Quantcast

കുവൈത്ത് സ്വദേശി പാര്‍പ്പിടമേഖലയിലെ വിദേശി ബാച്ച്‍ലര്‍മാര്‍ക്കെതിരായ നടപടി ശക്തമാക്കുന്നു

MediaOne Logo

admin

  • Published:

    28 May 2017 8:15 PM GMT

കുവൈത്ത് സ്വദേശി പാര്‍പ്പിടമേഖലയിലെ വിദേശി ബാച്ച്‍ലര്‍മാര്‍ക്കെതിരായ നടപടി ശക്തമാക്കുന്നു
X

കുവൈത്ത് സ്വദേശി പാര്‍പ്പിടമേഖലയിലെ വിദേശി ബാച്ച്‍ലര്‍മാര്‍ക്കെതിരായ നടപടി ശക്തമാക്കുന്നു

കുവൈത്തിൽ സ്വദേശി പാർപ്പിടമേഖലയിൽ താമസിക്കുന്ന വിദേശി ബാച്ച്‍ലർമാർക്കെതിരായ നടപടി മുൻസിപ്പാലിറ്റി ശക്തമാക്കുന്നു.

കുവൈത്തിൽ സ്വദേശി പാർപ്പിടമേഖലയിൽ താമസിക്കുന്ന വിദേശി ബാച്ച്‍ലർമാർക്കെതിരായ നടപടി മുൻസിപ്പാലിറ്റി ശക്തമാക്കുന്നു. സല്‍മിയയിൽ താമസക്കാർക്ക് രണ്ടാഴ്ചത്തെ സമയം നൽകി. ഒഴിഞ്ഞില്ലെങ്കിൽ വൈദ്യുതി വിഛേദിക്കുമെന്നു മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. സല്‍മിയ ബ്ളോക്ക് 12 ൽ താമസിക്കുന്ന വിദേശി ബാച്ച്‍ലർമാർ രണ്ടാഴ്ചക്കം ഒഴിയണമെന്ന് മുനിസിപ്പാലിറ്റി ഡയറക്ടർ ജനറൽ അഹ്മദ് അൽമൻഫൂഹി മുന്നറിയിപ്പ് നല്‍കി.

നിശ്ചിത സമയത്തിനകം ഒഴിഞ്ഞില്ലെങ്കിൽ ഇത്തരം താമസസ്ഥലങ്ങളിലേക്കുള്ള വൈദ്യുതി ബന്ധം വിഛേദിക്കുന്നതുൾപ്പെടെയുള്ള നടപടികൾ സ്വീകരിക്കാൻ ഹവല്ലി ഗവർണറേറ്റിന് നിർദേശം നല്‍കിയിട്ടുണ്ട്. മേഖലയിൽനിന്ന് മുഴുവൻ ബാച്ച്‍ലർമാരെയും ഒഴിപ്പിക്കുന്നതിന് ആഭ്യന്തര മന്ത്രാലയത്തിന്റെ സഹായത്തോടെ പ്രത്യേകസംഘത്തെ നിയോഗിച്ചിട്ടുണ്ടെന്നും മുനിസിപ്പാലിറ്റി വൃത്തങ്ങൾ അറിയിച്ചു. കഴിഞ്ഞവർഷം മുതലാണ്‌ സ്വദേശി കുടുംബ മേഖലകളിൽ താമസിക്കുന്ന ബാച്ച്‍ലർമാര്‍ക്കെതിരെ അധികൃതർ നടപടികൾ കർശനമാക്കിയത്. വിദേശി ബാച്ച്‍ലർമാരുടെ സാന്നിധ്യം മന്തക്കകളിൽ പല തരത്തിലുള്ള പ്രശ്നങ്ങൾക്കും കാരണമാവുന്നുവെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ഇത്. കുടുംബ താമസ മേഖലകളിൽ കുടുംബമില്ലാതെ വിദേശികളെ താമസിപ്പിക്കുന്ന കെട്ടിട ഉടമകളിൽ നിന്നും 10,000 ദീനാർ വീതം പിഴ ഈടാക്കുന്ന നിയമത്തിനു മാസങ്ങൾക്ക് മുമ്പ് മുനിസിപ്പൽ കൗണ്‍സിലും മന്ത്രിസഭയും അംഗീകാരം നല്‍കിയിരുന്നു. താമസക്കാരുടെ സിവിൽ ഐഡി പുതുക്കി നൽകില്ലെന്ന് പബ്ലിക് അതോറിറ്റി ഫോര്‍ സിവിൽ ഇൻഫർമേഷൻ കഴിഞ്ഞ ദിവസം മുന്നറിയിപ്പ് നല്‍കിയിരുന്നു.

TAGS :

Next Story