാജിയുടെ പേരില്‍ നല്‍കിയിട്ടുണ്ട്.
തുടര്‍നടപടികള്‍ നീങ്ങിയാല്‍ മാത്രമേ ശിക്ഷയാണോ ജാമ്യം ലഭിക്കുമോ എന്നറിയാന്‍ സാധിക്കുകയുള്ളൂ എന്നാണ് സാമൂഹ്യ പ്രവര്‍ത്തകര്‍ പറയുന്നത്. നിസ്സാരമെന്നു പലര്‍ക്കും തോന്നാവുന്ന ഇത്തരം കൈക്കൂലി കേസില്‍ അകപെട്ടാല്‍ സൗദി നിയമ പ്രകാരം ഒരു വര്‍ഷം വരെ തടവും കലാവധിക്ക് ശേഷം നടുകടത്തപെടുകയും ചെയ്യും. ആജീവനാന്ത വിലക്കും ഉണ്ടായേക്കാം എന്നാണ് സാമുഹ്യ പ്രവര്‍ത്തകര്‍ പറയുന്നത്. അനുവദിച്ചതിനും കൂടുതല്‍ തൂക്കം വന്നാല്‍ ട്രാളി തൊഴിലാളികള്‍ക്ക് പണം നല്‍കി ലഗേജ് കയറ്റുന്നത് പ്രവാസികളുടെ സഥിരം രീതിയാണ്.
Adjust Story Font
16