Quantcast

സൗദി അരാംകോ പുതിയ ചില എണ്ണപ്പാടങ്ങൾ കൂടി കണ്ടെത്തി

MediaOne Logo

admin

  • Published:

    30 May 2017 9:15 AM GMT

സൗദി അരാംകോ പുതിയ ചില എണ്ണപ്പാടങ്ങൾ കൂടി കണ്ടെത്തി
X

സൗദി അരാംകോ പുതിയ ചില എണ്ണപ്പാടങ്ങൾ കൂടി കണ്ടെത്തി

മൂന്ന് പുതിയ എണ്ണപ്പാഡങ്ങളാണ് ഈയടുത്ത് കണ്ടെത്തിയത്. അറേബ്യൻ ഉൾകടലിൽ നിലവിലെ ബെറി പാടത്തിനു സമീപവും, ഗവാർ പാടത്തിനു സമീപവും, കിഴക്കൻ രുബുഹുൽ ഖാലി മരുഭൂമിയിലാണ് പുതിയ എണ്ണ പാടങ്ങൾ സ്ഥിതി ചെയ്യുന്നത്.

ദേശീയ എണ്ണ കമ്പനിയായ സൗദി അരാംകോ പുതിയ ചില എണ്ണപ്പാടങ്ങൾ കൂടി കണ്ടെത്തിയതായി ഊർജ മന്ത്രി ഖാലിദ്‌ അൽ ഫാലിഹ് അറിയിച്ചു. ഊർജ മേഖലയുടെ ഭാവിക്കാവശ്യമായി നിക്ഷേപം തുടരും. കുറഞ്ഞ എണ്ണവിലക്കിടയിലും എണ്ണ ഉൽപാദനവും വാതക സംസ്കരണവും റെക്കോര്‍ഡ് ഉയരങ്ങളിൽ എത്തിയതായും മന്ത്രി പറഞ്ഞു.

മൂന്ന് പുതിയ എണ്ണപ്പാഡങ്ങളാണ് ഈയടുത്ത് കണ്ടെത്തിയത്. അറേബ്യൻ ഉൾകടലിൽ നിലവിലെ ബെറി പാടത്തിനു സമീപവും, ഗവാർ പാടത്തിനു സമീപവും, കിഴക്കൻ രുബുഹുൽ ഖാലി മരുഭൂമിയിലാണ് പുതിയ എണ്ണ പാടങ്ങൾ സ്ഥിതി ചെയ്യുന്നത്. ഇവിടങ്ങളിൽ പുതിയ രണ്ട് പുതിയ വാതക മേഖലകളും കണ്ടെത്തിയിട്ടുണ്ട്. പ്രതിദിനം ശരാശരി 10.2 ദശലക്ഷം ബാരൽ എണ്ണയാണ് അരാംകോ കഴിഞ്ഞ വർഷം ഉൽപാദിപ്പിച്ചത്. ഇതിൽ 7.1 ദശലക്ഷം ബാരൽ കയറ്റുമതി ചെയ്യുകയും ചെയ്തു. 2014 ൽ കയറ്റുമതി പ്രതിദിനം 6.8 ശതമാനം മാത്രമായിരിന്നു. ഇന്ത്യ, ചൈന, ജപ്പാൻ, ദക്ഷിണ കൊറിയ, തായ്‌വാൻ, ഫിലിപ്പീൻസ് തുടങ്ങി ആറു പ്രമുഖ ഏഷ്യൻ രാജ്യങ്ങളിലെകുള്ള എണ്ണ കയറ്റുമതിയിൽ ഒന്നാം സ്ഥാനത്ത് സൗദി അറേബ്യ തുടരുകയാണെന്നും അരാംകോ വാർഷിക റിപ്പോർട്ട് പറയുന്നു. സൗദിയിലെ ആകെ കയറ്റുമതിയുടെ 65 ശതമാനവും ഏഷ്യൻ രാജ്യങ്ങളിലെക്കാണ്. 2014 ൽ ഇത് 62.3 ശതമാനം മാത്രമായിരിന്നു.

TAGS :

Next Story