Quantcast

മസ്ക്കറ്റില്‍ മുവാസലാത്ത് ബസ്‌ സര്‍വീസുകള്‍ വര്‍ധിപ്പിക്കുന്നു

MediaOne Logo

admin

  • Published:

    25 May 2017 3:50 PM GMT

മസ്ക്കറ്റില്‍ മുവാസലാത്ത് ബസ്‌ സര്‍വീസുകള്‍ വര്‍ധിപ്പിക്കുന്നു
X

മസ്ക്കറ്റില്‍ മുവാസലാത്ത് ബസ്‌ സര്‍വീസുകള്‍ വര്‍ധിപ്പിക്കുന്നു

മസ്ക്കറ്റിൽ മുവാസലാത്ത് ബസ്‌ സർവിസുകൾ വർധിപ്പിക്കാൻ ഒരുങ്ങുന്നു.

മസ്ക്കറ്റിൽ മുവാസലാത്ത് ബസ്‌ സർവിസുകൾ വർധിപ്പിക്കാൻ ഒരുങ്ങുന്നു. ബസുകളിൽ വൈഫൈ അടക്കം ആധുനിക സൗകര്യങ്ങൾ ഏർപ്പെടുത്താനും തീരുമാനമായി. ബസുകളില്‍ യാത്ര ചെയ്യുന്നവര്‍ക്ക് നഗരസഭ കാര്‍ പാര്‍ക്കിംഗ് സൌകര്യവും ഒരുക്കും.

ഏപ്രിൽ രണ്ട് മുതൽ അമിറാത്തിലേക്കാണ് മുവാസലാത്ത് പുതിയ സർവിസ് ആരംഭിക്കുന്നത് . ഞായറാഴ്ച മുതൽ വ്യാഴാഴ്ച വരെ രാവിലെ ആറുമണി മുതൽ രാത്രി 9.40 വരെയാണ് ബസ് സർവീസ് ഉണ്ടാവുക. വെള്ളി,ശനി ദിവസങ്ങളിൽ രാവിലെ ഏഴു മുതൽ രാത്രി 9.40 വരെയും സർവീസുൾ ഉണ്ടാകും. മൂന്നൂറ് ബൈസയാകും യാത്രാ നിരക്ക്. നിലവിൽ റൂവിയിൽ നിന്ന് മബേല,വാദി കബീർ,വാദി അദൈ റൂട്ടുകളിലാണ് മുവാസലാത്ത് സർവീസ് നടത്തുന്നത്.

റൂവിയിൽ നിന്ന് ഖുറം വരെയുള്ള എ സോണിലേക്ക് 200 ബൈസയും അസൈബ വരെയുള്ള ബി സോണിലേക്ക് 300 ബൈസയും മബേല വരെയുള്ള സി സോണിലേക്ക് അഞ്ഞൂറ് ബൈസയുമാണ് ടിക്കറ്റ് നിരക്ക്. വാദി കബീർ, വാദി അദൈ റൂട്ടുകളിലാകട്ടെ 200 ബൈസയാണ് നിരക്ക്. തുടക്ക ആനുകൂല്ല്യമായി നവംബർ മുതല്‍ ഫെബ്രുവരി അവസാനം വരെ മുവാസലാത്ത് നിരക്കിളവ് ഏർപ്പെടുത്തിയിരുന്നു. മാർച്ച് ഒന്നു മുതലാണ് നിലവിലുള്ള നിരക്കുകൾ ഈടാക്കി തുടങ്ങിയത്. പൊതുഗതാഗതം പ്രോൽസാഹിപ്പിക്കുന്നതിന്റെ ഭാഗമായി മസ്കത്ത് നഗരസഭയുമായി ചേർന്ന് പാർക്ക് ആന്‍റ് റൈഡ് പദ്ധതി നടപ്പിലാക്കുന്നതിനും മുവാസലാത്തിന് പദ്ധതിയുണ്ട്. ഇത് യാഥാർഥ്യമായാൽ നഗരസഭ ഒരുക്കുന്ന പാർക്കിങ് കേന്ദ്രങ്ങളിൽ യാത്രക്കാർക്ക് വാഹനങ്ങൾ നിർത്തിയിട്ട് ബസുകളിൽ യാത്ര ചെയ്യാൻ സൌകര്യമാകും .

TAGS :

Next Story