അബൂദബി- മംഗലാപുരം എയര്‍ഇന്ത്യ എക്സ്‍പ്രസ് വിമാനം മണിക്കൂറുകള്‍ വൈകി
അബൂദബി- മംഗലാപുരം എയര്‍ഇന്ത്യ എക്സ്‍പ്രസ് വിമാനം മണിക്കൂറുകള്‍ വൈകി
മലയാളികള്‍ അടക്കം യാത്രക്കാര്‍ വിമാനത്താവളത്തില്‍ എത്തിയപ്പോഴാണ് മംഗലാപുരം വിമാനം വൈകുമെന്ന് അറിയിച്ചത്.
മംഗലാപുരം വിമാനത്താവളത്തിലെ സാങ്കേതിക തകരാര്‍ മൂലം അബൂദബി- മംഗലാപുരം എയര്‍ഇന്ത്യ എക്സ്‍പ്രസ് വിമാനം മണിക്കൂറുകള്‍ വൈകി. ശനിയാഴ്ച അര്‍ധരാത്രി 12.30ന് പുറപ്പെടേണ്ടിയിരുന്ന ഐ.എക്സ് 816 വിമാനമാണ് 10 മണിക്കൂറിലധികം വൈകിയത്.
ഞായറാഴ്ച രാവിലെ 10.50നാണ് വിമാനം മംഗലാപുരത്തേക്ക് പുറപ്പെട്ടത്. ഞായറാഴ്ച രാത്രി 12.30ന് പുറപ്പെടേണ്ട വിമാനം തിങ്കളാഴ്ചത്തേക്ക് മാറ്റിയിട്ടുണ്ട്. ഇതുസംബന്ധിച്ച് യാത്രക്കാരെ വിവരം അറിയിച്ചിട്ടുണ്ട്.
ശനിയാഴ്ച രാത്രി നിരവധി മലയാളികള്‍ അടക്കം യാത്രക്കാര്‍ വിമാനത്താവളത്തില്‍ എത്തിയപ്പോഴാണ് മംഗലാപുരം വിമാനം വൈകുമെന്ന് അറിയിച്ചത്. രാത്രി 12.30 ആയിട്ടും വിമാനം പുറപ്പെടാതിരുന്നതിനെ തുടര്‍ന്ന് യാത്രികര്‍ ബഹളംവെച്ചു. മൊത്തം 144 യാത്രക്കാരാണ് വിമാനത്തില്‍ ഉണ്ടായിരുന്നത്. താമസ സൗകര്യം അടക്കം ആവശ്യപ്പെട്ട് യാത്രികര്‍ ബഹളം വെച്ചതോടെ എയര്‍ ഇന്ത്യ എക്സ്‍പ്രസ് അധികൃതര്‍ ഇടപെടുകയായിരുന്നു.
100 യാത്രികര്‍ക്ക് ഹോട്ടലില്‍ താമസ സൗകര്യവും ലഭ്യമാക്കി. തുടര്‍ന്ന് ഞായറാഴ്ച രാവിലെ വിമാനം പുറപ്പെടുകയായിരുന്നു. അര്‍ധരാത്രി 12.30ന് പുറപ്പെട്ട് പുലര്‍ച്ചെ 5.45ന് മംഗലാപുരത്ത് എത്തേണ്ട വിമാനം രാവിലെ 10.50ന് പുറപ്പെട്ട് വൈകുന്നേരം 3.45നാണ് എത്തിയത്. ഞായറാഴ്ച അര്‍ധരാത്രി 12.30നുള്ള വിമാനം തിങ്കളാഴ്ച രാവിലെ 10.45ന് ആണ് പുറപ്പെടുക. ഇതുസംബന്ധിച്ച് യാത്രികരെ നേരത്തേ അറിയിച്ചതിനാല്‍ പ്രയാസം ഒഴിവായിട്ടുണ്ട്.
Adjust Story Font
16