Quantcast

മസ്‍കത്ത് ഇന്ത്യന്‍ സ്കൂളിലെ ഫീസ് വര്‍ധന മരവിപ്പിച്ചു

MediaOne Logo

admin

  • Published:

    25 May 2017 11:02 AM GMT

മസ്‍കത്ത് ഇന്ത്യന്‍ സ്കൂളിലെ ഫീസ് വര്‍ധന മരവിപ്പിച്ചു
X

മസ്‍കത്ത് ഇന്ത്യന്‍ സ്കൂളിലെ ഫീസ് വര്‍ധന മരവിപ്പിച്ചു

മസ്കത്ത് ഇന്ത്യന്‍ സ്കൂളിലെ ഫീസ് വര്‍ധനവ് മരവിപ്പിച്ചു. കഴിഞ്ഞ ദിവസം നടന്ന രക്ഷകര്‍ത്താക്കളുടെ ഓപ്പണ്‍ ഫോറത്തിലാണ് ഫീസ് വര്‍ധനവ് മരവിപ്പിക്കാൻ തീരുമാനമായത്.

മസ്കത്ത് ഇന്ത്യന്‍ സ്കൂളിലെ ഫീസ് വര്‍ധനവ് മരവിപ്പിച്ചു. കഴിഞ്ഞ ദിവസം നടന്ന രക്ഷകര്‍ത്താക്കളുടെ ഓപ്പണ്‍ ഫോറത്തിലാണ് ഫീസ് വര്‍ധനവ് മരവിപ്പിക്കാൻ തീരുമാനമായത്.

സ്കൂള്‍ ബോര്‍ഡ് ചെയര്‍മാന്‍ വില്‍സണ്‍ വി ജോര്‍ജ്, ആക്ടിങ് എസ്എംസി ചെയര്‍മാന്‍ റിട്ട കേണല്‍ ശ്രീധര്‍ ചിതാലെ തുടങ്ങിയവരുടെ സാന്നിധ്യത്തില്‍ നടന്ന ഓപ്പണ്‍ ഫോറത്തിലാണ് ഫീസ് വര്‍ധനവ് മരവിപ്പിക്കാൻ തീരുമാനമായത്. നാല് റിയാൽ വര്‍ധിപ്പിച്ച സ്കൂൾ ഫീസിൽ നിന്നും രക്ഷകര്‍ത്താക്കളുടെ പ്രതിഷേധത്തെ തുടര്‍ന്ന് ഒരു റിയാല്‍ കുറച്ചിരുന്നു. കമ്പനികള്‍ ശമ്പളവും മറ്റ് ആനുകൂല്യങ്ങളും കുറക്കുന്ന നിലവിലെ സാഹചര്യത്തില്‍ മൂന്ന് റിയാലിന്റെ വര്‍ധനവും അംഗീകരിക്കാന്‍ കഴിയില്ലെന്ന് രക്ഷകര്‍ത്താക്കള്‍ ചൂണ്ടിക്കാട്ടി. അനാവശ്യ ചെലവുകള്‍ കുറച്ചാല്‍ തന്നെ നിലവിലെ ഫീസ് ഈടാക്കി സ്കൂളിന് മുന്നോട്ടു പോകാമെന്നും അനാവശ്യ തസ്തികകളിലേക്ക് നിയമനം പാടില്ലെന്നും രക്ഷകര്‍ത്താക്കള്‍ നിർദേശിച്ചു. ഇതു സംബന്ധിച്ച് രക്ഷകര്‍ത്താക്കള്‍ രൂപം നല്‍കിയ സബ്കമ്മിറ്റി തയാറാക്കിയ റിപ്പോര്‍ട്ട് യോഗത്തില്‍ സമര്‍പ്പിച്ചു. സബ്കമ്മിറ്റി റിപ്പോര്‍ട്ടില്‍ പറയുന്ന കാര്യങ്ങളിൽന്മേൽ ഒരാഴ്ചക്കുള്ളില്‍ തീരുമാനമെടുത്ത് സ്കൂള്‍ ഡയറക്ടര്‍ ബോര്‍ഡിന് സമര്‍പ്പിക്കുമെന്നും ശേഷം ഓപ്പണ്‍ഫോറം വിളിച്ചാകും അന്തിമ തീരുമാനമെടുക്കുകയെന്നും സ്കൂൾ മാനേജ്മെന്റ് കമ്മിറ്റി അറിയിച്ചു.

TAGS :

Next Story