Quantcast

മോദി നാളെ സൌദിയിലെത്തും

MediaOne Logo

admin

  • Published:

    25 May 2017 11:24 AM GMT

മോദി നാളെ സൌദിയിലെത്തും
X

മോദി നാളെ സൌദിയിലെത്തും

സല്‍മാന്‍ രാജാവുമായി പ്രധാനമന്ത്രി കൂടിക്കാഴ്ച നടത്തും.

പ്

രധാനമന്ത്രി നരേന്ദ്ര മോദി ദ്വിദിന സൌദി സന്ദര്‍ശനത്തിനായി ശനിയാഴ്ച റിയാദിലെത്തും. സല്‍മാന്‍ രാജാവുമായി പ്രധാനമന്ത്രി കൂടിക്കാഴ്ച നടത്തും. ക്ഷണിക്കപ്പെട്ട ഇന്ത്യന്‍ സമൂഹത്തെ ശനിയാഴ്ച മോദി അഭിസംബോധന ചെയ്യും. പ്രധാനമന്ത്രിയുടെ സന്ദര്‍ശനം ഇന്ത്യ - സൌദി ബന്ധത്തില്‍ വലിയ മുന്നേറ്റമുണ്ടാക്കുമെന്നാണ് പ്രതീക്ഷ.

ശനിയാഴ്ച ഉച്ചക്ക് ഒന്നരക്ക് റിയാദിലെത്തുന്ന നരേന്ദ്ര മോദിക്ക് വിമാനത്താവളത്തില്‍ സൌദി ഭരണാധികാരികള്‍ രാജകീയ സ്വീകരണം നല്‍കും. തു‌ടര്‍ന്ന് അല്‍ യമാമ കൊട്ടാരത്തില്‍ സല്‍മാന്‍ രാജാവുമായി പ്രധാനമന്ത്രി കൂടിക്കാഴ്ച നടത്തും. ഉഭയ കക്ഷി വിഷയങ്ങള്‍, മേഖലയിലെ സുരക്ഷാ പ്രശ്നങ്ങള്‍ ഉള്‍പ്പെടെയുള്ള വിവിധ വിഷയങ്ങള്‍ ഇരു നേതാക്കളും തമ്മിലുള്ള കൂടിക്കാഴ്ചയില്‍ ചര്‍ച്ചയാകും. പ്രധാനമന്ത്രിക്ക് സല്‍മാന്‍ രാജാവ് ഉച്ച വിരുന്നും ഒരുക്കിയിട്ടുണ്ട്. തുടര്‍ന്ന് വൈകീട്ട് നാലിന് ക്ഷണിക്കപ്പെട്ട ഇന്ത്യന്‍ സമൂഹവുമായി മോദി സംവദിക്കും. ഇന്‍റര്‍ കോണ്‍റ്റിനെറ്റല്‍ ഹോട്ടലില്‍ നടക്കുന്ന ചടങ്ങില്‍ എഴുനൂറോളം പേര്‍ക്ക് മാത്രമാണ് പ്രവേശനം അനുവദിക്കുകയുള്ളൂ.

മാധ്യമ പ്രവര്‍ത്തകര്‍ക്ക് അടക്കം കര്‍ശന നിയന്ത്രണമാണ് പരിപാടിയില്‍ ഏര്‍പ്പെടുത്തിയിട്ടുള്ളത്. മുപ്പത് ലക്ഷത്തോളം ഇന്ത്യക്കാര്‍ താമസിക്കുന്ന സൌദിയില്‍ പ്രധാനമന്ത്രി പങ്കെടുക്കുന്ന ഏക കമ്യൂണിറ്റി പ്രോഗ്രാമും ഇതാണ്. ഞായറാഴ്ച രാവിലെ സൌദി കൌണ്‍സില്‍ ഓഫ് ചേംബേഴ്സ് ആസ്ഥാനത്ത് സ്വദേശി വ്യവസായ പ്രമുഖരുമായി മോദി കൂടിക്കാഴ്ച നടത്തും. ഇന്ത്യയിലെ വിവിധ പദ്ധതികളിലേക്ക് സൌദി വ്യവസായികളെ അദ്ദേഹം ക്ഷണിക്കും. പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തിന്‍റെ കൂടുതല്‍ വിവരങ്ങള്‍ വിദേശകാര്യ മന്ത്രായമോ ഇന്ത്യന്‍ എംബസിയോ ഇതുവരെ പുറത്തുവിട്ടിട്ടില്ല.

റിയാദ് മെട്രോയുടെ നിര്‍മാണത്തില്‍ പങ്കാളിയായ എല്‍എന്‍ടിയുടെ തൊഴിലാളി ക്യാമ്പും ടാറ്റാ കണ്‍സള്‍ട്ടന്‍സിയുടെ സൌദി വനിതകള്‍ക്കുള്ള പരിശീലന കേന്ദ്രത്തിലും മോദി സന്ദര്‍ശനം നടത്തും. ഖസര്‍ അല്‍ ഹകം ഉള്‍പ്പെടെയുള്ള ചരിത്ര സാംസ്കാരിക കേന്ദ്രങ്ങളിലും സന്ദര്‍ശനം നടത്തുന്ന പ്രധാനമന്ത്രി ഞായറാഴ്ച വൈകീട്ട് ആറരയോടെ ഡല്‍ഹിയിലേക്ക് മടങ്ങും.

TAGS :

Next Story